കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20 കോടിയുടെ വെട്ടിപ്പ്, സോനു സൂദിനെതിരെ ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന് ആദായനികുതി വകുപ്പ്, കുരുക്ക്

Google Oneindia Malayalam News

ദില്ലി: ബോളിവുഡ് നടന്‍ സോനു സൂദിന് നികുതി വെട്ടിപ്പ് കേസില്‍ കുരുക്ക് മുറുകുന്നു. താരത്തിനെതിരെ നിര്‍ണായക തെളിവുകളാണ് ആദായ നികുതി വകുപ്പിന് ലഭിച്ചിരിക്കുന്നത്. 20 കോടിയുടെ നികുതി വെട്ടിപ്പാണ് താരം നടത്തിയിരിക്കുന്നത്. താരത്തിന്റെ മുംബൈയിലെ വീട്ടില്‍ അടക്കം ഐടി വിഭാഗം പരിശോധന നടത്തിയിരുന്നു. തുടര്‍ച്ചയായ മൂന്ന് ദിവസമായിരുന്നു പരിശോധന നടത്തിയത്. കൊവിഡ് കാലത്ത് പാവപ്പെട്ടവരുടെ രക്ഷകനായി മാറിയ സോനുവിന് അപ്രതീക്ഷിത കുരുക്കാണ് ഇതിലൂടെ വീണിരിക്കുന്നത്. താരത്തിനെതിരെയുള്ള റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്ന് നേരത്തെ ശിവസേനയും എഎപിയും ആരോപിച്ചിരുന്നു.

1

ദില്ലിയിലെ എഎപി സര്‍ക്കാരുമായി നേരത്തെ സഹകരിക്കാന്‍ സോനി സൂദ് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു റെയ്ഡ് വന്നത്. സോനുവിന്റെ എന്‍ജിഒ വിദേശത്ത് നിന്ന് 2.1 കോടി രൂപ സംഭാവനയായി സ്വീകരിച്ചെന്നും, ക്രൗണ്ട് ഫണ്ടിംഗ് പ്ലാറ്റ്‌ഫോണിലൂടെയാണ് ഇത് സ്വീകരിച്ചതെന്നും ഐടി വിഭാഗം പറയുന്നു. ഇത് വിദേശ സംഭാവനാ നിയമത്തിന്റെ ലംഘനം കൂടിയാണ്. ഇത്തരം സംഭാവനകള്‍ സ്വീകരിക്കുമ്പോള്‍ പുലര്‍ത്തേണ്ട നടപടിക്രമങ്ങളും ചട്ടങ്ങളും സോനു സൂദ് പാലിച്ചിട്ടില്ലെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. താരത്തിന്റെയും ബിസിനസ് പങ്കാളികളുടെയും സ്ഥാപനങ്ങളിലും വീടുകളിലും നടത്തിയ റെയ്ഡില്‍ നികുതി വെട്ടിപ്പ് കണ്ടെത്തിയെന്ന് ഐടി വകുപ്പ് വ്യക്തമാക്കി.

വായ്പ ലഭ്യമാകുന്നതിന് അടക്കം രേഖപ്പെടുത്തിയിട്ടില്ലാത്ത ഈ അക്കൗണ്ട് വഴി താരം ശ്രമിച്ചേക്കുമെന്ന് കരുതുന്നതായും ആദായനികുതി വകുപ്പ് പറയുന്നു. അനധികൃതമായ 20 ഇടപാടുകളാണ് കണ്ടെത്തിയിരിക്കുന്നത്. വ്യാജ വായ്പകളാണ് ഇവയെന്നാണ് വിലയിരുത്തല്‍. അതിലൂടെ വസ്തുവകകള്‍ വാങ്ങി കൂട്ടാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. അങ്ങനെ മൊത്തം തുക 20 കോടിയോളം വരും. കഴിഞ്ഞ വര്‍ഷം ജൂലായിലാണ് താരത്തിന്റെ സോനു സൂദ് ചാരിറ്റി ഫൗണ്ടേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 18 കോടിയോളം സംഭാവന ഈ വര്‍ഷം ഏപ്രില്‍ വരെ ഇതിന് ലഭിച്ചിരുന്നിരുന്നു. 1.9 കോടി ചാരിറ്റിക്കായി ചെലവാക്കിയെന്നാണ് കണ്ടെത്തല്‍. എന്നാല്‍ 17 കോടി ചെലവാക്കാതെ ഈ അക്കൗണ്ടില്‍ കിടക്കുകയാണ്.

