കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആരാധനാലയം തകര്‍ത്തവരാണോ സമാധനത്തെക്കുറിച്ച്‌ പറയുന്നത്‌'‌; കര്‍ഷകര്‍ക്ക്‌ പിന്തുണയുമായി നടന്‍ സിദ്ധാര്‍ഥ്‌

Google Oneindia Malayalam News

ദില്ലി;റിപ്പബ്ലിക്‌‌ ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയേയും പ്രതിഷേധങ്ങളേയും പിന്തുണച്ച്‌ നടന്‍ സിദ്ദാര്‍ത്ഥ്‌. ട്വിറ്ററിലൂടെയായിരുന്നു സിദ്ധാര്‍ഥ്‌ പിന്തുണ അറിയിച്ചത്‌. ഒരു ആരാധനാലയം തകര്‍ത്ത്‌ ഇല്ലാതാക്കിയവരാണോ സമാധാനപരമായി പ്രതിഷേധിക്കാന്‍ ഉപദേശിക്കുന്നതെന്നായിരുന്നു കേന്ദ്രത്തെ പരിഹസിച്ച്‌ സിദ്ധാര്‍ഥ്‌ ട്വിറ്ററില്‍ കുറിച്ചത്‌.

" ഒരു ആരാധനാലയം തകര്‍ത്ത്‌ ഇല്ലാതാക്കിയവരെ നമ്മള്‍ ആഘോഷിക്കുകയും, നിയമപരമായി കുറ്റവിമുക്തമാക്കുകയും ചെയ്‌തു. അത്തരത്തിലുള്ള ഹീനമായ ആക്രമങ്ങള്‍ ചെയ്‌തവരാണോ ഇന്ന്‌ രാജ്യത്തെ ജനങ്ങളോട്‌ സമാധാനപരമായി പ്രതിഷേധിക്കാന്‍ പറയുന്നത്‌. വല്ലാത്ത മലക്കം മറിച്ചില്‍ തന്നെ. അഭിപ്രായ വ്യത്യാസം തന്നെയല്ലേ രാജ്യ സ്‌നേഹം. ജയ്‌ ശ്രീറാം എന്നായിരുന്നു സിദ്ധാര്‍ഥ്‌ ട്വിറ്ററില്‍ കുറിച്ചത്‌.

siddarth

നേരത്തെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷങ്ങളെ അപലപിച്ച്‌ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ദില്ലിയിലെ സംഭവം ഞെട്ടിക്കുന്നതെന്നായിരുന്നു പഞ്ചാബ്‌ മുഖ്യമന്ത്രി ഹരീന്ദര്‍ സിങ്ങിന്റെ പ്രതികരണം. കര്‍ഷകരെ ദില്ലിയില്‍ നിന്നും തിരിച്ച്‌ വിളിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ആംആദ്‌മി പാര്‍ട്ടി, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്നിവരും സംഘര്‍ഷത്തെ അപലപിച്ച്‌ രംഗത്തെത്തിയിരുന്നു.
റിപ്പബ്ലിക്‌ ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലി പൊലീസ്‌ തടഞ്ഞതിനെ തുടര്‍ന്ന്‌ വലിയ രീതിയിലുള്ള സംഘര്‍ഷമാണ്‌ ദില്ലിയില്‍ ഉണ്ടായത്‌. പൊലീസും കര്‍ഷകരും പലയിടങ്ങളിലും ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ മരിച്ചു. 83 പൊലീസുകാര്‍ക്ക്‌ സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്‌. സംഘര്‍ഷത്തെ തുടര്‍ന്ന്‌ ദില്ലിയില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സൈനിക വിന്യാസം നടത്തിയിട്ടുണ്ട്‌.
പ്രതിഷേധത്തെ തുടര്‍ന്ന്‌ ചെങ്കോട്ടയില്‍ കര്‍ഷകര്‍ പതാക ഉയര്‍ത്തിയത്‌ ഉള്‍പ്പെടെയുള്ള സംഭവങ്ങളുടെ സത്യവവസ്‌ത ഇന്നലെ പുറത്ത്‌ വന്നിരുന്നു. ചെങ്കോട്ടയില്‍ കര്‍ഷകരുടെ കൊടി ഉയര്‍ത്തിയത്‌ പഞ്ചാബി നടന്‍ ദീപ്‌ സിദ്ധുവും സംഘവുമാണെന്ന്‌ വ്യക്തമായി. ഡല്‍ഹിയിലെ പ്രതിഷേധപ്രകടനത്തിനിടെ നടന്ന ആക്രമത്തില്‍ കര്‍ഷക സംഘടനകള്‍ക്ക്‌ പങ്കില്ലെന്ന്‌ വിവിധ കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ രണ്ട്‌ മാസത്തോളമായി സമാധാനപരമായാണ്‌ സമരെ നടത്തിയത്‌. എന്നാല്‍ ചില വ്യക്തികളും സംഘടനകളും സമാധാനപരമായ സമരം എന്ന ധാരണയെ അട്ടിമറിക്കാന്‍ ശ്രമിച്ചതായി കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നു.

Recommended Video

cmsvideo
B Gopalakrishnan got reply by Abhilash Mohanan on the debate from Media One on Khalistan Mark

English summary
actor siddharth support farmers protest happened Delhi in republic day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X