കാർ അപകടത്തിൽ നടൻ സോനു സൂദിന്റെ ഭാര്യയ്ക്ക് പരിക്ക്; അപകടം നാഗ്പൂർ ഹൈവേയിൽ വെച്ച്
ഡൽഹി: നടൻ സോനു സൂദീന്റെ ഭാര്യ സൊനാലി സൂദ് നാഗ്പൂർ ഹൈവേയിൽ നടന്ന കാർ അപകടത്തിൽ സോനു സൂദിന്റെ ഭാര്യയ്ക്ക് പരിക്ക് പറ്റിയതായി റിപ്പോർട്ട്. അപകടം നടന്നതായി അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചതായി പറയുന്നു. സൊണാലി തന്റെ സഹോദരിക്കും മരുമകനും ഒപ്പമാണ് യാത്ര ചെയ്തെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്. സൊണാലിയും മരുമകനും ഇപ്പോൾ നാഗ്പൂരിലെ മാക്സ് ആശുപത്രിയിൽ ചികിത്സയിലാണ്.
അപകട വിവരം അറിഞ്ഞയുടൻ സോനു സൂദ് ഭാര്യയുടെ അരികിൽ എത്തുകയും ഇന്നലെ രാത്രി മുതൽ നാഗ്പൂരിലൂണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു. നടന്റെ വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചതായാണ് വിവരം. സൊണാലിയും മരുമകനും നിരീക്ഷണത്തിലാണെന്നും അടുത്ത 48 - 72 മണിക്കൂറിനുള്ളിൽ പൂർണ പരിചരണം ലഭിക്കുമെന്നും ആശുപത്രിയിലെ മെഡിക്കൽ സ്റ്റാഫ് റിപ്പോർട്ട് ചെയ്യുന്നു. സൊണാലിയുടെ സഹോദരിക്ക് നിസ്സാര പരിക്കുകൾ മാത്രമാണ് ഉള്ളതെന്നാണ് വിവരം.













Click it and Unblock the Notifications