Get Updates
Get notified of breaking news, exclusive insights, and must-see stories!

സിദ്ധാര്‍ഥും ആലിയ ഭട്ടും; രാത്രിയിലെ ചിത്രങ്ങള്‍ പുറത്ത്

മുംബൈ: രാത്രിയിലെ പാര്‍ട്ടിക്കായി പുറത്തിറങ്ങിയ ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ഥും ആലിയ ഭട്ടും പാപ്പരാസികളുടെ ക്യാമറയ്ക്കുള്ളിലായി. കഴിഞ്ഞദിവസം മുംബൈയിലെ മാരിയറ്റ് ഹോട്ടലിലാണ് ഇരുവരും പ്രത്യക്ഷപ്പെട്ടത്. സിദ്ധര്‍ഥും ആലിയയും പ്രണയത്തിലാണെന്നത് ബോളിവുഡില്‍ അടുത്തിടെ സംസാര വിഷയമായിരുന്നു.

എന്നാല്‍ ഇരുവരും അക്കാര്യം തുറന്നു പറഞ്ഞിട്ടില്ല. പ്രണയത്തിലാണെന്ന സൂചന പുറത്തുവന്നതുകൊണ്ടുതന്നെ ഇവര്‍ക്കു പിന്നില്‍ പാപ്പരാസികള്‍ ചുറ്റിക്കറങ്ങുന്നതും പതിവായിരിക്കുകയാണ്. പലയിടങ്ങളിലും ഇവര്‍ ഒരുമിച്ചു ചേര്‍ന്നതിന്റെ ചിത്രങ്ങള്‍ പാപ്പരാസികള്‍ പുറത്തുവിട്ടിരുന്നു. ഇതിനൊടുവിലാണ് മാരിയറ്റ് ഹോട്ടലിലെ ചിത്രവും പുറത്തുവന്നിരിക്കുന്നത്.

alia-bhatt-sidharth

കപൂര്‍ ആന്‍ഡ് സണ്‍സ് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് പ്രണയജോഡികള്‍. സിനിമയുടെ തിരക്കുപിടിച്ച ഷെഡ്യൂളിനിടയിലും രാത്രിയിലെ ഒരുമിച്ചു ചേരലിന് ഇവര്‍ സമയം കണ്ടെത്തിയത് കടുത്ത പ്രണയത്തിലാണെന്നതിന്റെ സൂചനയാണെന്ന് ബോളിവുഡ് കോളങ്ങള്‍ എഴുതുന്നു.

സിദ്ധാര്‍ഥിന്റെ ബ്രദേഴ്‌സ് എന്ന സിനിമ തീയേറ്ററില്‍ റിലീസിനെത്തിയിട്ടുണ്ട്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആലിയയുടെ ശാന്താര്‍ എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്. സിനിമയുടെ ട്രെയിലര്‍ ഇതിനകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇരുവരും ഒന്നുചേരുന്ന കപൂര്‍ ആന്‍ഡ് സണ്‍സ് അടുത്തവര്‍ഷം മാര്‍ച്ചില്‍ റിലീസ് ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+