
‘ഫോണ്‍ നമ്പര്‍ ലീക്കായി, സിദ്ധാർത്ഥിന് നേരെ ബിജെപിയുടെ വധ ഭീഷണിയും തെറി വിളിയും’; മിണ്ടാതിരിക്കില്ലെന്ന് നടൻ
ചെന്നൈ: തമിഴ് നടൻ സിദ്ധാർത്ഥിന് നേരെ സൈബർ ആക്രമണവും വധഭീഷണിയും. ബിജെപി സർക്കാരിന്റെ തെറ്റായ നയങ്ങളെ വിമർശിച്ച് രംഗത്തെത്താറുള്ള നടൻ കഴിഞ്ഞ ദിവസങ്ങളിൽ വാക്സിൻ നയത്തിന്റെ പേരിലും കേന്ദ്രസർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. നേരത്തെ പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനിടെ ബിജെപി ബംഗാൾ ഘടകത്തിന്റെ ട്വീറ്റിനെ വിമർശിച്ചും സിദ്ധാർത്ഥ് പരസ്യമായി രംഗത്തെത്തിയിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്രസർക്കാർ നയങ്ങളെ വിമർശിച്ചും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
മധ്യപ്രദേശിലേക്കും മഹാരാഷ്ട്രയിലേക്കും 22 കൊവിഡ് കോച്ചുകള്‍ കൂടി റെയില്‍വെ അനുവദിച്ചു: ചിത്രങ്ങള്‍

തെറിവിളിയും വധഭീഷണിയും
തനിക്കെതിരെ ബിജെപിയിൽ നിന്ന് വധ ഭീഷണിയും തെറി വിളിയും നടക്കുന്നതായി സിദ്ധാര്‍ഥ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെ ഫോണ്‍ നമ്പര്‍ തമിഴ്നാട് ബിജെപി അംഗങ്ങള്‍ ലീക്ക് ചെയ്തതെന്നും സിദ്ധാർത്ഥ് കൂട്ടിച്ചേർത്തു. ഇതോടെ തന്റെ ഫോണിലേക്ക് 500ലധികം ഫോൺകോളുകൾ വന്നുവെന്നും തനിക്കും കുടുംബത്തിനുമെതിരായ വധ ഭീഷണിയും തെറിവിളിയുമാണെന്നും താരം ട്വീറ്റ് ചെയ്തതിരുന്നു. അതേ സമയം പീഡിപ്പിക്കുമെന്ന തരത്തിലും ഭീഷണി ഉയർന്നിട്ടുണ്ട്. അതേ സമയം തന്നെ പരസ്യമായി ഭീഷണിപ്പെടുത്തിയ ട്രോളുകളുടെ സ്ക്രീൻഷോട്ടുകളും സിദ്ധാർത്ഥ് ട്വിറ്ററിൽ പങ്കുവച്ചിരുന്നു.

തെളിവ് കൈമാറി
തന്റെ ഫോണിലേക്ക് കോൾ എല്ലാ നമ്പറുകളും ശേഖരിച്ചുവെച്ച് പൊലീസിന് കൈമാറിയിട്ടുണ്ടെന്നും സിദ്ധാർത്ഥ് ട്വിറ്ററിൽ കുറിച്ചു. തനിക്കെതിരെ ഇത്തരം കാര്യങ്ങള്‍ ചെയ്തു എന്നതു കൊണ്ട് മിണ്ടാതിരിക്കുമെന്ന് കരുതേണ്ടെന്നും ഇനിയും വിമര്‍ശനങ്ങള്‍ ഉന്നയിക്കുമെന്നും സിദ്ധാർത്ഥ് ട്വീറ്റിൽ വ്യക്തമാക്കി. അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റിലാണ് സിദ്ധാര്‍ഥ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

നിയമത്തിന്റെ വഴി
എന്റെ ഫോണ്‍ നമ്പര്‍ തമിഴ്നാട് ബിജെപി അംഗങ്ങള്‍ പുറത്തുവിട്ടുവെന്നും ഇതോടെ 500 അധികം ഫോണ്‍കോളുകളാണ് എനിക്ക് ഇതുവരെ വന്നതെന്നുമാണ് സിദ്ധാർത്ഥ് വ്യക്തമാക്കിയത്. എല്ലാവരും തനിക്കും കുടുംബത്തിനും എതിരെ വധഭീഷണി മുഴേക്കുകയും പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തട്ടുണ്ട്. കൂടാതെ തെറിവിളികളും ഫോൺകോളിലുണ്ടായിരുന്നു. കോൾ വന്ന എല്ലാ നമ്പറുകളും ശേഖരിച്ചിട്ടുണ്ടെന്നും ഇവയ്ക്കെല്ലാം ബിജെപി ബന്ധമുണ്ടെന്നും സിദ്ധാർത്ഥ് ചൂണ്ടിക്കാണിക്കുന്നു. ബിജെപിയുടേതെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും പ്രൊഫൈലുകളിലുണ്ട്. ഇത്തരത്തിലൊരു പ്രശ്നമുണ്ടായി എന്നതുകൊണ്ട് മിണ്ടാതിരിക്കില്ലെന്നും നിയമപരമായി നേരിടുമെന്നും നടൻ വ്യക്തമാക്കി.

