കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയില്‍ ചേരാന്‍ ഉദ്ദേശമുണ്ടോ? നടന്‍ വടിവേലുവിന്റെ മാസ് മറുപടി ഇങ്ങനെ... രണ്ടുപേരും പിന്നോട്ട്

Google Oneindia Malayalam News

ചെന്നൈ: തമിഴ് സിനിമാ മേഖലയില്‍ നിന്ന് ബിജെപി രാഷ്ട്രീയത്തിലെത്തുന്നവര്‍ അടുത്തിടെ വര്‍ധിക്കുകയാണ്. ഗൗതമിയും നമിതയും ഏറ്റവും ഒടുവില്‍ ഖുശ്ബുവും വരെ ബിജെപി പാളയത്തിലെത്തി. ഇനി സൂപ്പര്‍ താരം വിജയ്, ഹാസ്യതാരം വടിവേലു എന്നിവര്‍ ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് പ്രചാരണവും വന്നു.

വിജയുടെ അച്ഛന്‍ ഈ പ്രചാരണം തള്ളി. ഇപ്പോള്‍ വടിവേലുവും അഭ്യൂഹങ്ങള്‍ തള്ളി രംഗത്തുവന്നിരിക്കുകയാണ്. നേരത്തെ ഡിഎംകെ രാഷ്ട്രീയത്തില്‍ തിളങ്ങാന്‍ ഒരു കൈ ശ്രമിച്ചിരുന്നു വടിവേലു. പക്ഷേ പിന്നീട് വിട്ടുപോരുകയായിരുന്നു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങവെയാണ് സിനിമാ താരങ്ങളുടെ ബിജെപി പ്രവേശം ചര്‍ച്ചയാകുന്നത്. വിശദാംശങ്ങള്‍...

വേരോട്ടത്തിന് ശ്രമം

വേരോട്ടത്തിന് ശ്രമം

അടുത്ത വര്‍ഷം ആദ്യ പകുതിയിലാണ് തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്. തമിഴ് രാഷ്ട്രീയത്തിലെ ബിംബങ്ങളായിരുന്ന കരുണാനിധിയും ജയലളിതയുമില്ലാത്ത ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. എഐഎഡിഎംകെയുമായി സഖ്യത്തിലുള്ള പാര്‍ട്ടിയാണ് ബിജെപി. അവര്‍ തെന്നിന്ത്യയില്‍ ശക്തമായ വേരോട്ടത്തിന് ശ്രമിക്കുകയാണ്.

ഒട്ടേറെ താരങ്ങള്‍

ഒട്ടേറെ താരങ്ങള്‍

തമിഴ് സിനിമാ രംഗത്ത് നിന്ന് ഒട്ടേറെ പേര്‍ ബിജെപിയില്‍ ചേരുമെന്ന് പ്രചാരണം നടക്കുന്നുണ്ട്. ഗൗതമിയും നമിതയും രാധാരവിയുമെല്ലാം ബിജെപിയിലെത്തി കഴിഞ്ഞു. അവര്‍ക്കെല്ലാം അര്‍ഹമായ പരിഗണനയും പാര്‍ട്ടി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിജയും വടിവേലുവും ബിജെപിയില്‍ ചേരുമെന്ന പ്രചാണം വന്നത്. വിജയുടെ അച്ഛന്‍ ഇക്കാര്യം നിഷേധിച്ചു.

വിജയ് രാഷ്ട്രീയത്തിലിറങ്ങും

വിജയ് രാഷ്ട്രീയത്തിലിറങ്ങും

ജനങ്ങള്‍ ആവശ്യപ്പെടുന്ന സമയത്ത് വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്ന് അദ്ദേഹത്തിന്റെ അച്ഛന്‍ ചന്ദ്രശേഖര്‍ പറഞ്ഞു. ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ ചേര്‍ന്നാകില്ല വിജയ് രാഷ്ട്രീയത്തിലെത്തുക. പകരം സ്വന്തമായി പാര്‍ട്ടിയുണ്ടാക്കിയാകും. വിജയ് രാഷ്ട്രീയത്തില്‍ ഉറപ്പായും എത്തുമെന്നും അച്ഛന്‍ ചന്ദ്രശേഖര്‍ വ്യക്തമാക്കി.

വടിവേലുവിന്റെ പ്രതികരണം

വടിവേലുവിന്റെ പ്രതികരണം

തൊട്ടുപിന്നാലെ വടിവേലുവും പ്രതികരണവുമായി രംഗത്തുവന്നു. പ്രചരിക്കുന്നത് കിംവദന്തി മാത്രമാണ് എന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിലിറങ്ങാന്‍ തനിക്ക് യാതൊരു പദ്ധതിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2011ല്‍ ഡിഎംകെയുടെ പ്രചാരണത്തിന് ഇറങ്ങിയിരുന്നു വടിവേലു. ശേഷം കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

ഏറ്റവും ഒടുവില്‍ മെര്‍സല്‍

ഏറ്റവും ഒടുവില്‍ മെര്‍സല്‍

തമിഴ് സിനിമയിലെ ഹാസ്യമുഖമായിരുന്നു ഒരു കാലത്ത് വടിവേലു. പിന്നീട് അദ്ദേഹത്തിന് നിരോധനമേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഏറെ കാലം സിനിമാ രംഗത്തുണ്ടായിരുന്നില്ല. അടുത്തിടെയാണ് വീണ്ടും സിനിമയിലെത്തിയത്. 2017ല്‍ വിജയ് നായകനായ മെര്‍സലിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. സിംമ്പു നായകനായ ചിത്രത്തിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഖുശ്ബുവിന് ശേഷം

ഖുശ്ബുവിന് ശേഷം

ഖുശ്ബുവിന് ശേഷം രണ്ട് താരങ്ങള്‍ കൂടി ബിജെപിയിലേക്ക് എന്നായിരുന്നു പ്രചാരണം. വിജയും വടിവേലും ബിജെപിയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയതോടെ പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി. ബിജെപിയുടെ നയങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്ന നടന്‍ കൂടിയാണ് വിജയ്. അദ്ദേഹത്തിന്റെ സിനിമകളില്‍ കേന്ദ്രനയങ്ങളെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ ഉള്‍പ്പെട്ടത് ഏറെ വിവാദമായിരുന്നു.

തമിഴകത്ത് നിറയും

തമിഴകത്ത് നിറയും

വിജയിക്കെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണമുണ്ടായത് പ്രതികാരണ നടപടിയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പുതിയ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി വിജയ് തമിഴകത്ത് നിറയുന്ന ദിനങ്ങള്‍ക്ക് കാത്തിരിക്കുകയാണ് ആരാധകര്‍. വിജയ് ഫാന്‍സ് തന്നെ പുതിയ പാര്‍ട്ടിയാക്കി മാറ്റുകയാണ് ചെയ്യുക എന്നും വിവരങ്ങള്‍ വരുന്നുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയുമുണ്ടാകുമോ എന്ന വ്യക്തമല്ല.

ഇങ്ങനെ ഒരു തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ആദ്യം; ബിഹാറില്‍ കളികള്‍ മാറ്റി ഹൈക്കമാന്റ്, പരീക്ഷ ജയിക്കുമോ?ഇങ്ങനെ ഒരു തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ആദ്യം; ബിഹാറില്‍ കളികള്‍ മാറ്റി ഹൈക്കമാന്റ്, പരീക്ഷ ജയിക്കുമോ?

English summary
Actor Vadivelu reply on reports of joining BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X