കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിയല്‍ എസ്റ്റേറ്റ് വഴി കോടികളുണ്ടാക്കി, നികുതി വെട്ടിപ്പ്, സോനു സൂദിന് കുരുക്ക്, പരിശോധന തീരുന്നില്ല

Google Oneindia Malayalam News

മുംബൈ: ലോക്ഡൗണ്‍ കാലത്ത് ഇന്ത്യയില്‍ ഹീറോയായ ബോളിവുഡ് താരം സോനു സൂദ് കുരുക്കില്‍. നികുതി വെട്ടിപ്പില്‍ താരത്തിനെതിരെ നിര്‍ണായക വിവരങ്ങള്‍ ആദായനികുതി വകുപ്പ് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. താരത്തിന്റെ വീട്ടില്‍ മൂന്നാം ദിനവും റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്.

സോനു സൂദിന്റെ ഓഫീസില്‍ അടക്കം ഐടി വകുപ്പ് എത്തിയിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് വഴിയുള്ള താരത്തിന്റെ ഇടപാടുകള്‍ സംശയം ജനിപ്പിക്കുന്നതാണെന്ന് റിപ്പോര്‍ട്ടുണ്ട്. കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു സോനുവെന്നാണ് വിവരം.

1

തുടര്‍ച്ചയായ മൂന്നാം ദിനമാണ് സോനു സൂദിന്റെ ഓഫീസിലും വീട്ടിലും അടക്കം ഐടി വകുപ്പ് പരിശോധന നടത്തുന്നത്. ആദായനികുതി വകുപ്പ് കോടികളുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്. ബോളിവുഡില്‍ നിന്നുള്ളതും സോനു സൂദിന്റെ വ്യക്തിപരമായ സാമ്പത്തിക സ്രോതസ്സില്‍ നിന്നുള്ളതുമാണ് പണമാണ് നികുതി അടയ്ക്കാതെ താരത്തിന്റെ കൈവശമുണ്ടായിരുന്നത്. സോനു സൂദ് ചാരിറ്റി ഫൗണ്ടേഷന്റെ അക്കൗണ്ടുകളും പരിശോധിക്കുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് തന്നെ താരത്തിനെതിരെ നിര്‍ണായക വിവരങ്ങള്‍ ഐടി വകുപ്പ് പുറത്തുവിട്ടേക്കും. നിലവില്‍ വെട്ടിപ്പ് നടന്നതായി സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ റെയ്ഡില്‍ നിന്ന് പുറത്തേക്ക് വരുന്ന റിപ്പോര്‍ട്ടുകള്‍ അത്തരത്തിലുള്ളതാണ്.

2

സോനു സൂദിന്റെ അക്കൗണ്ടന്റ് യാത്രയിലായത് കൊണ്ടാണ് പരിശോധന ഇത്രയും ദിവസം വൈകിയത്. മുംബൈയിലും ലഖ്‌നൗവിലുമായി സോനുവിനുള്ള ആറ് വസ്തുവകകളിലാണ് പരിശോധന നടന്നത്. എന്നാല്‍ ആദ്യം നടന്നത് റെയ്ഡല്ലെന്ന് ഐടി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സോനു സൂദ് നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചത്. സോനു സൂദിന്റെ റിയല്‍ എസ്‌റ്റേറ്റ് ഡീലും ആദായനികുതി വകുപ്പിന്റെ പരിശോധനയിലാണ്. ഇതിലൂടെ വന്‍ വെട്ടിപ്പ് നടന്നുവെന്നാണ് വിലയിരുത്തല്‍.

3

അടുത്തിടെ സോനു സൂദ്ദിന്റെ കമ്പനിയും ലഖ്‌നൗ ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനിയും തമ്മില്‍ ഇടപാട് നടന്നിരുന്നു. അതാണ് വലിയ കുരുക്കായി മാറിയിരിക്കുന്നത്. ഇതിലൂടെ നികുതി വെട്ടിപ്പ് നടന്നുവെന്നാണ് വിലയിരുത്തല്‍. 2012ല്‍ ബോളിവുഡ് താരങ്ങള്‍ നികുതി വെട്ടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് റെയ്ഡ് നടന്നിരുന്നു. അന്ന് സോനു സൂദിന്റെ സ്ഥാപനങ്ങളില്‍ ഇതേ പോലെ റെയ്ഡ് നടന്നിരുന്നു. മുംബൈയിലും നാഗ്പൂരിലും ജയ്പൂരിലുമുള്ള നടന്റെ ബിസിനസ് സ്ഥാപനങ്ങളില്‍ റെയ്ഡ് നടന്നിട്ടുണ്ട്.

