ഷാരൂഖ് ഉള്‍പ്പെടെ നാല് താരങ്ങള്‍ക്ക് പരസ്യങ്ങളില്‍ അഭിനയിക്കരുതെന്ന് എഎപിയുടെ നിര്‍ദ്ദേശം
ദില്ലി: ബോളിവുഡ് സൂപ്പര്‍സ്റ്റാറുകളുടെ ഭാര്യമാര്‍ക്ക് ആം ആദ്മി പാര്‍ട്ടിയുടെ കത്ത്. ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍,അര്‍ബാസ് ഖാന്‍, ഗോവിന്ദ എന്നിവരുടെ ഭാര്യമാര്‍ക്കാണ് എഎപി കത്തയച്ചിരിക്കുന്നത്. എന്തിനാണ് എഎപി ഇവരുടെ ഭാര്യമാര്‍ക്ക് കത്ത് അയച്ചത്?
നാല് താരങ്ങള്‍ക്കുമെതിരെ പരസ്യവുമായി ബന്ധപ്പെട്ട പരാതി നിലനില്‍ക്കുന്നുണ്ട്. പാന്‍മസാല, പുകയില ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ പരസ്യങ്ങളില്‍ അഭിനയിക്കുന്നതിനെതിരെയായിരുന്നു പരാതി. ജനങ്ങള്‍ക്ക് മാതൃകയാകേണ്ട താരങ്ങള്‍ ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കരുതെന്ന് സര്‍ക്കാരിന്റെ നിര്‍ദ്ദേശം ഉണ്ടായിരുന്നു.

എന്നാല്‍, താരങ്ങള്‍ ഈ നിര്‍ദ്ദേശം പാലിച്ചില്ലെന്നും താരങ്ങളുടെ ഭാഗത്തു നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നുമാണ് ആരോപണം. ഇതേ തുടര്‍ന്നാണ് താരങ്ങളുടെ ഭാര്യമാര്‍ക്ക് എഎപി കത്തയച്ചത്. പൊതുജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്ത് ഷാരൂഖിനോടും മറ്റ് താരങ്ങളോടും ഇത്തരം പരസ്യങ്ങളില്‍ നിന്നും മാറി നില്‍ക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.
മുന്‍പ് ഇതേ നിര്‍ദ്ദേശം മുന്നോട്ടു വെച്ചിട്ടും ഇത്തരം പരസ്യങ്ങള്‍ തുടരുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പാന്‍മസാല ഉല്‍പ്പന്നങ്ങളും അടയ്ക്ക ഉല്‍പ്പന്നങ്ങളും ക്യാന്‍സറിനു കാരണമാകുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications