ഷാരൂഖിന് യാത്ര ചെയ്യാനും പറ്റാതായോ, കാറിനുനേരെ അജ്ഞാതരുടെ ആക്രമണം
അഹമ്മദാബാദ്: അസഹിഷ്ണുത പരാമര്‍ശത്തിനെതിരെയുള്ള പ്രതിഷേധം ബോളിവുഡ് കിങ് ഖാനെ വിട്ട് പോയിട്ടില്ല. ഇപ്പോഴും ഷാരൂഖിനെ പിന്തുടര്‍ന്ന് ആക്രമിക്കുകയാണ്. ഷാരൂഖിന്റെ കാറിനുനേരെയാണ് ഇപ്പോള്‍ ആക്രമണമുണ്ടായിരിക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് അജ്ഞാതര്‍ ഷാരൂഖിന്റെ കാര്‍ ആക്രമിക്കുന്നത്.
ഗുജറാത്തിലെ അഹമ്മദാബാദില്‍വെച്ചാണ് സംഭവം നടന്നത്. എന്നാല്‍, ഷാരൂഖിന് പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. അജ്ഞാതര്‍ കാര്‍ തടയുകയും കാറിനുനേരെ കല്ലെറിയുകയുമായിരുന്നു. കാര്‍ അഹമ്മദാബാദിലൂടെ കടന്നു പോകവെയാണ് സംഭവം.

പുതിയ ചിത്രമായ റയീസിന്റെ ഷൂട്ടിങിനാണ് ഷാരൂഖ് ഗുജറാത്തിലെത്തിയത്. രാജ്യത്ത് അസഹിഷ്ണുതയാണെന്നും അവാര്‍ഡ് തിരിച്ചു നല്‍കിയ പ്രമുഖരെ പിന്തുണച്ചതുമാണ് ഷാരൂഖിന് വിനയായത്. ഇപ്പോഴും ഷാരൂഖിനോടുള്ള ശത്രുത മാറിയിട്ടില്ല. ഒളിഞ്ഞും മറഞ്ഞും താരത്തിനെതിരെയുള്ള ആക്രമണം തുടരുകയാണ്.
താരത്തിന്റെ സിനിമ ഷൂട്ട് ചെയ്യാനും തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാനും അനുവദിക്കില്ലെന്ന് പറഞ്ഞ് പല സംഘടനകളും രംഗത്തുവന്നിരുന്നു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. കല്ലേറില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications