• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുന്‍ മാനേജര്‍ ജീവനൊടുക്കി കൃത്യം ആറാം ദിവസം സുശാന്തും യാത്രയായി..! ഞെട്ടല്‍ മാറാതെ ബോളിവുഡ്

  • By News Desk

മുംബൈ: പ്രക്ഷകരുടെ പ്രിയപ്പെട്ട താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിന്റെ ഞെട്ടലിലാണ് ബോളിവുഡ്. മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് താരത്തെ കണ്ടെത്തിയത്. ലോക്ക് ഡണ്‍ ആയതിനാല്‍ ഫ്ളാറ്റില്‍ തനിച്ച് കഴിയുകയായിരുന്നു താരം. എന്നാല്‍ സുശാന്തിന്റെ മുന്‍ മാനേജരായ ദിശ സാലിയന്‍ ജീവനൊടുക്കി അഞ്ച് ദിവസം പിന്നുടുമ്പോഴാണ് സുശാന്തിനെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇതോടെ എന്താണ് സംഭവിച്ചതെന്നറിയാതെ ഞെട്ടിയിരിക്കുകയാണ് ബോളിവുഡ്.

മുന്‍ മാനേജര്‍

മുന്‍ മാനേജര്‍

ജൂണ്‍ എട്ടിനായിരുന്നു സുശാന്തിന്റെ മുന്‍ മാനേജരായ ദിശ സാലിയനെ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മലാദിലെ ഒരു കെട്ടിടത്തിന്റെ 14 നിലയില്‍ നിന്നുമാണ് ദിശ സാലിയന്‍ ചാടി ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അനുശോചനം

അനുശോചനം

ദിശയുടെ മരണത്തില്‍ സുശാന്ത് സോഷ്യല്‍ മീഡിയയില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സുശാന്ത് ആത്മഹത്യ ചെയ്തത്. ദിശയുടെ മരണത്തില്‍ അപകടമരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ആത്മഹത്യയാണെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു.

സുശാന്തിന് പുറമെ

സുശാന്തിന് പുറമെ

സുശാന്തിന് പുറമെ വരുണ്‍ ശര്‍മ്മ, ഭാരതി സിംഗ്, ഐശ്വര്യ റായ് ബച്ചന്‍ എന്നിവരടൊപ്പവും ദിശ സാലിയന്‍ പ്രവര്‍ത്തിച്ചിരുന്നു. അതേസമയം, സുശാന്തിന്റെ മരണത്തില്‍ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. സീ ചാനലിലെ പവിത്ര റിശ്ത എന്ന സീരിയയിലൂടെയാണ് സുശാന്ത് തന്റെ കരിയറിന് തുടക്കം കുറിച്ചത്. കൈ പോ ചെ എന്ന സിനിമയിലൂടെയാണ് സിനിമാ അരങ്ങേറ്റം.

മികച്ച ചിത്രം

മികച്ച ചിത്രം

ചിത്രത്തിലെ അഭിനയത്തിന് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. മികച്ച നവാഗത നടനുള്ള പുരസ്‌കാരവും നേടി. ശുദ്ധ ദേശി റൊമാന്‍സ് ആണ് രണ്ടാം ചിത്രം. 2016 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന എം.എസ് ധോണി,ദി അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ചിത്രമാണ് സുശാന്തിന്റെ കരിയറിലെ മികച്ച ചിത്രം. അമീര്‍ഖാന്‍ നായകനായെത്തിയ പികെയിലെ സര്‍ഫ്രാസ് എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 12 ഓളം സിനിമകളില്‍ അഭിനനയിച്ചിട്ടുണ്ട്.

അനുശോചന പ്രവാഹം

അനുശോചന പ്രവാഹം

നടന്റെ വേർപാടിൽ ഞെട്ടൽ രേഖപ്പെടുത്തി താരങ്ങൾ ട്വീറ്റ് പങ്കുവെച്ചിട്ടിട്ടുണ്ട്. ഇത് സത്യമല്ലെന്നായിരുന്നു സംവിധായകൻ അനുരാഗ് കശ്യപ് കുറിച്ചത്. ഷോക്ക്ഡ്, വാക്കുകൾ ഇല്ലെന്നായിരുന്നു നടൻ റിതേഷിന്റെ പ്രതികരണം. നടൻ അക്ഷയ് കുമാർ സംഗീത സംവിധായകൻ വിശാൽ ദദ്ലാനി, അഫ്ദ്ബാ ശിവ്ദാസ്നി, നടി നേഹ ദൂപിയ, ഗൗഹർ ഖാൻ തുടങ്ങിയവരും മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 5000 രൂപ പിഴയും 6 മാസം തടവും, നിയമഭേദഗതിയുമായി ഉത്തരാഖണ്ഡ്

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത് മരിച്ച നിലയിൽ

ചെന്നൈയില്‍ സ്ഥിതി ഗുരുതരം; ആശുപത്രികള്‍ നിറയുന്നു, ലോക്ക് ഡൗണ്‍ വീണ്ടും പ്രഖ്യാപിച്ചേക്കും...!!

English summary
Actor Sushant Singh Rajput Dead After His Ex-manager Disha Salian Commits Suicide In Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X