മമ്മൂട്ടിയുടെ വെല്ലുവിളി സൂര്യ കേട്ടു, നട്ടത് തെങ്ങ്
ചെന്നൈ: അങ്ങനെ തമിഴകത്തിന്റെ സൂപ്പര്‍ താരം സൂര്യയും മമ്മൂട്ടിയുടെ മൈ ട്രീ ചലഞ്ച് ഏറ്റെടുത്തു. കല്‍പവൃക്ഷമായ തെങ്ങ് നട്ടാണ് സൂര്യ ആ ചലഞ്ച് ഏറ്റെടുത്തത്.
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി അത് യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട് സൂര്യ. 39 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഒരു ദിവസത്തിനുള്ളില്‍ പതിനായിരത്തിലേറെ ആളുകള്‍ കാണുകയും ചെയ്തു.

വീട്ടില്‍ തെങ്ങ് നട്ട സൂര്യ മറ്റ് മൂന്ന് പേരെ ചലഞ്ച് ചെയ്യുകയും ചെയ്തിട്ടുണ്ട്. ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്‍, സുധീപ്, മഹേഷ് ബാബു എന്നിവരെയാണ് സൂര്യ വെല്ലുവിളിച്ചിരിക്കുന്നത്. അവരുടെ ആരാധാകരോടും തന്റെ പ്രിയപ്പെട്ട ആരോധകരോടും ഈ മഹത്തായ പരിപാടിയില്‍ പങ്ക് ചേരാനും സൂര്യ ആഹ്വാനം ചെയ്തു.
മൈ ട്രീ ചലഞ്ച് എന്ന പരിപാടിക്ക് തുടക്കമിട്ട മമ്മൂട്ടി ആദ്യം ചലഞ്ച് ചെയ്തത് ഷാറൂഖ് ഖാന്‍, സൂര്യ, വിജയ് എന്നിവരെയായിരുന്നു. 25,000 ചെടികള്‍ നട്ട് മമ്മൂട്ടിയുടെ ചലഞ്ച് ഏറ്റെടുക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ് വിജയ് ഇപ്പോള്‍. ഷാറൂഖ് ഖാന്‍ മാത്രമാണ് ഈ വെല്ലവിളി ഏറ്റെടുക്കാതിരുന്നത്.
മൈ ട്രീ ചലഞ്ചിന് മികച്ച സ്വീകരണമാണ് ഫേസ്ബുക്കില്‍ ലഭിക്കുന്നത്. സിനിമാ താരങ്ങള്‍ മാത്രമല്ല, സാധാരണക്കാരും ഈ ചലഞ്ച് ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നുണ്ട്. ആയിരക്കണക്കിന് ആളുകള്‍ ഇതിനകം തന്നെ ചലഞ്ച് ഏറ്റെടുത്ത് മരം നട്ടുകഴിഞ്ഞു.
തമിഴകത്തെ സൂപ്പര്‍ താരങ്ങളായ രജനികാന്തിനേയും കമല്‍ഹാസനയേും പലരും ഇപ്പോള്‍ തന്നെ ചലഞ്ച് ചെയ്തിട്ടുണ്ട്. ഇവര്‍ കൂടി ഈ വെല്ലവിളി ഏറ്റെടുത്താല്‍ അത് വലിയ മാറ്റം തന്നെ ഉണ്ടാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ലോകം ആഗോള താപനത്തിനും വനനശീകരണത്തിനും സാക്ഷിയാകുന്ന ഈ കാലഘട്ടത്തില്‍ മൈ ട്രീ ചലഞ്ചിന്റെ പ്രസക്തി ചെറുതല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications