നിങ്ങളുടെ ശബ്ദം ആര്‍ക്കും വിട്ടു നല്‍കരുത്, നിങ്ങളുടെ വോട്ട് നല്ലതിനാകട്ടെയെന്ന് സൂര്യ
ഡ്ബ്‌സ്മാഷ് ഇപ്പോള്‍ യുവജനങ്ങള്‍ക്കിടയില്‍ ഹിറ്റായി കഴിഞ്ഞല്ലോ..വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു വരെ ഡബ്‌സ്മാഷ് ഒരു മീഡിയം ആയി കഴിഞ്ഞു എന്നതാണ് കൗതുകകരം. തിരഞ്ഞെടുപ്പിനുവേണ്ടി വോട്ടവകാശം കൃത്യമായി വിനിയോഗിക്കാനുള്ള ആഹ്വാനവുമായി സെലിബ്രിറ്റികള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തവണ ഡബ്‌സ്മാഷിലൂടെയാണ് താരങ്ങളുടെ പ്രകടനം.
വോട്ടവകാശം വിനിയോഗിക്കണമെന്ന ആഹ്വാനവുമായി ആദ്യം എത്തിയത് തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയാണ്. തമിഴ് സ്റ്റൈല്‍ മന്നന്‍ രജിനികാന്തിന്റെ തകര്‍പ്പന്‍ ഡയലോഗ് പറഞ്ഞാണ് സൂര്യ എത്തിയത്. സൂര്യയുടെ ഡബ്‌സ്മാഷ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

താരങ്ങള്‍ തന്നെ താരങ്ങളുടെ ഡയലോഗ് പറഞ്ഞാല്‍ എങ്ങനെയിരിക്കും. സൂര്യ വളരെ വ്യത്യസ്തമായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഡയലോഗ് പറഞ്ഞു കഴിയുന്ന സൂര്യ ഡബ്‌സ്മാഷില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ശബ്ദം മറ്റുള്ളവര്‍ക്കായി നല്‍കാമെന്ന് പറയുന്നു. എന്നാല്‍, തിരഞ്ഞെടുപ്പില്‍ നിങ്ങളുടെ ശബ്ദവും ഒരോ വോട്ടും കൃത്യമായിരിക്കണം. അത് മറ്റാര്‍ക്കും വിട്ടു നല്‍കാതെ കൃത്യമായി വിനിയോഗിക്കണമെന്നും സൂര്യ പറയുന്നു. സൂര്യയുടെ സൂപ്പര്‍ ഡബ്‌സ്മാഷ് കണ്ടു നോക്കൂ...












Click it and Unblock the Notifications