മോദിയാണ് ബ്രിട്ടീഷുകാരെ തുരത്തിയെന്ന് കൊടുക്കാന്‍ പാടില്ലേ? മോദിയെ ട്രോളി നടന്‍ സിദ്ധാര്‍ത്ഥ്
Recommended Video

ദില്ലി: വിവേക് ഒബ്രോയി നായകനായ പിഎം നരേന്ദ്രമോദി എന്ന ചിത്രത്തിന്‍റ ട്രെയിലര്‍ പുറത്തിറങ്ങിയ പിന്നാലെ സംഘപരിവാറിനെ പരിഹസിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. തന്‍റെ ട്വിറ്ററിലൂടെയാണ് നടന്‍റെ പരിഹാസം.

" ബ്രിട്ടീഷ് ഭരണകുടത്തെ ഇന്ത്യയില്‍ നിന്ന് മോദി ഒറ്റയ്ക്ക് തുരത്തി രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നുവെന്ന് എന്തുകൊണ്ട് കാണിച്ചില്ല, സിക്കുലര്‍, ലിബ്ടാര്‍ഡ്, കമ്മി, നക്സലുകളുടെ പോലെ തന്നെ നെഹ്റുവിന്‍റെ വില കുറഞ്ഞ തന്ത്രമാണെന്ന് തോന്നുന്നു' പരിഹസിച്ച് സിദ്ധാര്‍ത്ഥ് കുറിച്ചു.
മോദിക്കും കേന്ദ്ര സര്‍ക്കാരിനും സംഭവിക്കുന്ന പിഴവുകള്‍ക്കെല്ലാം ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നെഹ്റുവാണെന്ന് കുറ്റപ്പെടുത്തുന്ന മോദി സര്‍ക്കാരിനെ ശക്തമായ ഭാഷയിലാണ് സിദ്ധാര്‍ത്ഥ് പരിഹസിക്കുന്നത്. നേരത്തേയും മോദിയേയും ബിജെപി നയങ്ങളേയും ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്ന നടനാണ് സിദ്ധാര്‍ത്ഥ്. അതേസമയംപിഎം നേരന്ദ്ര മോദി എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവന്ന പിന്നാലെ വന്‍ പരിഹാസമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.


Click it and Unblock the Notifications