• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒരു മാസത്തിനിടെ മാറ്റിയത് 50 സിമ്മുകള്‍, സുശാന്തിന്റെ മരണത്തിന് മറ്റൊരു കാരണം; സംശയം ഉന്നയിച്ച് താരം

മുംബൈ: ബോളിവുഡിനെ ഞെട്ടിച്ച ഒരു മരണമായിരുന്നു നടന്‍ സുശാന്ത് സിംഗിന്റെ ആത്മഹത്യ. 34 കാരനായ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ആരാധകര്‍ക്കിടയിലും ബന്ധുക്കള്‍ക്കിടയിലും കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. സുശാന്തിന്റെ മരണത്തിന് കാരണം ബോളിവുഡില്‍ നിലനില്‍ക്കുന്ന സ്വജനപക്ഷപാതമാണെന്നും ആത്മഹത്യപ്രേരണയ്ക്ക് ബോളിവുഡിലെ താരങ്ങള്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.

മരണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് നിരവധി താരങ്ങളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ സുസാന്തിന്റെ മരണത്തിന് കാരണം ബോളിവുഡിലെ സ്വജനപക്ഷപാതമല്ലെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ടെലിവിഷന്‍ താരം ശേഖര്‍ സുമന്‍. സുശാന്തിന്റെ മരണത്തിന് മറ്റൊരു കാരണവും ഇദ്ദേഹം പറയുന്നുണ്ട്.

ഗൂഢാലോചന

ഗൂഢാലോചന

സുശാന്ത് സിംഗിന്റെ മരണം ആത്മഹത്യയാണെന്ന് തോന്നിയെങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പുറത്തുവന്ന വിവരങ്ങള്‍ പരിശോധിച്ച് നോക്കുമ്പോള്‍ ചില ഗൂഡാലോചനകള്‍ സംശയിക്കുന്നു. സുശാന്തിന്റെ മരണം ബോളിവുഡിലെ സ്വജനപക്ഷപാതമല്ല. ഗുണ്ടാ സംഘമാണെന്ന് ശേഖര്‍ സുമന്‍ പറഞ്ഞു.

cmsvideo
  Sushant singh will reborn as my son says rakhi sawant | Oneindia Malayalam
   ഉത്തരം കിട്ടിയിട്ടില്ല

  ഉത്തരം കിട്ടിയിട്ടില്ല

  തുറന്നും അടഞ്ഞതുമായ അധ്യായമല്ല സുശാന്തിന്റെ കേസ്. കുറച്ച് കാര്യങ്ങള്‍ക്ക് ഇപ്പോഴും ഉത്തരം കിട്ടാനുണ്ട്. അദ്ദേഹത്തിന്റെ വീടിന്റെ ഡ്യൂപ്ലിക്കേറ്റ് കീ കാണാനില്ല. അത് ഇപ്പോഴും കിട്ടിയിട്ടില്ല. ഒരു മാസത്തില്‍ 50 കൂടുതല്‍ തവണ സുശാന്ത് സിം കാര്‍ഡ് മാറ്റിയിരുന്നു. അദ്ദേഹം ആരെയോ ഭയപ്പെടുന്നുണ്ട്. ഇതില്‍ നിന്നും അതാണ് മനസിലാക്കാന്‍ സാധിക്കുന്നത്.

  ആത്മഹത്യയല്ല

  ആത്മഹത്യയല്ല

  ഇത് ഒരിക്കലും ആത്മഹത്യയായി തോന്നുന്നില്ല. കുറ്റവാളികളെ ഉടന്‍ തന്നെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ശേഖര്‍ സുമന്‍ പറഞ്ഞു. ജസ്റ്റിസ് ഫോര്‍ സുശാന്ത് ഫോറം എന്ന ക്യാമ്പയിനും ശേഖര്‍ സുമന്‍ തുടക്കം കുറിച്ചിട്ടുണ്ട്.

  പലരെയും ചൊടിപ്പിച്ചിരുന്നു

  പലരെയും ചൊടിപ്പിച്ചിരുന്നു

  ഷാരൂഖും ഞാനും അല്ലാതെ മിനിസ്‌ക്രീനില്‍ നിന്നെത്തി ബിഗ് സ്‌ക്രീനില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഒരാളാണ് സുശാന്ത് സിംഗ്. ഇത് പലര്‍ക്കും ഇഷ്ടപ്പെട്ടിരുന്നില്ല. ഇത് പലരെയും ചൊടിപ്പിച്ചിരുന്നു. എന്റെ കൈയില്‍ ഇപ്പോള്‍ തെളിവുകള്‍ ഒന്നുമില്ല. അതുകൊണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെടുകയാണെന്നും സുമന്‍ പറഞ്ഞു.

  പ്രാഥമിക നിഗമനം

  പ്രാഥമിക നിഗമനം

  കഴിഞ്ഞ മാസമാണ് മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ സുശാന്തിനെ കണ്ടെത്തിയത്. ലോക്ക് ഡണ്‍ ആയതിനാല്‍ ഫ്ളാറ്റില്‍ തനിച്ച് കഴിയുകയായിരുന്നു. മരണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ചാനല്‍ ഷോയിലൂടെയാണ് സുശാന്ത് തന്റെ കരിയറിന് തുടക്കം കുറിച്ചത്. 12 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

  'കൊറോണയെ ഭൂമിയിലേക്ക് അയച്ചത് ഭഗവാൻ കൃഷ്ണൻ', വെട്ടിലായി കോൺഗ്രസ് നേതാവ്; ഇടപെട്ട് ബിജെപിയും

  അനു സിത്താരയുടെ നമ്പറും ചോദിച്ചു, തട്ടിപ്പ് കേസില്‍ വന്‍ വെളിപ്പെടുത്തലുമായി ഷാജി പട്ടിക്കര

  English summary
  Actor Shekhar Suman says Sushant Singh has changed 50 more sims in a month
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X