കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനധികൃത നിര്‍മ്മാണം, ഷാരൂഖ് ഖാന് 1.93ലക്ഷം പിഴ വിധിച്ചു

  • By Sruthi K M
Google Oneindia Malayalam News

ബാന്ദ്ര: ഷൂസിട്ട് ക്ഷേത്രത്തില്‍ കയറിയതിനെതിരെയുള്ള കേസ് ഷാരൂഖിനെതിരെ നടന്നുക്കൊണ്ടിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് ഷാരൂഖിന് മറ്റൊരു കേസും വന്നിരിക്കുന്നത്. അനധികൃത നിര്‍മ്മാണത്തിന്റെ പേരിലാണ് കിങ് ഖാന് പിഴ ചുമത്തിയത്. ബാന്ദ്രയിലെ ഷാരൂഖിന്റെ വീടിന്റെ പുറത്ത് അനധികൃതമായി റാംപ് നിര്‍മ്മിച്ചതാണ് പ്രശ്‌നമായത്.

ആഢംബര വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാണ് ഷാരൂഖ് വീടിനു വെളിയില്‍ ഇങ്ങനെയൊരു റാംപ് നിര്‍മ്മിച്ചത്. എന്നാല്‍, നിര്‍മ്മാണം അനധികൃതമാണെന്ന് ആരോപണവുമയി ചിലര്‍ രംഗത്തുവരികയായിരുന്നു. സംഭവം വിവാദമായതോടെ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഷാരൂഖിനെതിരെ പിഴ ചുമത്തുകയായിരുന്നു. ഷാരൂഖ് 1.93ലക്ഷം രൂപയാണ് പിഴ അടയ്‌ക്കേണ്ടത്.

അനധികൃത നിര്‍മ്മാണം

അനധികൃത നിര്‍മ്മാണം

ബാന്ദ്രയിലെ ഷാരൂഖിന്റെ വീടിന്റെ പുറത്ത് അനധികൃതമായി റാംപ് നിര്‍മ്മിച്ചതിനെതിരെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്.

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍

ഷാരൂഖിന്റെ ആഢംബര വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വേണ്ടി മാത്രം നിര്‍മ്മിച്ച റാംപായിരുന്നു അത്.

പിഴ ചുമത്തി

പിഴ ചുമത്തി

പ്രശ്‌നം വിവാദമായപ്പോള്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഷാരൂഖിന് നോട്ടീസ് അയയ്ക്കുകയുമായിരുന്നു. ഷാരൂഖ് 1.93ലക്ഷം രൂപയാണ് പിഴ അടയ്‌ക്കേണ്ടത്.

പൊളിച്ചു മാറ്റി

പൊളിച്ചു മാറ്റി

രംഗം വഷളായയപ്പോള്‍ മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ഷാരൂഖിന്റെ റാംപ് പൊളിച്ചു മാറ്റുകയും ചെയ്തു.

ഷൂസിട്ട് കയറി

ഷൂസിട്ട് കയറി

ക്ഷേത്രത്തില്‍ ഷൂസിട്ട് കയറിയ ഷാരൂഖിനും സല്‍മാന്‍ ഖാനും പണികിട്ടിയത് അടുത്തിടെയായിരുന്നു. ബിഗ് ബോസിന്റെ ഒരു എപ്പിസോഡിലാണ് ഇരുവരും ക്ഷേത്രത്തില്‍ ഷൂസിട്ട് കയറിയത്. ഇതിനെതിരെ ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തിയെന്നു കാട്ടി ഇവര്‍ക്കെതിരെ പരാതി കൊടുക്കുകയായിരുന്നു. കേസ് കോടതി മാര്‍ച്ചില്‍ പരിഗണിക്കുന്നതാണ്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
actor Shah Rukh Khan, who constructed an illegal ramp outside his posh bungalow 'Mannat' in Mumbai, has paid Rs 1.93 lakh as cost of demolition to the municipal authorities, an RTI query has revealed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X