'ആദ്യം അവർ മുസ്ലീങ്ങളെ ഒഴിവാക്കും, തുടര്‍ന്ന് മറ്റ് മതങ്ങളെ, ഫാസിസത്തോട് നോ പറയൂ'
ദില്ലി: പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ത്ഥ്. ഫാസിസത്തെ അകറ്റി നിര്‍ത്തണമെന്നും ഇന്ത്യയെ രക്ഷിക്കണമെന്നും സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു. ശരിക്ക് വേണ്ടി നമ്മള്‍ പോരാടണമെന്നും സിദ്ധാര്‍ത്ഥ് ട്വീറ്റില്‍ കുറിച്ചു.
'ആദ്യം അവർ മുസ്ലീങ്ങളെ ഒഴിവാക്കും, തുടര്‍ന്ന് ക്രിസ്ത്യാനികളെ, അത് കഴിഞ്ഞ് മറ്റ് മതങ്ങളെ, ശേഷം അവര്‍ അടിച്ചമർത്തപ്പെട്ട ജാതി വിഭാഗങ്ങള്‍ക്ക് നേരെ തിരിയും, പിന്നാലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് പിറകേ പോവും. വിഭജിക്കാന്‍ അവര്‍ എപ്പോഴും മാര്‍ഗം കണ്ടെത്തു. വിദ്വേഷം പരത്താനും അവര്‍ അവരുടേതായ വഴികള്‍ കണ്ടെത്തും. ഫാസിസത്തോട് നോ പറയാം, ഇന്ത്യയെ രക്ഷിക്കാം, സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.

സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് എത്രപേർ സംസാരിക്കുന്നുവെന്ന് നോക്കൂ. ശ്രദ്ധ തിരിക്കല്‍, വഞ്ചന, നിഷേധിക്കല്‍ ഇവയാണ് ഫാസിസ്റ്റുകളുടെ ആയുധങ്ങള്‍. സൂക്ഷിക്കുക. ഫാസിസത്തിനെതിരെ നിലകൊള്ളുക. ശരിക്ക് വേണ്ടി പോരാടുക, മറ്റൊരു ട്വീറ്റില്‍ സിദ്ധാരത്ഥ് കുറിച്ചു.
Recommended Video
നിയമത്തിനെതിരെ നേരത്തേയും സിദ്ധാര്‍ത്ഥ് രംഗത്തിയിരുന്നു. മോദിയും അമിത് ഷായും കൃഷ്ണനും അർജുനനുമല്ല, ദുര്യോധനനും ശകുനിയുമാണെന്നായിരുന്നു സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ സമയത്ത് രജനികാന്ത് പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയേയും കൃഷ്ണനും അർജുനനും എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലായിരുന്നു വിമര്‍ശനം. നേരത്തേ അമിത് ഷായെ ഹോം മോണ്‍സ്റ്റര്‍ എന്നും സിദ്ധാര്‍ത്ഥ് വിളിച്ചിരുന്നു.
First they will filter Muslims, then Christians, then other religions, then they will corner the oppressed castes and slyly go after the rights of women. They will always find a way to divide. They will always find a way to hate. This is their way. Say no to fascism! Save #India.
— Siddharth (@Actor_Siddharth) 18 December 2019












Click it and Unblock the Notifications