കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശി കപൂറിന്റെ മരണത്തിനു പിന്നാലെ തരൂരിന് അനുശോചനം!! അബദ്ധം പ്രമുഖ ചാനലിന്

മാപ്പു പറഞ്ഞ് ടൈസ് നൗ ന്യൂസ് ചാനല്‍

  • By Manu
Google Oneindia Malayalam News

Recommended Video

cmsvideo
ശശി തരൂരിന് ആദരാഞ്ജലി അർപ്പിച്ച് ദേശീയ ചാനല്‍

ദില്ലി/ തിരുവനന്തപുരം: തിങ്കളാഴ്ച വൈകീട്ടോടെയാണ് ബോളിവുഡിലെ എവര്‍ഗ്രീന്‍ നായകന്‍മാരില്‍ ഒരാളായ ശശി കപൂര്‍ അന്തരിച്ചത്. നടനെന്ന നിലയില്‍ മാത്രമല്ല നിര്‍മാതാവായും ബോളിവുഡില്‍ തിളങ്ങിയ നിന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു ചികില്‍സയിലായിരുന്ന ശശി കപൂര്‍ വൈകീട്ട് ആറു മണിയോടെ മുംബൈയിലെ വസതിയില്‍ വച്ചാണ് അന്ത്യശ്വാസം വലിച്ചത്.

ശശി കപൂര്‍ മരിച്ചതിനു പിന്നാലെ ഒരു ദേശീയ ചാനലിനു പറ്റിയ വലിയൊരു അബദ്ധമാണ് ഇപ്പോല്‍ ചര്‍ച്ചാ വിഷയം. ശശി കപൂറിനു പകരം എംപി കൂടിയായ ശശി തരൂരെന്ന്‌ ചാനല്‍ ട്വീറ്റ് ചെയ്യുകയായിരുന്നു. ഇതോടെ തരൂരിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പലരും രംഗത്തു വരികയും ചെയ്തു.

അബദ്ധം പിണഞ്ഞത് ടൈംസ് നൗവിന്

ദേശീയ തലത്തില്‍ ശ്രദ്ധേയമായ ന്യൂസ് ചാനലായ ടൈംസ് നൗവാണ് തങ്ങളുടെ ട്വിറ്റര്‍ പേജില്‍ ശശി കപൂറിനു പകരം ശശി തരൂരെന്ന് ട്വീറ്റ് ചെയ്തത്. സിനിമയെ മുന്നില്‍ നിന്നു നയിച്ച ശശി തരൂരിനെ സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കര്‍ അനുസ്മരിക്കുന്നുവെന്നായിരുന്നു ടൈംസ് നൗവിന്റെ വിവാദ ട്വീറ്റ്. വൈകീട്ട് 6.16നാണ് ടൈംസ് നൗവിന്റെ ഈ ട്വീറ്റ്.
ഈ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പലരും തരൂരാണ് മരിച്ചതെന്നു കരുതി അനുശോചനം അറിയിച്ചത്.

തരൂരിനെ അറിയിച്ചു

തരൂരിനെ അറിയിച്ചു

എന്‍ഐഎ വാര്‍ത്താ ഏജന്‍സിയിലെ മാധ്യമപ്രവര്‍ത്തകനായ നിഷാന്ത് സിങിനാണ് ടൈംസ് നൗവിന് പറ്റിയ അബദ്ധം ആദ്യം ശ്രദ്ധയില്‍പെട്ടത്.
തുടര്‍ന്ന് അദ്ദേഹം ടൈംസ് നൗ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത ശേഷം തതൂരിന് ട്വീറ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്നു തന്റെ മരണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അതിശയോക്തി പരമല്ലെങ്കില്‍ അനവസരത്തിലുള്ളതാണെന്ന് തരൂര്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. ടൈംസ് നൗവിന്‍റെ ട്വീറ്റ് വരുന്നതിനു മുമ്പ് തന്നെ ശശി കപൂറിന്റെ മരണത്തില്‍ അനുശോചിച്ച് തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു.

തരൂരിന്റെ ട്വീറ്റ് ഇങ്ങനെ

തന്റെ ശരീരത്തിന്റെ ഒരു ഭാഗം നഷ്ടമായതു പോലെയാണ് തോന്നുന്നത്. സുമുഖനും മികച്ച നടനുമായിരുന്ന അദ്ദേഹം എല്ലാവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവനായിരുന്നു. തന്റെയും അദ്ദേഹത്തിന്റെയും പേര് കാരണം പലര്‍ക്കും ആശയക്കുഴപ്പമുണ്ടാവാറുണ്ട്.
രണ്ടു മാധ്യമപ്രവര്‍ത്തകരാണ് തന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ച് ഓഫീസിലേക്കു വിളിച്ചത്. ശശി കപൂറിനെ തീര്‍ച്ചയായും മിസ്സ് ചെയ്യും. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകര്‍ക്കും അനുശോചനം അറിയിക്കുന്നുവെന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.

ക്ഷമാപണം നടത്തി ടൈംസ് നൗ

ട്വീറ്റ് വലിയ വിവാദമായതോടെ ടൈംസ് നൗ ഇതു പിന്‍വലിച്ച് തരൂരിനോട് ക്ഷമാപണം നടത്തുകയും ചെയ്തു. ടൈപ്പിങിലുണ്ടായ പിശകാണ് ഇതെന്നും അദ്ദേഹത്തോട് മാപ്പു ചോദിക്കുന്നെന്നും ടൈംസ് നൗ ട്വീറ്റ് ചെയ്തു. ശശി തരൂര്‍ പൂര്‍ണ ആരോഗ്യവാനാവട്ടെയെന്നും ആശംസിക്കുന്നതായി ടൈംസ് നൗ ട്വീറ്റ് ചെയ്തു.
ചുമയും ജലദോഷവും മൂലം ദില്ലിയില്‍ നിന്നും മടങ്ങിയ തരൂര്‍ ഇപ്പോള്‍ തിരുവനന്തപുരത്താണുള്ളത്.

English summary
Actor Shashi Kapoor Dies, Shashi Tharoor Gets Condolence Calls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X