കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്‍ സൂര്യക്ക് കേരളത്തിലും തിരിച്ചടി; സിനിമകള്‍ വിലക്കിയേക്കും; തീരുമാനത്തിനൊപ്പം തിയറ്റര്‍ ഉടമകള്‍

  • By News Desk
Google Oneindia Malayalam News

കൊച്ചി: കൊറോണ വൈറസ് രോഗം സൃഷ്ടിച്ച ആഘാതം ചലച്ചിത്ര മേഖലയേയും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ത്യയില്‍ ഇതുവരേയും 37,776 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 2293 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്നത് ആശങ്കയുണ്ടാക്കുന്നതാണ്. കാരണം ഇതാദ്യമായാണ് ഇന്ത്യയില്‍ ഇത്രയും പേര്‍ക്ക് ഒരുമിച്ച് കൊറോണ സ്ഥിരീകരിക്കുന്നത്.

കൊറോണ വ്യാപിച്ച പശ്ചാത്തലത്തില്‍ പല സിനിമകളുടെ ചിത്രീകരണം നിര്‍ത്തിവെക്കുന്നതോടൊപ്പം നിരവധി ചിത്രങ്ങളാണ് റിലീസ് കാത്ത് കിടക്കുന്നുമുണ്ട്. അതിനിടെ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ റിലീസിനൊരുങ്ങുന്നതും വിവാദമാവുകയാണ്. തമിഴ്‌നടന്‍ സൂര്യയുടെ ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് കേരളത്തിലെ തിയേറ്റര്‍ ഉടമകളും

24 മണിക്കൂര്‍ കൊണ്ട് പതിനായിരം കേസുകള്‍.... റഷ്യയില്‍ കാര്യങ്ങള്‍ ഗുരുതരം, പുതിയ ഹോട്ടസ്‌പോട്ട്!!24 മണിക്കൂര്‍ കൊണ്ട് പതിനായിരം കേസുകള്‍.... റഷ്യയില്‍ കാര്യങ്ങള്‍ ഗുരുതരം, പുതിയ ഹോട്ടസ്‌പോട്ട്!!

ഓണ്‍ലൈനായി റിലീസ്

ഓണ്‍ലൈനായി റിലീസ്

രാജ്യത്താകമാനം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സിനിമകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്നതിനെതിരെയാണ് കേരളത്തിലെ തിയറ്റര്‍ ഉടമകള്‍ രംഗത്തെത്തിയിരിക്കുന്നത്. മുതല്‍ മുടക്ക് കുറവുള്ള സിനിമകള്‍ ഓണ്‍ലൈവനില്‍ റിലീസ് ചെയ്യുന്ന കാര്യം പരിഗണിക്കുമെന്ന് പലയാള സിനിമയിലെ ഏതാനും നിര്‍മ്മാതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ അത്തരമൊരു സാഹചര്യം സംജാതമാവുകയാണെങ്കില്‍ തിയറ്ററുകള്‍ പൂട്ടേണ്ടി വരുമെന്ന ആശങ്കയിലാണ് ഉടമകള്‍.

പ്രതിസന്ധി

പ്രതിസന്ധി

തിയേറ്ററുകളുടെ നിര്‍മ്മാണത്തിനും അറ്റകുറ്റപണികള്‍ക്കുമായി കോടികളാണ് ഉടമകള്‍ ചെലവഴിച്ചിട്ടുള്ളത്. അടച്ചിച്ചതോടെ പ്രൊജക്ടറുകള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കും കേട് വരുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു. അടച്ചിട്ട സാഹചര്യങ്ങളിലും അവ കൃത്യമായി പരിപാലിക്കുന്നതിനായി വലിയ ചെലവുകളണ് വേണ്ടി വരിക. ഇത്തരമൊരു വലിയ പ്രതിസന്ധിയെ നേരിടുന്നതിനിടയിലാണ് സിനിമകള്‍ ഓണ്‍ലൈനായി റിലീസിങിനൊരുങ്ങുന്നത്.

തീരുമാനത്തിനൊപ്പം കേരളവും

തീരുമാനത്തിനൊപ്പം കേരളവും

നേരത്തെ തമിഴ് നടന്‍ സൂര്യയുടെ ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് തമിഴ്‌നാട്ടിലെ തിയറ്റര്‍ ഉടമകള്‍ രംഗത്തെത്തിയിരുന്നു. കേരളത്തിലെ തിയറ്റര്‍ ഉടമകളും ഈ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നാണ് സൂചന. നടന്‍ സൂര്യ അഭിനയിക്കുന്ന ചിത്രങ്ങളും അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിയായ ടുഡി എ്ന്റര്‍ടൈന്റ്‌മെന്റ് നിര്‍മ്മിക്കുന്ന ചിത്രങ്ങളും പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനം. തമിഴ്‌നാട് തിയറ്റര്‍ ആന്റ് മള്‍ട്ടിപ്ലക്‌സ് ഓണേഴ്‌സ് അസോസിയേഷനാണ് തീരുമാനം എടുത്തത്.

പൊന്‍മകള്‍ വന്താല്‍

പൊന്‍മകള്‍ വന്താല്‍

സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതിക നിയകയായ പുതിയ ചിത്രം പൊന്‍മകള്‍ വന്താല്‍ തിയറ്റര്‍ റിലീസ് ചെയ്യാതെ ഓണ്‍ലൈന്‍ പ്ലാറ്റ്്‌ഫോമില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതാണ് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയത്. ചിത്രം നിര്‍മ്മിച്ചത് ടുഡി എന്റര്‍ ടെയിന്‍മെന്റ്‌സ് ആയിരുന്നു. സൂര്യയുടെ തീരുമാനം പുനപരിശോധിക്കണമെന്നായിരുന്നു തിയറ്റര്‍ അസോസിയേഷന്‍ പറഞ്ഞത്.

തിയറ്റര്‍ റിലീസ് ഇല്ല

തിയറ്റര്‍ റിലീസ് ഇല്ല

സൂര്യ തീരുമാനത്തില്‍ നിന്നും മാറിയില്ലെങ്കില്‍ ആ നിര്‍മ്മാണ കമ്പനിയുമായോ അതുമായി ബന്ധപ്പെട്ടവരുടെയോ ചിത്രങ്ങള്‍ ഇനിമുതല്‍ നേരിട്ട് ഓണ്‍ലൈനായി നേരിട്ട് റിലീസ് ചെയ്യേണ്ടി വരുമെന്നും തിയറ്റര്‍ റിലീസിന് അനുവദിക്കില്ലെന്നും അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. സൂരറൈ പോട്ര്് ആണ് ഇനി റിലീസ് ചെയ്യാനുള്ള സൂര്യയുടെ ചിത്രം. മലയാളി താരം അപര്‍ണ ബാലമുരളിയാണ് സൂര്യയുടെ നായികയായി എത്തുന്നത്.

English summary
Actor Surya's Films May not be release in Kerala also
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X