Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്ക്ഡൗൺ ലംഘിച്ച് ആഡംബര കാറിൽ നടിയുടെ കറക്കം!! ഒടുവിൽ അപകടത്തിൽ പെട്ടു, പോലീസിനെ പറ്റിക്കാനും ശ്രമം

ബെംഗളൂരു; ലോക്ക്ഡൗൺ ലംഘിച്ച് കാറിൽ കറങ്ങാനിറങ്ങിയ കന്നഡ നടി അപകടത്തിൽപ്പെട്ടു. കന്നഡ സിനിമാ താരം ഷർമിള മാന്ദ്രയാണ് അപകടത്തില് പെട്ടത്. വസന്ത് നഗറിലെ റെയിൽവേ അണ്ടർ ബ്രിഡ്ജിലെ തൂണിൽ ഇടിച്ചാണ് അപകടം നടന്നത്. ശനിയാഴ്ച അർധരാത്രിയായിരുന്നു സംഭവം.

അപകടത്തിൽ നടിയുടെ താടിയെല്ലിനും മൂക്കിനും പരിക്കേറ്റു. നടിയ്ക്കൊപ്പം ഉണ്ടായിരുന്ന ലോകേഷ് (35) എന്നയാൾക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ.- ശനിയാഴ്ച അർധരാത്രി 2.30 നാണ് നടിയുടെ ജാഗ്വാർ വാഹനം വസന്തനഗറിൽ അപകടത്തിൽ പെട്ടത്. വിവരം അറിഞ്ഞ ഉടൻ പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും നടിയേയും സുഹൃത്തിനേയും ആശുപത്രിയിൽ എത്തിച്ചിരുന്നു.

 man-1586097

ചോദ്യം ചെയ്യലില് തങ്ങളുടെ വാഹനം ജയനഗറിൽ വെച്ചാണ് അപകടത്തിൽ പെട്ടതെന്ന് പോലീസിനോട് ഇവർ പറഞ്ഞു. അതിനിടെ സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ഒരാൾ താനാണ് കാർ ഓടിച്ചതെന്ന് അവകാശപ്പെട്ടു. ഇയാളോടു രേഖകൾ ഹാജരാക്കാൻ പോലീസ് ആവശ്യപ്പെട്ടതോടെ ഇയാൾ മൊഴിമാറ്റി. പോലീസ് കാർ പിടിച്ചെടുത്തിട്ടുണ്ട്. . തെറ്റായ വിവരം നൽകി കാർ കടത്താൻ ശ്രമം നടന്നതായാണ് പോലീസ് സംശയിക്കുന്നത്.

ആരാണ് കാർ ഓടിച്ചതെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ലോകേഷിന്റെ വലത് കൈയ്യിലാണ് അപകടത്തിൽ പരിക്കേറ്റത്. അതേസമയം അപക സമയത്ത് മറ്റൊരാൾ കൂടി കാറിൽ ഉണ്ടായിരുന്നുവെന്നാണ് പോലീസ് നിഗമനം. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു. അശ്രദ്ധയും അപകടകരമായും വാഹനമോടിച്ചതിന് ഐപിസി സെക്ഷന്‍ 279, 337 വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.

കേരളത്തില്‍ 8 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കോഴിക്കോട് 4 പേര്‍, രോഗബാധിതരുടെ എണ്ണം 314 ആയി

നിലപാടെന്തിനാ ഷോകേസിൽ വെക്കാനോ ? പത്മഭൂഷണനൊന്നുമല്ലല്ലോ; പരിഹാസവുമായി സംവിധായകന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+