Get Updates
Get notified of breaking news, exclusive insights, and must-see stories!

തെന്നിന്ത്യൻ താരം ശരത് ബാബു അന്തരിച്ചു; അന്ത്യം ഹൈദരാബാദിൽ വെച്ച്

ഹൈദരാബാദ്: തെന്നിന്ത്യൻ താരം ശരത് ബാബു അന്തരിച്ചു.71 വയസായിരുന്നു. അണുബാധയെ തുടർന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. തെലുങ്ക് , തമിഴ് സിനിമകളിൽ നിരവധി വേഷങ്ങളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച താരമായിരുന്നു അദ്ദേഹം. മലയാള സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

sharath-babu

സത്യ നാരായണ ദീക്ഷിത് എന്നാണ് ശരത് ബാബുവിന്റെ യഥാർഥ പേര്. 1973 ൽ തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു സിനിമ അരങ്ങേറ്റം. പിന്നീട് കമൽഹാസൻ നായകനായ നിഴൽ നിജമഗിരധു എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. രജനികാന്തിനൊപ്പം അഭിനയിച്ച മുത്തു, അണ്ണാമലൈ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. തമിഴും തെലുങ്കും കൂടാതെ കന്നഡ, മലയാളം എന്നിങ്ങനെ വിവിധ ഭാഷകളിലായി 200 ചിത്രങ്ങളിൽ വേഷമിട്ടു.

രപഞ്ജരം, ധന്യ, ഡെയ്സി, ശബരിമലയില്‍ തങ്ക സൂര്യോദയം, കന്യാകുമാരിയില്‍ ഒരു കവിത, പൂനിലാമഴ, പ്രശ്ന പരിഹാര ശാല എന്നിവയാണ് ശരത് ബാബു അഭിനയിച്ച മലയാള ചിത്രങ്ങൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+