Get Updates
Get notified of breaking news, exclusive insights, and must-see stories!

'നിങ്ങളുടെ വില നിങ്ങളുതന്നെ കളയല്ലേ..' വീഡിയോ ഷെയര്‍ ചെയ്തതിന് പിന്നാലെ സോനുസൂദിന് വിമര്‍ശനം

സോനു സൂദ് എന്ന പേര് കേൾക്കുമ്പോൾ നന്ദിയോടെ സ്നേഹത്തോടെ അദ്ദേഹത്തെ ഓർമ്മിക്കുന്ന ആളുകൾ ഉണ്ടാവും. കാരണം അത്രയേറെ മനുഷ്യന്മാർക്ക് തണലായി നിന്ന മനുഷ്യനാണ് അദ്ദേഹം. നടൻ എന്നതിനപ്പുറത്തേക്ക് മനുഷ്യസ്നേഹം കൊണ്ട് അദ്ദേഹം ആളുകളുടെ ഹൃദയത്തിൽ കടന്നുകൂടി.,

നിരവധി ആളുകളെ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സോനു സൂദ് സഹായിച്ചിട്ടുണ്ട്, പ്രത്യേകിച്ച് കോവിഡ് -19 മഹാമാരിയുടെ സമയത്ത് എത്രോയോ ആളുകൾക്ക് അദ്ദേഹം തന്നാൽ കഴിയുമന്ന സഹായം ചെയ്തുകൊടുത്തിട്ടുണ്ട്.

sonu

എന്നാൽ ഇപ്പോൾ അദ്ദേഹം ചെയ്ത ഒറ്റ പ്രവൃത്തി കൊണ്ട് അദ്ദേഹത്തിനെതിരെ വിമർശനം ഉയർന്നുവന്നിരിക്കുകയാണ്. ഓടുന്ന ട്രെയിനിന്റെ ഡോറിൽ ഇരിക്കുന്ന ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് സോവു സൂദിനെതിരെ വിമർശനം ഉയർന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ ആണ്.

ഓൺലൈനിൽ ഷെയർ ചെയ്തതിന് പിന്നാലെ വീഡിയോ 5 ലക്ഷത്തിലധികം വ്യൂസ് നേടി. സോനു തന്റെ സോഷ്യൽമീഡിയ പേജിൽ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. എന്നാൽ ആളുകൾ അദ്ദേഹത്തിനെതിരെ വിമർശനം ഉന്നയിക്കുകയാണ് ചെയ്തത്. ഇത്തരം ഒരു വീഡിയോ ഇങ്ങനെ ഷെയർ ചെയ്യണമായിരുന്നോ എന്നാണ് ആഴുകൾ ചോദിക്കുന്നത്.

"രാജ്യത്തുടനീളമുള്ള പലർക്കും ഒരു മാതൃകയായതിനാൽ, നിങ്ങൾ അത്തരം വീഡിയോകൾ പോസ്റ്റുചെയ്യുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുത്!" ഒരു ഉപയോക്താവ് എഴുതി.
"ഇത്തരം സ്റ്റണ്ട് ഉപയോഗിച്ച് തന്റെ ആരാധകരെ അപകടടത്തിലേക്ക് എത്തിക്കാൻ പ്രോത്സാഹിപ്പിക്കുകയാണോ? എന്നാണ് മറ്റൊരാൾ ചോദിച്ചത്.

രാജ്യത്തുടനീളമുള്ള പലർക്കും മാതൃകയായതിനാൽ, നിങ്ങൾ അത്തരം വീഡിയോകൾ പോസ്റ്റുചെയ്യുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുത്! നിങ്ങളുടെ ആവേശഭരിതരായ ആരാധകർ ഓടുന്ന ട്രെയിനിന്റെ തുറന്ന കവാടത്തിൽ ഇരുന്ന് വീഡിയോകൾ നിർമ്മിക്കാൻ തുടങ്ങിയാൽ, അത് അവരുടെ ജീവനെ ഗുരുതരമായ അപകടത്തിലാക്കും എന്നാണ് ഒരാളുടെ കമന്റ്, ഇത് വളരെ അപകടം പിടിച്ചതും തെറ്റായതും ആയ പ്രവൃത്തിയാണ് ഒരിക്കവും ഇങ്ങനെ പോസ്റ്റ് ചെയ്യപ്പെടേണ്ടതല്ല എന്നാണ് വേറൊരു കമന്റ്..നടന്റെ ഭാ​ഗത്ത് നിന്ന് ഇത്തരത്തിൽ ഒന്ന് പ്രതീക്ഷച്ചതല്ല എന്നാണ് മറ്റൊരു കമന്റ്. എന്തായാലും സോഷ്യൽമീഡിയയിൽ നടനെതിരെ രൂക്ഷ വിമർശവമാണ്.

വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+