ദിവ്യ സത്യരാജ് രാഷ്ട്രീയത്തിലേക്ക്; റിപ്പോര്‍ട്ടുകള്‍ ശരിവച്ച് പിതാവ്... ഏത് പാര്‍ട്ടിയില്‍ ചേരും?
ചെന്നൈ: പ്രമുഖ നടന് സത്യരാജിന്റെ മകള്‍ ദിവ്യ സത്യരാജ് രാഷ്ട്രീയത്തില്‍ സജീവമാകുന്നു. അടുത്തിടെ ദിവ്യ ഇക്കാര്യം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ സത്യരാജ് ശരിവച്ചിരിക്കുകയാണ്. അടുത്ത മാസം രാഷ്ട്രീയപ്രവേശനമുണ്ടാകുമെന്നാണ് സത്യരാജ് സൂചിപ്പിച്ചത്. മകള്‍ ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരുമോ എന്ന കാര്യത്തില്‍ പക്ഷേ, സത്യരാജ് വ്യക്തത വരുത്തിയില്ല.
ലോകത്തെ പ്രധാന ഉച്ചഭക്ഷണ പദ്ധതിയായ അക്ഷയ പാത്രയുടെ ബ്രാന്‍ഡ് അംബാസഡറാണ് ദിവ്യ സത്യരാജ്. അറിയപ്പെട്ട ന്യൂട്രീഷണിസ്റ്റ് കൂടിയാണ്. തമിഴ്നാട്ടിലെ പാവപ്പെട്ട കുട്ടികള്‍ക്ക് പോഷകാഹാരം ലഭിക്കുന്നില്ലെന്ന് നേരത്തെ ദിവ്യ പറഞ്ഞിരുന്നു. ഇതിന് വേണ്ട പദ്ധതികള്‍ അവര്‍ ആവിഷ്കരിക്കുകയും ചെയ്തിരുന്നു. ദിവ്യ കഠിനാധ്വാനിയാണ് എന്ന് സത്യരാജ് പറയുന്നു.

രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള തീരുമാനം ദിവ്യയുടേതാണ്. അവളുടെ തീരുമാനത്തെ പിന്തുണയ്ക്കുമെന്നും സ്ത്യരാജ് പറഞ്ഞു. ദിവ്യ അടുത്തിടെ മഹിള്‍മതി ഇയക്കം എന്ന പേരില്‍ ഒരു പ്രസ്ഥാനം തുടങ്ങിയിട്ടുണ്ട്. പാവപ്പെട്ട കുട്ടികള്‍ക്ക് നല്ല ഭക്ഷണം നല്‍കുകയാണ് ലക്ഷ്യം. നെടുംതീവിലെ ശ്രീലങ്കന്‍ തമിഴരുടെ ക്ഷേമത്തിന് വേണ്ടിയും ദിവ്യ പദ്ധതി തയ്യാറാക്കിയിരുന്നു,
കോളജില്‍ പഠിക്കുന്ന കാലംതൊട്ടേ രാഷ്ട്രീയത്തില്‍ സജീവമാകണം എന്ന ചിന്തയുണ്ടായിരുന്നു. സാമൂഹിക നീതിയാണ് തന്റെ ലക്ഷ്യം. അടുത്ത മാസം രാഷ്ട്രീയത്തില്‍ സജീവമാകും. തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും- ദിവ്യ സത്യരാജ് അടുത്തിടെ നല്കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിത്. ദിവ്യയ്ക്ക് സ്വതന്ത്രമായി തീരുമാനം എടുക്കാമെന്ന് സത്യരാജ് പറഞ്ഞു.