സോനു സൂദിന്റെ കമ്പനിയും ലഖ്‌നൗവില്‍ നിന്നുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനിയും തമ്മിലുള്ള ഇടപാടാണ് ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലുണ്ടായിരുന്നു. തുടര്‍ന്ന് നികുതി വെട്ടിപ്പിന്റെ പേരിലാണ് പരിശോധന നടന്നത്. സോനു സൂദ് പങ്കാളിയായ ലഖനൗവിലെ പല കമ്പനികളിലും ഐടി വിഭാഗം പരിശോധന നടത്തിയിരുന്നു. ഇതിലൊക്കെ വലിയ തുക തന്നെ താരം മുടക്കിയിരുന്നുവെന്നാണ് സൂചന. നികുതി വെട്ടിപ്പിന്റെ നിര്‍ണായക വിവരങ്ങള്‍ ഇതില്‍ നിന്നൊക്കെ ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടുകള്‍ രേഖകളില്‍ നിന്ന് തന്നെ വ്യക്തമാണെന്ന് ആദായനികുതി വകുപ്പ് പറയുന്നു. താരം വിചാരിച്ചതിനേക്കാള്‍ വലിയ കുരുക്കിലാണ് വീണിരിക്കുന്നത്.

അതേസമയം രാഷ്ട്രീയമായ വേട്ടയാടലാണ് താരത്തിനെതിരെ നടക്കുന്നതെന്ന് പരക്കെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. എഎപി സര്‍ക്കാര്‍ അവരുടെ ദേശ് കെ മെന്‍ഡര്‍ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായി സോനു സൂദിനെ നിയമിച്ചിരുന്നു. ഇത് ബിജെപിക്ക് തീരെ പിടിച്ചിട്ടില്ലെന്നാണ് ആരോപണം. സോനു സൂദിനെ വേട്ടയാടുകയാണ് ബിജെപിയെന്ന് എഎപി ആരോപിക്കുന്നു. നേരത്തെ ബിജെപി തന്നെ പലപ്പോഴായി സോനു സൂദിനെ പ്രശംസിച്ചിരുന്നു. എന്നാല്‍ മറ്റുള്ള പാര്‍ട്ടിക്കൊപ്പം അദ്ദേഹം നിന്നതോടെ സോനുവിനെ കുരുക്കാന്‍ ബിജെപി കേന്ദ്ര ഏജന്‍സികളെ ഇറക്കിയതാണെന്നാണ് ആരോപണം. എന്നാല്‍ ഇതില്‍ രാഷ്ട്രീയമില്ലെന്നാണ് ബിജെപി പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ വൈറലായി അഭയ ഹിരണ്‍മയിയുടെ ചിത്രങ്ങള്‍; ആരെയാണ് കാത്തിരിക്കുന്നതെന്ന് ആരാധകര്‍

സോനുവുമായി ബന്ധപ്പെട്ട ലഖ്‌നൗ ഗ്രൂപ്പ് നിരവധി തട്ടിപ്പുകളുടെ ഭാഗമായിരുന്നു. വ്യാജ ബില്ലുകള്‍ ഉണ്ടാക്കി ചെലവുകളും ഫണ്ടുകളും മറ്റ് കാര്യങ്ങളിലേക്ക് മാറ്റാറുണ്ടായിരുന്നു. ഇതുവരെയുള്ള പരിശോധനയില്‍ ഇത്തരം വ്യാജ കരാറുകളെ കുറിച്ച് കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 65 കോടിയോളം രൂപയുടെ ഇടപാടുകളാണിത്. നികുതി വെട്ടിപ്പിന്റെ പൂര്‍ണമായ വിവരങ്ങള്‍ പരിശോധിച്ച് വരികയാണ്. 1.8 കോടി പരിശോധനയില്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇനിയുള്ള നടപടി ക്രമങ്ങള്‍ എന്താകുമെന്ന് വ്യക്തമല്ല. കൂടുതല്‍ ചോദ്യം ചെയ്യലിനായി താരത്തെ വിളിച്ച് വരുത്തുമോ അറസ്റ്റുണ്ടാവുമോ എന്നൊന്നും വ്യക്തമല്ല.

Recommended Video

cmsvideo
Sonu Sood Pledges To Install Mobile Tower In Wayanad For Kids Struggling With Online Classes

English summary
actor sonu sood evades 20 cr taxes, it department found crucial evidence against him in raid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X