Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവനടൻ സിദ്ധാർത്ഥിന്റെ ഭാര്യ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ.. നടനെ ചോദ്യം ചെയ്തു

ചെന്നൈ: തമിഴ് യുവനടന്റെ ഭാര്യയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുവതാരം സിദ്ധാര്‍ത്ഥ് ഗോപിനാഥിന്റെ ഭാര്യ സ്മൃജയെ ആണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.

ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് നടൻ സിദ്ധാര്‍ത്ഥിനേയും ബന്ധുക്കളേയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.

വീടിനകത്ത് മരിച്ച നിലയിൽ

വീടിനകത്ത് മരിച്ച നിലയിൽ

തമിഴില്‍ വളര്‍ന്നുവരുന്ന താരമാണ് സിദ്ധാര്‍ത്ഥ് ഗോപിനാഥ്. സിദ്ധാര്‍ത്ഥിന്റെ ചെന്നൈയിലുള്ള വീട്ടിലാണ് സ്മൃജയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയോടെയാണ് സ്മൃജയെ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

കുടുംബ പ്രശ്നങ്ങൾ കാരണം

കുടുംബ പ്രശ്നങ്ങൾ കാരണം

കുടുംബ പ്രശ്‌നങ്ങള്‍ മൂലം സ്മൃജ ആത്മഹത്യ ചെയ്തതാണ് എന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. കഴിഞ്ഞ ദിവസം സിദ്ധാര്‍ത്ഥും ഭാര്യയും തമ്മില്‍ ദാമ്പത്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വീട്ടില്‍ വെച്ച് വഴക്കുണ്ടായിരുന്നു. അതേത്തുടര്‍ന്നാണ് മരണമെന്നാണ് കരുതുന്നത്.

ഭാര്യയുമായി വഴക്കിട്ടു

ഭാര്യയുമായി വഴക്കിട്ടു

ഭാര്യയുമായി വഴക്കിട്ടതായി സിദ്ധാര്‍ത്ഥ് ചോദ്യം ചെയ്യലില്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി സ്മൃജയും സിദ്ധാര്‍ത്ഥും ഒരുമിച്ച് പുറത്ത് പോയിരുന്നു. തിരിച്ച് വീട്ടിലെത്തിയ ശേഷമാണ് സിദ്ധാര്‍ത്ഥ് ഭാര്യയുമായി വഴക്കിട്ടത്.

സ്വീകരണ മുറിയിൽ

സ്വീകരണ മുറിയിൽ

തുടര്‍ന്ന് സിദ്ധാര്‍ത്ഥ് കിടപ്പുമുറിയിലേക്ക് പോകാതെ സ്വീകരണ മുറിയില്‍ കിടന്നുറങ്ങി. ഭാര്യ അകത്തെ മുറിയില്‍ കയറി വാതില്‍ അടയ്ക്കുകയും ചെയ്തു. പിറ്റേ ദിവസം രാവിലെ ഉണര്‍ന്ന ശേഷം സിദ്ധാര്‍ത്ഥ് ഭാര്യയുടെ മുറിയുടെ വാതിലില്‍ തട്ടിയിട്ടും വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല.

പോലീസ് അന്വേഷിക്കുന്നു

പോലീസ് അന്വേഷിക്കുന്നു

തുടര്‍ന്ന് സിദ്ധാര്‍ത്ഥ് മുറിയുടെ വാതില്‍ തള്ളിത്തുറന്നു. അപ്പോഴാണ് അകത്തെ സീലിംഗ് ഫാനില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ ഭാര്യയെ കണ്ടെത്തിയത്. ഉടന്‍ തന്നെ സിദ്ധാര്‍ത്ഥ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്മൃജയുടെ മരണത്തിന് പിന്നില്‍ ദാമ്പത്യ പ്രശ്‌നങ്ങള്‍ അല്ലാതെ മറ്റ് എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടായിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

വിശദമായ ചോദ്യം ചെയ്യൽ

വിശദമായ ചോദ്യം ചെയ്യൽ

സ്മൃജ മാഹി സ്വദേശിനിയാണ്. സ്മൃജയുടെ മരണവുമായി ബന്ധപ്പെട്ട് സിദ്ധാര്‍ത്ഥിനേം കുടുംബാംഗങ്ങളേയും അടുത്ത സുഹൃത്തുക്കളേയും അടക്കം പോലീസ് ചോദ്യം ചെയ്തു വരികയാണ്. സ്മൃജയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.

ആര്‍ഡിഒ അന്വേഷണം

ആര്‍ഡിഒ അന്വേഷണം

സ്മൃജയുടെ മരണത്തില്‍ ആര്‍ഡിഒ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളതായി മധുരവൊയല്‍ പോലീസ് പറയുന്നു. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ സാധിക്കില്ലെന്നും പോലീസ് വ്യക്തമാക്കി. വിവാഹം കഴിഞ്ഞ് 7 വര്‍ഷത്തിനകം ഭാര്യ മരിച്ചാല്‍ ആര്‍ഡിഒ അന്വേഷണം നടത്തണമെന്ന നിയമപ്രകാരമാണ് നടപടി.

രണ്ടാമത്തെ മരണം

രണ്ടാമത്തെ മരണം

നിരവധി തമിഴ് ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള സിദ്ധാര്‍ത്ഥ് യാഗവരായിനും നാ കാക്ക എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. മലയാളത്തിലും ശ്രദ്ധേയയായ നിക്കി ഗല്‍റാണി നായികയായി 2015ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ വിജയം നേടിയിരുന്നു. ഈ വര്‍ഷം ജൂലൈയില്‍ തമിഴിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയ പ്രിയങ്കയേയും വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+