കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായെ ട്രോളി നടൻ സിദ്ധാർത്ഥ്, ആര് പറഞ്ഞും ഇന്ത്യൻ സ്റ്റാൻഡ് അപ് കോമഡിക്ക് നിലവാരമില്ലെന്ന്!

Google Oneindia Malayalam News

ഹൈദരാബാദ്: നിരന്തരമായി രാഷ്ട്രീയ വിഷയങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണം നടത്തുന്ന അപൂര്‍വ്വം താരങ്ങളില്‍ ഒരാളാണ് സിദ്ധാര്‍ത്ഥ്. ബിജെപിയേയും കേന്ദ്ര സര്‍ക്കാരിനെയും സിദ്ധാര്‍ത്ഥ് നിരന്തരം വിമര്‍ശിക്കാറും ട്രോളാറുമുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രിയെയാണ് ഏറ്റവും ഒടുവിലായി സിദ്ധാര്‍ത്ഥ് ട്രോളിയിരിക്കുന്നത്. അമിത് ഷാ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ പരാമര്‍ശിച്ചതിനെയാണ് സിദ്ധാര്‍ത്ഥ് പരിഹസിച്ചിരിക്കുന്നത്.

പാകിസ്താന് തിരിച്ചടി നൽകാൻ വാജ്പേയി ആഗ്രഹിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽപാകിസ്താന് തിരിച്ചടി നൽകാൻ വാജ്പേയി ആഗ്രഹിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുന്നുണ്ടെന്നും നേരത്തെ കോണ്‍ഗ്രസിന്റെ നിര്‍ദേശം അനുസരിച്ചായിരുന്നു തിരഞ്ഞടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ എന്നും ആയിരുന്നു അമിത് ഷായുടെ പ്രസംഗത്തിലെ ഒരു ഭാഗം. ലോക്‌സഭയിലെ പ്രമേയ അവതരണ പ്രസംഗം നടത്തുകയായിരുന്നു അമിത് ഷാ.

bjp

അമിത് ഷായുടെ പ്രസംഗത്തിന്റെ ഈ ഭാഗം ട്വീറ്റ് ചെയ്ത് കൊണ്ട് സിദ്ധാര്‍ത്ഥിന്റെ പരിഹാസം ഇങ്ങനെയാണ്: '' ഇന്ത്യയിലെ സ്റ്റാന്‍ഡ് അപ് കോമഡിക്ക് ലോകോത്തര നിലവാരം ഇല്ലെന്ന് ആരാണ് പറഞ്ഞത് '' എന്നാണ് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തത്. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ പ്രതിപക്ഷം നിരന്തരമായി ആരോപണം ഉന്നയിച്ചിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നത് മുതല്‍ മോദിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് കോണ്‍ഗ്രസ് അടക്കം ആരോപിച്ചിരുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോദി അടക്കമുളള ബിജെപി നേതാക്കള്‍ നടത്തിയ ചട്ടലംഘനങ്ങള്‍ക്ക് നേരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ണടയ്ക്കുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. നനരേന്ദ്ര മോദിയുടെ വിവാദ പ്രസംഗങ്ങള്‍ക്ക് കമ്മീഷന്‍ നിരന്തരമായി ക്ലീന്‍ ചിറ്റ് നല്‍കിയതും വിമര്‍ശിക്കപ്പെട്ടിരുന്നു.

English summary
Actor Sidharth trolls Amit Shah for his speech about Election Commission in Lok Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X