കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ഛന് കാളകളെ വാങ്ങാന്‍ പണമില്ല; നുകം എടുത്ത് പെണ്‍മക്കള്‍... വീഡിയോ വൈറല്‍, സഹായ പ്രവാഹം

Google Oneindia Malayalam News

അമരാവതി: ലോക്ഡൗണ്‍ കാരണം ജോലിയില്ലാതെ വന്നതോടെ വലിയ പ്രതിസന്ധികളാണ് പലരും നേരിടുന്നത്. വിദേശത്ത് നിന്നു ജോലി നഷ്ടമായി നാട്ടിലെത്തിയവര്‍ നിരവധിയാണ്. ഒട്ടേറെ കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിട്ടു. പല കമ്പനികളും ശമ്പളം വെട്ടിക്കുറച്ചു. എങ്കിലും ജീവിക്കാതിരിക്കാന്‍ പറ്റില്ലല്ലോ. നിത്യ വരുമാനം കണ്ടെത്തണം. ഉറ്റവര്‍ക്ക് രണ്ടു നേരം ഭക്ഷണം നല്‍കണം.

Recommended Video

cmsvideo
Actor Sonu Sood gifts tractor to Andhra Pradesh farmer after video of his plight goes viral

ഈ ഒരു ചിന്തയാണ് ആന്ധ്രയിലെ ചിറ്റൂരിലുള്ള നാഗേശ്വര റാവുവിനെ ചായക്കട ഒഴിവാക്കി കൃഷി ചെയ്യാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ കാളകളെ വാങ്ങാനുള്ള കാശില്ല. കാളകള്‍ക്ക് പകരം നുകം എടുത്തു അദ്ദേഹത്തിന്റെ പെണ്‍മക്കള്‍. ഈ വീഡിയോ വൈറലായതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ...

ചായക്കട പൂട്ടേണ്ടി വന്നപ്പോള്‍

ചായക്കട പൂട്ടേണ്ടി വന്നപ്പോള്‍

ചിറ്റൂരിലെ മദനപ്പള്ളിയില്‍ ചായക്കട നടത്തുകയായിരുന്നു നാഗേശ്വര റാവു. കൊറോണ വൈറസ് കാരണം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കട അടയ്‌ക്കേണ്ടി വന്നു. ഇതോടെ ജീവിതമാര്‍ഗം നിലച്ചു. തന്റെ ഗ്രാമമായ മഹല്‍രാജ് പള്ളിയില്‍ തിരിച്ചെത്തിയ റാവു വീണ്ടും കാര്‍ഷിക മേഖലയിലേക്ക് കടക്കാം എന്ന് തീരുമാനിച്ചു.

സോഷ്യല്‍ മീഡിയയില്‍ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ വൈറല്‍

തക്കാളി കൃഷി ചെയ്യാനാണ് തീരുമാനിച്ചത്. പക്ഷേ, നിലമുഴിയുന്നതിന് കാളകളെ വാങ്ങാന്‍ പണമില്ല. ട്രാക്ടര്‍ വാടകക്ക് എടുക്കാനും കാശില്ല. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പെണ്‍മക്കള്‍ നുകം എടുത്ത് നിലമുഴിഞ്ഞത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.

നടന്‍ സോനു സൂദിന്റെ സഹായം

നടന്‍ സോനു സൂദിന്റെ സഹായം

നടന്‍ സോനു സൂദ് ആണ് ആദ്യം സഹായ ഹസ്തവുമായി എത്തിയത്. വീഡിയോ കണ്ടതോടെ ഇദ്ദേഹം കുടുംബവുമായി ബന്ധപ്പെട്ടു. കാളകള്‍ വാങ്ങിത്തരാമെന്ന് പറഞ്ഞു. പിന്നീടാണ് കാളകളേക്കാല്‍ നല്ലത് ട്രാക്ടറാണെന്ന് നടന് തോന്നിയത്. ഞായറാഴ്ച വൈകീട്ട് ട്രാക്ടര്‍ കര്‍ഷകന്റെ വീട്ടിലെത്തി.

സിനിമയിലെ വില്ലന്‍ ജീവിതത്തിലെ ഹീറോ

സിനിമയിലെ വില്ലന്‍ ജീവിതത്തിലെ ഹീറോ

മിക്ക തെലുങ്ക് സിനിമകളിലും വില്ലന്‍ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച സോനു സൂദ് യഥാര്‍ഥ ജീവിതത്തില്‍ ഹീറോയാണ്. ലോക്ക് ഡൗണ്‍ കാലത്ത് കുടിയേറ്റ ജോലിക്കാരെ സഹായിക്കാന്‍ അദ്ദേഹം മുമ്പിലുണ്ടായിരുന്നു. തുടര്‍ന്ന് നടന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന പ്രചാരണമുണ്ടായി. ഇക്കാര്യം അദ്ദേഹം തള്ളി.

വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് ടിഡിപി

വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് ടിഡിപി

സോനു സൂദിന്റെ സഹായം ലഭിച്ചതിന് പിന്നാലെ ടിഡിപി നേതാവ് എന്‍ ചന്ദ്രശേഖര റാവു കുടുംബവുമായി ബന്ധപ്പെട്ടു. ചന്ദ്രശേഖര റാവുവിന്റെ നാട് കൂടിയാണ് ചിറ്റൂര്‍. നടന്റെ സോനു സൂദിന്റെ സഹായത്തെ അദ്ദേഹം അഭിനന്ദിച്ചു. രണ്ടു പെണ്‍മക്കളുടെയും വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്ന് ചന്ദ്രശേഖര റാവു പ്രഖ്യാപിച്ചു.

English summary
Actor Sonu Sood has turned real life hero; Gifts Tractor to Andhra Pradesh Farmer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X