Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി ശ്രദ്ധ കപൂറിന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ

കൊച്ചി;നടൻ സിദ്ധാന്ത് കപൂർ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ. ബോളിവുഡ് നടൻ ശക്തി കപൂറിന്റെ മകനും നടി ശ്രദ്ധ കപൂറിന്റെ സഹോദരനുമാണ്. ഞായറാഴ്ച ബെംഗളൂരിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടത്തിയ റെയ്ഡിനിടെയായിരുന്നു അറസ്റ്റ്. സിദ്ധാന്ത് ലഹരിമരുന്ന് ഉപയോഗിച്ചതായി പരിശോധനയിൽ തെളിഞ്ഞെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷ്ണർ അറിയിച്ചു.

 newproject28-1655093600-16

എംജി റോഡിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ രാത്രിയോടെയാണ് പോലീസ് പരിശോധന നടത്തിയത്. തുടർന്ന് റേവ് പാർട്ടിയിൽ പങ്കെടുത്ത 35 അതിഥികളെ പോലീസ് മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഇതിൽ സിദ്ധാന്ത് ഉൾപ്പെടെ ആറ് പേരെ ലഹരി ഉപയോഗിച്ചതായി കണ്ടെത്തുകയായിരുന്നു. ഇവർ മയക്കുമരുന്ന് കഴിച്ച് പാർട്ടിക്ക് വന്നതാണോ അതോ ഹോട്ടലിൽ വെച്ചാണോ കഴിച്ചതെന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.

ഷൂട്ട് ഔട്ട് അന്റ് വാദ്ല, ഹസീന പാർക്കർ, ചെഹ്രേ തുടങ്ങിയ ചിത്രങ്ങളിൽ സിദ്ധാന്ത് കപൂർ അഭിനയിച്ചിട്ടുണ്ട്. മാത്രമല്ല ഭഗം ഭാഗ്, ചുപ് ചുപ് കേ, ഭൂൽ ഭുല്ലയ തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധാനയകനായും സിദ്ധാന്ത് കപൂർ പ്രവർത്തിച്ചിട്ടുണ്ട്.

'അനുശ്രീ ഇത് ശരിക്കും മാജിക്കൽ ലുക്ക് തന്നെ'; ഒരേ പൊളി ഫോട്ടോസ്...വൈറൽ

നേരത്തേ സുശാന്ത് സിങ് രാജ്പുത്തിന്‍റെ മരണത്തിന് പിന്നാലെ നടി ശ്രദ്ധാ കപൂറിനെ മയക്കുമരുന്ന് കേസിൽ പോലീസ് ചോദ്യം ചെയ്തിരുന്നു. ശ്രദ്ധയെ കൂടെ സാറ അലിഖാൻ, ദീപിക പദുക്കോൺ തുടങ്ങിയവരേയും ചോദ്യം ചെയ്തിരുന്നു. എന്നാൽ ഒന്നും കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+