കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാവിലെ ജ്യൂസ് കഴിച്ച് ഉറങ്ങി; സുശാന്തിന്റെ അവസാന നിമിഷങ്ങൾ ഇങ്ങനെ,വീട്ടുജോലിക്കാർ പറയുന്നു

  • By Desk
Google Oneindia Malayalam News

മുംബൈ; നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യയുടെ ഞെട്ടലിലാണ് ബോളിവുഡും ആരാധകരും. ഞായറാഴ്ച ഉച്ചയോടെ നടനെ മുംബൈയിലെ ഫ്ളാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉച്ചയ്ക്ക് മുറിയിൽ നിന്നും നടന്റെ പ്രതികരണം ഒന്നും ലഭിക്കാതിരുന്നതോടെ സുഹൃത്തുക്കളും വീട്ടുജോലിക്കാരും വാതിൽ ചവിട്ടി പൊളിച്ച് നോക്കിയപ്പോഴാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നടന്റെ അവസാന നിമിഷങ്ങളെ കുറിച്ച് വീട്ടുജോലിക്കാർ പറയുന്നത് ഇങ്ങനെ

വിഷാദ രോഗമോ?

വിഷാദ രോഗമോ?

എന്തിനാണ് സുശാന്ത് സിംഗ് ആത്മഹത്യ ചെയ്തതെന്ന ദുരുഹത ഇപ്പോഴും തുടരുകയാണ്. പോലീസ് വിശദമായ പരിശോധന നടത്തിയെങ്കിലും ഇതുവരെ നടന്റെ ആത്മഹത്യ കുറിപ്പുകൾ പോലുളളവയൊന്നും കണ്ടെത്തിയിട്ടില്ല. അതേസമയം വിഷാദ രോഗത്തിന് നടൻ ചികിത്സ തേടിയതായുള്ള ചില രേഖകൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

പോസ്റ്റുമാർട്ടത്തിന് ശേഷം

പോസ്റ്റുമാർട്ടത്തിന് ശേഷം

പോസ്റ്റുമാർട്ടത്തിന് ശേഷം മാത്രമേ മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരൂ. അതേസമയം ലോക്ക് ഡൗണിനെ തുടർന്ന് കടുത്ത മാനസിക സംഘർഷം സുശാന്ത് അനുഭവിച്ചിരുന്നതായി അദ്ദേഹത്തിന്റെ വീട്ടുജോലിക്കാർ പറയുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിച്ചോരെയാണ് നടന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.

ബെഡ്ഷീറ്റിൽ തൂങ്ങി

ബെഡ്ഷീറ്റിൽ തൂങ്ങി

സീലിങ്ങ് ഫാനിൽ ബെഡ്ഷീറ്റ് ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു സുശാന്തിനെ കണ്ടെത്തിയത്. മുംബൈ ബാന്ദ്രയിലെ ജോഗേഴ്സ് പാർക്കിലുള്ള മൗണ്ട് ബ്ലാൻക് അപാർട്മെന്റിലാണ് സുശാന്ത് സിംഗ് താമസിച്ചിരുന്നു. സുശാന്തിനൊപ്പം മൂന്ന് വീട്ടുജോലിക്കാരും ഫ്ളാറ്റിൽ കഴിഞ്ഞിരുന്നു. ശനിയാഴ്ച രാത്രി അദ്ദേഹത്തിനൊപ്പം ഒരു സുഹൃത്തും ഉണ്ടായിരുന്നതായാണ് വിവരം.

രാവിലെ ജ്യൂസ് കഴിച്ചു

രാവിലെ ജ്യൂസ് കഴിച്ചു

ഞായറാഴ്ച രാവിലെ സുശാന്ത് ഉറക്കമുണർന്ന് ഒരു ഗ്ലാസ് ജ്യൂസ് കഴിച്ചിരുന്നതായി വീട്ടുകാരെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. അതിന് ശേഷം മുറിയിലേക്ക് മടങ്ങുകയായിരുന്നു. ഉച്ചയോടെ വീട്ടുജോലിക്കാരിൽ ഒരാൾ പോയി വാതിൽ മുട്ടിയെങ്കിലും തുറന്നില്ല. ഇതോടെ സംശയം തോന്നിയ ഇയാൾ മറ്റുള്ളവരെ അറിയിക്കുകയായിരുന്നു.

