ഗദര്‍ 2 സൂപ്പര്‍ ഹിറ്റായിട്ടും പണമില്ല? സണ്ണി ഡിയോളിന്റെ ജുഹുവിലെ വീട് വില്‍പ്പനയ്ക്ക് വെച്ച് ബാങ്ക്
മുംബൈ: ഗദര്‍ 2 സൂപ്പര്‍ ഹിറ്റായി ഓടുന്നതിനിടെ സൂപ്പര്‍ താരം സണ്ണി ഡിയോളിന് തിരിച്ചടി. അദ്ദേഹത്തിന്റെ പശ്ചിമ മുംബൈയിലെ ജുഹുവിലുള്ള വീട് ബാങ്ക് ലേലത്തിന് വെച്ചിരിക്കുകയാണ്. ഇത് ആഢംബര മേഖലയിലുള്ള വില്ലയാണ്. ബാങ്ക് ഓഫ് ബറോഡയാണ് വീട് ലേലത്തിന് വെച്ചിരിക്കുന്നത്. സണ്ണിക്ക് നല്‍കിയിരിക്കുന്ന 56 കോടി രൂപയുടെ വായ്പ തിരിച്ചുപിടിക്കുന്നതിന് വേണ്ടിയാണ് ഈ വീട് ലേലത്തിന് വെച്ചിരിക്കുന്നത്.
ഈ വീട് വിറ്റാലും വായ്പയായി നല്‍കാനുള്ള തുക ബാക്കിയുണ്ടാവുമെന്നാണ് സൂചന. താരത്തിന് നല്‍കിയ വായ്പയില്‍ ചുമത്തിയ പലിശയും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബാങ്ക്. അതേസമയം എന്തിനാണ് ഈ വായ്പയെടുത്തതെന്ന് വ്യക്തമല്ല.അതേസമയം ബാങ്ക് ഓഫ് ബറോഡ ദേശീയ ദിനപത്രങ്ങളില്‍ ലേലം ചെയ്യുന്ന കാര്യം അറിയിച്ചിട്ടുണ്ട്. സണ്ണി ഡിയോളിന്റെ യഥാര്‍ഥ പേരാണ് പരസ്യത്തിലുള്ളത്. അജയ് സണ്ണി ഡിയോള്‍ എന്നാണ് അദ്ദേഹത്തിന്റെ പൂര്‍ണമായ പേര്.

ജുഹുവിലെ അദ്ദേഹത്തിന്റെ വീടിന് സണ്ണി വില്ല എന്നാണ് പേരിട്ടിരിക്കുന്നത്. ഇതിന്റെ വിവരങ്ങളും പരസ്യത്തിലുണ്ട്. ഒപ്പം വായ്പയുടെ വിവരങ്ങളും നല്‍കിയിട്ടുണ്ട്. സണ്ണിക്ക് ബോബി ഡിയോള്‍ എന്ന സഹോദരനുണ്ട്. ബോബിയുടെ യഥാര്‍ത്ഥ പേര് വിജയ് സിംഗ് ഡിയോള്‍ എന്നാണ്. പിതാവ് ധര്‍മേന്ദ്ര സിംഗ് ഡിയോള്‍ എന്നാണ് അറിയപ്പെടുന്നത്. സണ്ണി സൗണ്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സണ്ണി ഡിയോളിന്റെ കമ്പനിയാണ് വായ്പയ്ക്ക് ഈട് നല്‍കിയത്.
ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് സണ്ണിയെടുത്ത വായ്പയ്ക്ക് കോര്‍പ്പറേറ്റ് ഗ്യാരണ്ടി അടക്കം നല്‍കിയത് ഈ കമ്പനിയാണ്. ജുഹുവിലെ ഗാന്ധി ഗ്രാം റോഡിലാണ് സണ്ണിവില്ല സ്ഥിതി ചെയ്യുന്നത്. വായ്പ തിരിച്ചുപിിക്കാന്‍ ഈ വീട് നല്‍കുന്ന സ്ഥലവും ലേലത്തിന് വെച്ചിട്ടുണ്ട്. 599.44 ചതുരശ്ര അടിയിലാണ് സ്ഥലമുള്ളത്. 51.43 കോടിക്കാണ് ഇവ ലേലത്തിന് വെച്ചിരിക്കുന്നത്. അതിനൊപ്പം ഡെപ്പോസിറ്റായി 5.14 കോടിയും നല്‍കണം. പത്ത് ലക്ഷമായി ബിഡ് വര്‍ധിച്ചിട്ടുണ്ട്.
അതേസമയം ഈ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്ന് സണ്ണി ഡിയോളിന്റെ പ്രതിനിധി പറഞ്ഞു. നിലവില്‍ ബിജെപി എംപി കൂടിയാണ് സണ്ണി.വായ്പ, അതിന്റെ പലിശ, പിഴ എന്നിവയാണ് സണ്ണിയില്‍ നിന്ന് ബാങ്ക് ഈടാക്കാന്‍ സ്രമിക്കുന്നത്. അതേസമയം ഈ വായ്പയ്ക്ക് സണ്ണിയുടെ പിതാവും നടനുമായ ധര്‍മേന്ദ്രയും പേഴ്‌സണല്‍ ഗ്യാരണ്ടി നല്‍കിയിട്ടുണ്ട്.
അതേസമയം എത്ര തുകയാണ് സണ്ണിക്ക് അനുവദിച്ചത്, വേറെയും വായ്പയുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും ബാങ്ക് മറുപടി നല്‍കിയിട്ടില്ല. അതേസമയം ഈ പണം തിരിച്ച് നല്‍കിയാല്‍ ലേലം ഒഴിവാക്കാന്‍ സാധിക്കുമെന്ന് നോട്ടീസില്‍ പറയുന്നു. ഗദ്ദര്‍ രണ്ടിന്റെ വിജയം സണ്ണിയെ വീണ്ടും ബോക്‌സോഫീസിലെ വമ്പന്‍ സൂപ്പര്‍ താരമാക്കി മാറ്റിയിരിക്കുകയാണ്. ദീര്‍ഘമായ കാലയളവിന് ശേഷമാണ് അദ്ദേഹം തിരിച്ചുവന്നത്.












Click it and Unblock the Notifications