4

സോനു സൂദുമായി ബന്ധപ്പെട്ടവരെല്ലാം ഇപ്പോള്‍ ഐടി വിഭാഗം നിരീക്ഷണത്തിലാണ്. അതേസമയം താരത്തിനെതിരെയുള്ള നീക്കം വലിയ രാഷ്ട്രീയ വിവാദമായി മാറിയിട്ടുണ്ട്. ശിവസേനയും ആംആദ്മി പാര്‍ട്ടിയും ബിജെപിക്കെതിരെ രംഗത്ത് വന്നു. ദില്ലിയിലെ എഎപി സര്‍ക്കാര്‍ അവരുടെ ദേശ് കെ മെന്‍ഡര്‍ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായി സോനു സൂദിനെ നിയമിക്കുകയും ചെയ്തു. താരത്തിനെ വേട്ടയാടുകയാണ് ബിജെപിയെന്ന് എഎപി ആരോപിച്ചു. എന്നാല്‍ കെജ്രിവാളുമായുള്ള കൂടിക്കാഴ്ച്ച കാരണമല്ല സോനു സൂദിനെതിരെയുള്ള റെയ്‌ഡെന്ന് ബിജെപി പറയുന്നു. ആര്‍ക്കും ആര് വേണമെങ്കിലും കാണാം, പക്ഷേ ആദായനികുതി വകുപ്പ് സ്വതന്ത്ര സ്ഥാപനമാണെന്നും ബിജെപി വ്യക്തമാക്കി.

5

ബിജെപി ഒരിക്കല്‍ സോനു സൂദിനെ പുകഴ്ത്തിയതാണ്. ഇപ്പോഴവര്‍ക്ക് സോനു നികുതി വെട്ടിപ്പുകാരനായി. ദില്ലിയിലെയും പഞ്ചാബിലെയും സര്‍ക്കാരുകള്‍ അദ്ദേഹവുമായി കൈകോര്‍ക്കാന്‍ തീരുമാനിച്ചത് കൊണ്ടാവും അത്. ഗവര്‍ണറെ സമ്മര്‍ദത്തിലാക്കുന്നു, മഹാസഖ്യത്തിന്റെ മന്ത്രിമാര്‍ക്കെതിരെ വ്യാജ കേസ് എടുക്കുന്നു. സോനു സൂദിന്റെ ഓഫീസില്‍ റെയ്ഡ് നടത്തുന്നു, ഇതൊക്കെ ബിജെപിയുടെ ഇടുങ്ങിയ ചിന്താഗതി കാരണം സംഭവിക്കുന്നതാണ്. ഒരിക്കല്‍ ഇത് തിരിച്ചടിക്കുമെന്നും ശിവസേന പറഞ്ഞു.

Recommended Video

cmsvideo
What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam
6

തനിക്ക് രാഷ്ട്രീയ താല്‍പര്യങ്ങളൊന്നും ഇല്ലെന്നും, മാധ്യമ റിപ്പോര്‍ട്ട് തെറ്റാണെന്നും സോനു സൂദ് നേരത്തെ പറഞ്ഞതാണ്. തനിക്കോ തന്റെ കുടുംബത്തിനോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരാന്‍ യാതൊരു വിധ ആഗ്രഹങ്ങളുമില്ലെന്നും താരം പറഞ്ഞിരുന്നു. കൊവിഡ് കാലത്ത് താരം ചെയ്ത സഹായം കാരണം വലിയൊരു ആരാധകരെ ഉണ്ടാക്കിയെടുക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. ഓക്‌സിജന്‍ പ്ലാന്റ് അടക്കം സ്ഥാപിച്ചാണ് താരം കൈയ്യടി നേടിയത്. നേരത്തെ ആറ് നില കെട്ടിടം ഹോട്ടലാക്കി മാറ്റിയതിന് ബിഎംസി സോനുവിനെതിരെ പരാതി നല്‍കിയിരുന്നു. ഇതിനെ അപ്പീല്‍ പോയെങ്കിലും ഹൈക്കോടതി തള്ളിയിരുന്നു.

മഞ്ഞും മലയും താണ്ടി പ്രണവിനൊപ്പം യാത്ര; ചിത്രങ്ങള്‍ പങ്കുവച്ച് വിസ്മയ മോഹന്‍ലാല്‍

English summary
actor sonu sood in trouble, his real estate deal on income tax radar, tax evasion of crores found
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X