പോലീസിനെ വിവരം അറിയിച്ചു

പോലീസിനെ വിവരം അറിയിച്ചു

മുറി തുറക്കാനാവാതിരുന്നതോടെ ഇദ്ദേഹത്തിന്റെ സുഹൃത്ത് പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് 12.30 ഓടെ വാതിൽ തള്ളി തുറന്നപോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം അവസാനമായി ഒരു ടിവി താരമായിരുന്ന സുഹൃത്തിനെ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇവർ കോൾ എടുത്തിരുന്നില്ല.

5 ദിവസങ്ങൾക്കിപ്പുറം

5 ദിവസങ്ങൾക്കിപ്പുറം

പോസ്റ്റുമാർട്ടം റിപ്പോർട്ട് വരുന്നതോട് കൂടി മരണത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. നടന്റെ മുൻ മാനേജറായ ദിഷാ സാലിയൻ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. അഞ്ച് ദിവസങ്ങൾക്കിപ്പുറമാണ് നടനും ആത്മഹത്യ ചെയ്തിരിക്കുന്നത്. ജൂൺ 8 ന് മലാദിലെ കെട്ടിടത്തിലെ 14ാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു ദിഷ.ഇതിൽ നടുക്കം രേഖപ്പെടുത്തി നടൻ രംഗത്തെത്തിയിരുന്നു.

സിനിമാ ജീവിതം

സിനിമാ ജീവിതം

കൈ പോ ചെ എന്ന സിനിമയിലൂടെയാണ് സിനിമാ അരങ്ങേറ്റം. ചിത്രത്തിലെ അഭിനയത്തിന് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. മികച്ച നവാഗത നടനുള്ള പുരസ്കാരവും നേടി. ശുദ്ധ് ദേശി റൊമാൻസ് ആണ് രണ്ടാം ചിത്രം. 2016 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന എംഎസ് ധോണി,ദി അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ചിത്രമാണ് സുശാന്തിന്റെ കരിയറിലെ മികച്ച ചിത്രം.അമീർഖാൻ നായകനായെത്തിയ പികെയിലെ സർഫ്രാസ് എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അനുശോചിച്ച് മുഖ്യമന്ത്രി

അനുശോചിച്ച് മുഖ്യമന്ത്രി

സുശാന്തിന്റെ മരണം ഇന്ത്യൻ സിനിമാ ലോകത്തിന് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറിച്ചു. കേരളം പ്രളയത്തിൽ വലിയ ദുരിതത്തിലൂടെ കടന്ന് പോയപ്പോൾ അദ്ദേഹം നൽകിയ പിന്തുണ ഓർക്കുന്നുവെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

താരങ്ങളും

താരങ്ങളും

നടന്റെ വേർപാടിൽ ഞെട്ടൽ രേഖപ്പെടുത്തി താരങ്ങൾ ട്വീറ്റ് പങ്കുവെച്ചിട്ടിട്ടുണ്ട്. ഇത് സത്യമല്ലെന്നായിരുന്നു സംവിധായകൻ അനുരാഗ് കശ്യപ് കുറിച്ചത്. ഷോക്ക്ഡ്, വാക്കുകൾ ഇല്ലെന്നായിരുന്നു നടൻ റിതേഷിന്റെ പ്രതികരണം. നടൻ അക്ഷയ് കുമാർ സംഗീത സംവിധായകൻ വിശാൽ ദദ്ലാനി, അഫ്ദ്ബാ ശിവ്ദാസ്നി, നടി നേഹ ദൂപിയ, ഗൗഹർ ഖാൻ, മലയാള താരങ്ങളായ മഞ്ജുവാര്യർ, പൃഥ്വിരാജ്, നീരജ് മാധവ്, നിവിൻ പോളി എന്നിവരും ട്വീറ്റ് പങ്കുവെച്ചിട്ടുണ്ട്.

English summary
actor Sushant Singh Rajput's last hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X