കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനിമുതല്‍ രാഷ്ട്രീയം, മതം എന്നീ വിഷയങ്ങളില്‍ അഭിപ്രായം പറയില്ലെന്ന് ഷാരൂഖ് ഖാന്‍

  • By Sruthi K M
Google Oneindia Malayalam News

മുംബൈ: ഇനി പൊതുവിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ താരങ്ങളൊക്കെ മടിക്കും. കാരണം, അഭിപ്രായം പറയേണ്ടി വന്നതിന്റെ പേരില്‍ അത്രമാത്രം തലവേദനയാണ് താരങ്ങള്‍ക്ക് നേരിടേണ്ടി വരുന്നത്. അഭിപ്രായം പറയാന്‍ വാ തുറക്കാന്‍ പോലും പേടിയാണെന്നാണ് കിങ് ഖാന്‍ ഷാരൂഖ് പറഞ്ഞിരിക്കുന്നത്. തന്നെ വെറുതെ വിട്ടേക്കൂ.. തനിക്ക് ഒരു വിഷയത്തിനെയും കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ലെന്നാണ് പാവം ഷാരൂഖ് വ്യക്തമാക്കിയത്.

അസഹിഷ്ണുത എന്ന വാക്ക് വായില്‍ നിന്നു വീണു പോയതിന് ഷാരൂഖിനെ രാഷ്ട്രീയ നേതാക്കള്‍ ചെറിയ രീതിയിലൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. ഇനിമുതല്‍ രാഷ്ട്രീയം, മതം എന്നീ വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ തന്നെ കിട്ടില്ലെന്നാണ് താരം പറഞ്ഞിരിക്കുന്നത്.

തന്നെ വെറുതെവിടൂ..

തന്നെ വെറുതെവിടൂ..

പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ സംഗീതക്കച്ചേരി മുംബൈയില്‍ റദ്ദാക്കിയതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഷാരൂഖിനോട് ചോദിക്കുകയുണ്ടായി. എന്നാല്‍, തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്നാണ് ഷാരൂഖ് പറഞ്ഞത്.

അഭിപ്രായം പറയില്ല

അഭിപ്രായം പറയില്ല

ഇനിമുതല്‍ രാഷ്ട്രീയം, മതം എന്നീ വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ തന്നെ കിട്ടില്ലെന്നാണ് താരം പറഞ്ഞിരിക്കുന്നത്.

അഭിപ്രായ സ്വാതന്ത്ര്യമില്ലേ?

അഭിപ്രായ സ്വാതന്ത്ര്യമില്ലേ?

ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ദ്ധിച്ചുവരികയാണെന്നുള്ള അഭിപ്രായം പറഞ്ഞതിന് ഷാരൂഖിന് അനുഭവിക്കേണ്ടി വന്നത് ചൊറുതൊന്നുമല്ല. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഈ രാജ്യത്ത് ഉണ്ടെന്നാണ് ഇതുവരെ വിശ്വസിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു.

ഇനി ഇത്തരം ചോദ്യങ്ങളുമായി വരരുത്

ഇനി ഇത്തരം ചോദ്യങ്ങളുമായി വരരുത്

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യമുനയില്‍ നിന്ന് രക്ഷപ്പെടാന്‍ പലര്‍ക്കും സാധിക്കാറില്ല. ചോദ്യം ചോദിച്ച് വെള്ളം കുടിപ്പിക്കും എന്നു തന്നെ പറയാം. എന്നാല്‍, ഇനി ഇത്തരം ചോദ്യങ്ങളുമായി തന്റെ മുന്നില്‍ വരരുതെന്നാണ് താരം പറഞ്ഞത്.

സിനിമയ്ക്കും തിരിച്ചടി

സിനിമയ്ക്കും തിരിച്ചടി

അസഹിഷ്ണുത വിവാദം ഷാരൂഖിന്റെ സിനിമയ്ക്ക് തന്നെ തിരിച്ചടിയായി. ബോക്‌സോഫീസില്‍ വേണ്ടത്ര കളക്ഷന്‍ ചിത്രത്തിന് നേടാന്‍ കഴിഞ്ഞിട്ടില്ല. ദില്‍വാലെ നേരിട്ട തിരിച്ചടിയില്‍ നിരാശയുണ്ടെന്നും താരം പ്രതികരിച്ചു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Unfortunately because of the reactions I get when I answer something political or religious, I don't think I will answer this question says shah rukh Khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X