സ്റ്റണ്ട് ചിത്രീകരണത്തിനിടെ ചിമ്പുവിന് പരിക്ക്
തമിഴ് സൂപ്പര്‍സ്റ്റാര്‍ ചിമ്പുവിന് വീണ്ടും പരിക്കേറ്റു. പുതിയ ചിത്രമായ അച്ചം എന്‍പത് മടയമെടായുടെ ചിത്രീകരണത്തിനിടെയാണ് ചിമ്പുവിന് പരിക്കേറ്റത്. മിക്കപ്പോഴും സിനിമയിലെ സ്റ്റണ്ട് രംഗങ്ങള്‍ ചിത്രീകരിക്കുന്ന വേളയിലാണ് താരങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നത്. ചിമ്പുവിനും സമാനമായ സംഭവമാണ് ഉണ്ടായത്.
സിനിമയിലെ പ്രധാന സ്റ്റണ്ട് ചിത്രീകരിക്കുന്ന വേളയില്‍ അബദ്ധത്തില്‍ മൂക്കിന് പരിക്കേല്‍ക്കുകയായിരുന്നു. ഡോക്ടറുടെ നിര്‍ദേശ പ്രകാരം വിശ്രമത്തിലാണ് ചിമ്പു. പരിക്ക് ഗൗരവമല്ലെങ്കിലും ചിമ്പുവിന്റെ ആരാധകര്‍ വിഷമത്തിലാണ്. ഇതിനുമുന്‍പും ചിമ്പുവിന് ഷൂട്ടിങ്ങിനിടെ പരിക്കേറ്റിട്ടുണ്ട്.

താരത്തിന്റെ കാലിനായിരുന്നു ഗുരുതരമായി പരിക്കേറ്റത്. ഇത് ചിത്രീകരണത്തെ കാര്യമായി ബാധിച്ചിരുന്നു. തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടങ്ങളില്‍ ചിമ്പുവിന്റെ ആരാധകര്‍ക്ക് വിഷമവുമുണ്ട്. പരിക്ക് ഭേദമായി പെട്ടെന്ന് ചിമ്പു തിരിച്ചുവരുമെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്.
വിണ്ണൈ താണ്ടി വരുവായാ എന്ന ഹിറ്റ് ചിത്രത്തിനുശേഷം പ്രശസ്ത സംവിധായകന്‍ ഗൗതം മേനോനും ചിമ്പുവും ഒന്നിക്കുന്ന ചിത്രമാണ് അച്ചം എന്‍പത് മടയമെടാ. മലയാള നടി മഞ്ജിമയാണ് ചിത്രത്തിലെ നായികാവേഷം കൈകാര്യം ചെയ്യുന്നത്.












Click it and Unblock the Notifications