Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയ് ഭീമിൽ ഹിന്ദിക്ക് അടി, സൂര്യയ്ക്ക് എതിരെ ബിജെപി നേതാവ് എച്ച് രാജ, സൂര്യയുടെ മറുപടി വൈറൽ

ചെന്നൈ: സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ ജയ് ഭീം വന്‍ അഭിപ്രായം നേടി മുന്നേറുകയാണ്. ഒടിടി പ്ലാറ്റ്‌ഫോം ആയ ആമസോണ്‍ പ്രൈമില്‍ ആണ് ജയ് ഭീം റിലീസ് ചെയ്തിരിക്കുന്നത്. സമൂഹത്തില്‍ ഇന്നും വേരൂന്നി നില്‍ക്കുന്ന ജാതീയതയാണ് സിനിമയുടെ പ്രമേയം. ഇത്ര ശക്തമായ ഒരു വിഷയം തീവ്രമായി അവതരിപ്പിച്ചതിന് സൂര്യയേയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരേയും സിനിമാ പ്രേമികള്‍ അഭിനന്ദനം കൊണ്ട് പൊതിയുകയാണ്.

അതിനിടെ സിനിമയ്ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം വിമര്‍ശനവും ഉന്നയിക്കുന്നുണ്ട്. സിനിമയില്‍ ഹിന്ദിയുമായി ബന്ധപ്പെട്ടുളള രംഗമാണ് വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്. ചിത്രത്തില്‍ ഹിന്ദി സംസാരിക്കുന്ന കഥാപാത്രത്തെ പോലീസ് ഓഫീസറുടെ വേഷം ചെയ്ത പ്രകാശ് രാജ് മുഖത്തടിക്കുകയും തമിഴില്‍ സംസാരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഈ രംഗം ഹിന്ദി ഭാഷയോടും ഉത്തരേന്ത്യയോടുമുളള വിരോധം വളര്‍ത്തുന്നതാണ് എന്നാണ് ആക്ഷേപം. എന്നാൽ ഹിന്ദിയോടുളള വിരോധമല്ലെന്നും ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുളള നീക്കത്തോടുളള എതിർപ്പാണ് ചിത്രത്തിൽ കാണിക്കുന്നത് എന്നുമാണ് ഉയരുന്ന മറുവാദം.

അമല പോളിന്റെ ഹോട്ട് ദീപാവലി ലുക്ക്, ചിത്രങ്ങൾ വൈറൽ

55

തമിഴ്‌നാട്ടിലെ ബിജെപി നേതാവായ എച്ച് രാജ ജയ് ഭീമിനും നടന്‍ സൂര്യയ്ക്കും എതിരെ രംഗത്ത് വന്നിരിക്കുകയാണ്. എച്ച് രാജയുടെ ട്വീറ്റും അതിന് സൂര്യ നല്‍കിയിരിക്കുന്ന മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് നമ്മുടെ കുട്ടികള്‍ മൂന്ന് ഭാഷ പഠിക്കേണ്ടതില്ല എന്ന് പറയുന്ന വ്യക്തി തന്റെ സിനിമ ജയ്ഭീം അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. സ്വാര്‍ത്ഥത എന്താണെന്ന് ഇതിലൂടെ മനസ്സിലാക്കാം എന്നാണ് എച്ച് രാജയുടെ ട്വീറ്റ്. ജയ് ഭീം ചിത്രത്തിന്റെ പോസ്റ്ററും എച്ച് രാജ പങ്കുവെച്ചിട്ടുണ്ട്.

ചുമ്മാ തീ... സൂപ്പർ കൂൾ ലുക്കിൽ റിമ കല്ലിങ്കൽ, ചിത്രങ്ങൾ കാണാം

എച്ച് രാജയ്ക്ക് സൂര്യ ശക്തമായ മറുപടി നല്‍കുമെന്നുളള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. എന്നാല്‍ വാക്ക് കൊണ്ടുളള മറുപടിയല്ല സൂര്യ ബിജെപി നേതാവിന് നല്‍കിയിരിക്കുന്നത്. മറിച്ച് എച്ച് രാജയുടെ ട്വീറ്റിന് ലൈക്ക് അടിച്ചിരിക്കുകയാണ് സൂര്യ. സൂര്യയുടേത് പക്വമായ നിലപാട് ആണെന്നാണ് ട്വിറ്ററില്‍ ഒരു വിഭാഗം പറയുന്നത്. അതല്ല സൂര്യ ബിജെപി നേതാവിനെ നൈസായി ഒന്ന് ട്രോളിയതാണ് എന്നും പറയുന്നവരുണ്ട്. സൂര്യയെ കൂടാതെ രജിഷ വിജയൻ, ലിജോ മോൾ, മണികണ്ഠൻ, പ്രകാശ് രാജ് എന്നിവരാണ് ജയ് ഭീമിൽ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ടിജെ ജ്ഞാനവേൽ ആണ് ജയ് ഭീം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂര്യയും ജ്യോതികയും ചേർന്നാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+