Get Updates
Get notified of breaking news, exclusive insights, and must-see stories!

അസഹിഷ്ണുത പരാമര്‍ശം ഷാരൂഖിനെ വിട്ടുപോകുന്നില്ല, അശ്ലീല കമന്റുകള്‍, ട്വിറ്റര്‍ ഉപേക്ഷിച്ചു

മുംബൈ: ലക്ഷക്കണക്കിനാളുകള്‍ അശ്ലീല കമന്റുകള്‍ ഇട്ടാല്‍ എങ്ങനെയിരിക്കും. ആ അക്കൗണ്ട് തുറന്നു നോക്കാനേ തോന്നില്ല അല്ലേ. ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് ഖാനും ഇതേ അവസ്ഥയാണ് നേരിടേണ്ടി വന്നത്. ട്വിറ്ററില്‍ എന്ത് പോസ്റ്റിട്ടാലും അശ്ലീല കമന്റുകളാണെന്ന് ഷാരൂഖ് ഖാന്‍ പറയുന്നു. അസഹിഷ്ണുതാ പരാമര്‍ശത്തെ തുടര്‍ന്ന് ഷാരൂഖിനെതിരെയുള്ള പ്രതിഷേധം അവസാനിച്ചിട്ടില്ല.

ഇപ്പോഴും താരത്തെ കൊന്നു കൊലവിളിക്കുകയാണ് സോഷ്യല്‍ മീഡിയ. ട്വിറ്റര്‍ തുറന്നാല്‍ കാണുന്നത് മോശം കമന്റുകളാണ്. ഇത്തരം കമന്റുകള്‍ കണ്ട് മനംമടുത്താണ് ഷാരൂഖ് ട്വിറ്റര്‍ അക്കൗണ്ട് ഉപേക്ഷിക്കുന്നത്. കുറച്ച് ദിവസമായി ഷാരൂഖ് ട്വിറ്ററില്‍ സജീവമല്ലായിരുന്നു. ഒരുകോടി എഴുപത് ലക്ഷം ആരാധകരാണ് ഷാരൂഖിന്റെ ട്വിറ്റര്‍ സുഹൃത്തുക്കളായി ഉള്ളത്. തന്നെ വെറുക്കുന്നവരുടെ മോശം കമന്റുകള്‍ കാണാന്‍ ഷാരൂഖിന് താല്‍പര്യമില്ല.

അശ്ലീല കമന്റുകള്‍

അശ്ലീല കമന്റുകള്‍

ഷാരൂഖിന്റെ ട്വിറ്റര്‍ പേജ് തുറന്നാല്‍ മുഴുവന്‍ അശ്ലീല കമന്റുകളാണത്രേ. വിമര്‍ശിച്ചും പരിഹസിച്ചും ഷാരൂഖിനെ ഇപ്പോഴും ജനങ്ങള്‍ വേട്ടയാടുകയാണ്.

ട്വിറ്റര്‍ വരെ പൂട്ടിച്ചു

ട്വിറ്റര്‍ വരെ പൂട്ടിച്ചു

താരങ്ങളുടെ മോശം കമന്റുകളില്‍ മനംമടുത്തു ഷാരൂഖ് ട്വിറ്റര്‍ വരെ ഉപേക്ഷിച്ചു.

കോടിക്കണക്കിന് ആരാധകര്‍

കോടിക്കണക്കിന് ആരാധകര്‍

കോടിക്കണക്കിന് ആരാധകരുടെ താരമാണ് ഷാരൂഖ് ഖാന്‍. അദ്ദേഹത്തിന്റെ ട്വിറ്റര്‍ പേജ് പിന്തുടരുന്നവരും കുറച്ചല്ല. ഒരുകോടി എഴുപത് ലക്ഷം ആരാധകരാണ് ഷാരൂഖിന്റെ ട്വിറ്റര്‍ സുഹൃത്തുക്കളായി ഉള്ളത്.

അസഹിഷ്ണുത പരാമര്‍ശം വിനയായി

അസഹിഷ്ണുത പരാമര്‍ശം വിനയായി

രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചു വരുന്നുവെന്ന് പറഞ്ഞു പോയതിന് ഷാരൂഖിന് അനുഭവിക്കേണ്ടി വന്നത് ചെറുതല്ല. പുതിയ സിനിമകള്‍ക്ക് പോലും ഇതു വെല്ലുവിളി ഉയര്‍ത്തിയിരുന്നു.

ഒടുവില്‍ തീരുമാനമെടുത്തു

ഒടുവില്‍ തീരുമാനമെടുത്തു

ഒന്നുകില്‍ കമന്റുകള്‍ക്ക് ഒരവസാനം വേണം, അല്ലെങ്കില്‍ ഇതില്‍ നിന്നും താന്‍ വിട്ടുനില്‍ക്കണം. ഇതായിരുന്നു ഷാരൂഖിന്റെ തീരുമാനം.

മോശം പറയുന്നത്

മോശം പറയുന്നത്

ആളുകള്‍ നമ്മളെപ്പറ്റി മോശം പറയുന്നത് കണ്ട് നില്‍ക്കാന്‍ ആര്‍ക്കാണ് ഇഷ്ടപ്പെടുക. ഇത്തരം കമന്റുകള്‍ കാണുന്നതു തന്നെ ഇഷ്ടമല്ലെന്നും താരം പറയുന്നു. നിര്‍ഭാഗ്യവശാല്‍ എന്റെ ടൈംലൈനില്‍ ഇത്തരം കമന്റുകള്‍ വരുന്നു, വായിച്ചുപ്പോകുന്നു.

വിഡ്ഢികള്‍

വിഡ്ഢികള്‍

നെഗറ്റീവ് ചിന്താഗതിയാണ് ഇതുമൂലം ഉണ്ടാക്കുന്നത്. ഈ വിഡ്ഢികള്‍ എന്നും ഇതു തന്നെ ചെയ്യും. ഇവരുമായി ഒരു ഇടപ്പെടലിനും താനില്ലെന്നും ഷാരൂഖ് പറയുന്നു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+