അതേസമയം, ദിവ്യ ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരുകയാണോ അതോ സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുകയാണോ ചെയ്യുക എന്ന കാര്യത്തില്‍ വ്യക്തതയില്ല. അവര്‍ തമിഴ്നാട് ഭരണകക്ഷിയായ ഡിഎംകെയില്‍ ചേരാന്‍ സാധ്യതയുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നേരത്തെ എംകെ സ്റ്റാലിനുമായി ദിവ്യ സത്യരാജ് ചര്‍ച്ച നടത്തിയിരുന്നു. ഡിഎംകെയില്‍ ചേരുകയാണ് ലക്ഷ്യമെന്ന് അന്ന് വാര്‍ത്തകളും വന്നു.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ദിവ്യ സത്യരാജിന്റെ രാഷ്ട്രീയ പ്രവേശനം മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. 2024ല്‍ രാജ്യം വീണ്ടും പൊതുതിരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കെയാണ് ദിവ്യ ചര്‍ച്ചയാകുന്നത്. നേരത്തെ എംകെ സ്റ്റാലിനെ കണ്ട വേളയില്‍ രാഷ്ട്രീയം ചര്‍ച്ചയായില്ല എന്നാണ് ദിവ്യ പ്രതികരിച്ചത്. തന്റെ കുടുംബവുമായി അടുത്ത സൗഹൃദമുള്ള വ്യക്തിയാണ് സ്റ്റാലിന് എന്നും ദിവ്യ പറഞ്ഞിരുന്നു.
ദിവ്യ സത്യരാജ് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതും വാര്‍ത്തയായിരുന്നു. മരുന്നു കമ്പനികളുടെ കൊള്ള വിവരിച്ചുകൊണ്ടായിരുന്നു കത്ത്. മരുന്ന് കമ്പനികളുടെ ക്രമവിരുദ്ധമായ ഇടപെടല്‍ തടയണമെന്ന് ദിവ്യ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ കാര്യത്തില്‍ വൈകാതെ ദിവ്യ ഔദ്യോഗികമായി പ്രതികരിക്കുമെന്നാണ് കരുതുന്നത്.
-
വിജയുടെ 615 കോടി ആസ്തിയൊക്കെ നിസാരം;5000 കോടി ആസ്തിയുള്ള മറ്റൊരു സ്ഥാനാർത്ഥി..ചില്ലറക്കാരിയല്ല -
കോഴിക്കോട് എൻഐടിയിലും ഐഐഎമ്മിലും നിരവധി ജോലി ഒഴിവുകൾ; 60,000 വരെ ശമ്പളം -
'സ്വർണ വില ഗ്രാമിന് 20,000 രൂപയിലേക്ക്?, ആഭരണപ്രേമികളുടെ ചങ്ക് പൊട്ടും..; സ്വർണ വ്യാപാരി പറയുന്നു -
ഗിയര്‍ മാറ്റി സ്വര്‍ണം.. രണ്ടാഴ്ചത്തേക്കെങ്കിലും വില കുതിക്കുമെന്നുറപ്പ്..! സംഭവിച്ചത് എന്ത്? -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ പ്രവാസികൾക്ക് ആശ്വാസമോ? -
അതിർത്തിയിലെ നദികളിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയാൻ 'പാമ്പുകളും മുതലകളും';നിർദേശവുമായി ബിഎസ്എഫ് -
സ്വർണം കുറഞ്ഞ വിലക്ക് വാങ്ങാൻ ദുബായിലൊന്നും പോകേണ്ട; ഏറ്റവും വിലക്കുറവിൽ സ്വർണം ലഭിക്കുന്ന 5 സംസ്ഥാനങ്ങൾ ഇതാ -
നാളെ പൊതുഅവധി;ബാങ്കുകൾ തുറക്കില്ല?കേന്ദ്രസർക്കാർ ഓഫീസുകൾക്കും അവധിയോ? വിശദമായി അറിയാം -
സൗദി അറേബ്യയുടെ മര്‍മം നോക്കി അടിച്ച് ഇറാന്; തീഗോളം ഉയര്‍ന്നു, വരുമാനം കുത്തനെ ഇടിയും -
സൗദി അറേബ്യ ആ നീക്കം നടത്തും? എന്നാൽ സ്വർണം പിടിവിട്ട് പറക്കും..ചൈന വഴിയും എട്ടിൻ്റെ പണി -
സ്വർണ വില വിഷുവിന് 80,000 രൂപയാകുമോ? ആഭരണപ്രേമികൾക്കൊരു ഹാപ്പി ന്യൂസ്..സ്വർണ വീഴും..പക്ഷെ.. -
സ്വര്‍ണവില കുറഞ്ഞു; നേട്ടമാക്കാന്‍ ഉപഭോക്താക്കള്‍, ആഭരണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, പവന് വില












Click it and Unblock the Notifications