അധികാരത്തിൽ പുറത്തേക്ക്
രാജ്യത്ത് കൊവിഡ് വാക്സിനേഷൻ ആരംഭിച്ചതോടെ ഇതുമായി ബന്ധപ്പെട്ട വിഷയത്തിലും നരേന്ദരമോദി സര്‍ക്കാരിനെ വിമര്‍ശിച്ച് സിദ്ധാര്‍ഥ് രംഗത്തെത്തിയിരുന്നു. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുമ്പോള്‍ മാത്രമേ രാജ്യം പൂര്‍ണ്ണമായും പ്രതിരോധ ശേഷി കൈവരിക്കുകയുള്ളൂ എന്നാണ് സിദ്ധാര്‍ഥ് ട്വീറ്റിൽ കുറിച്ചത്. പറഞ്ഞത്. ബിജെപി ബംഗാളിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാൽ എല്ലാവര്ക്കും സൗജന്യമായി വാക്സിന് നല്‍കും എന്നായിരുന്നു ബിജെപി ബംഗാളിന്റെ പോസ്റ്റ്. ഇതിനെ വിമർശിച്ചാണ് സിദ്ധാർത്ഥ് രംഗത്തെത്തിയത്.

സ്ക്രീൻഷോട്ട് പുറത്ത്
ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റിൽ തന്റെ ഫോൺ നമ്പർ നൽകിയ ഗീതാ വസന്തിന്റെ പോസ്റ്റിന്റെ സ്ക്രീൻഷോട്ടും സിദ്ധാർത്ഥ് പോസ്റ്റ് ചെയ്തിട്ടുണ്ട്. "ഇതാണ് അദ്ദേഹത്തിന്റെ (സിദ്ധാർത്ഥിന്റെ ഫോൺ നമ്പർ. ആർക്കും വിളിച്ച് ചീത്ത വിളിക്കാം എന്ന ആഹ്വാനത്തോടെയാണ് പോസ്റ്റ്.
"തമിഴ്നാട്ടിലെ ബിജെപി ഇന്നലെ എന്റെ നമ്പർ ചോർത്തി എന്നെ ആക്രമിക്കാനും ഉപദ്രവിക്കാനും ആളുകളോട് ആഹ്വാനം ചെയ്ത നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഒന്നാണിത്. "ഇവർ ഇനി ഒരിക്കലും വായ തുറക്കരുത്. ഞങ്ങൾ കോവിഡിനെ അതിജീവിച്ചേക്കാം. ഈ ആളുകളെ നാം അതിജീവിക്കുമോ? എന്നും സിദ്ധാർത്ഥ് ചോദിക്കുന്നു.

യോഗിക്കെതിരെ
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമര്‍ശിച്ച് കഴിഞ്ഞ ദിവസം സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ് വന്നിരുന്നു. സംസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമം ഉണ്ടെന്ന് പറഞ്ഞാല്‍ നടപടി സ്വീകരിക്കുമെന്ന് യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിനെതിരെയാണ് നടന് രംഗത്തെത്തിയത്. ക്സിജന്‍ ക്ഷാമമുണ്ടെന്ന് കള്ളം പറയുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന യോഗിയുടെ വാര്‍ത്ത പങ്കുവച്ചുകൊണ്ടായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്. ഇത്തരം പ്രചാരണമുണ്ടായാൽ അവരുടെ സ്വത്തുക്കൾ പിടിച്ചെടുക്കുമെന്നും യോഗി വ്യക്തമാക്കിയിരുന്നു.
My phone number was leaked by members of TN BJP and @BJPtnITcell
— Siddharth (@Actor_Siddharth) April 29, 2021
Over 500 calls of abuse, rape and death threats to me & family for over 24 hrs. All numbers recorded (with BJP links and DPs) and handing over to Police.
I will not shut up. Keep trying.@narendramodi @AmitShah
നടി പാര്‍വതി നായരുടെ അടിപൊളി ചിത്രങ്ങള്‍ കാണാം