കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്‍ വിജയ് കോടതിയില്‍; അച്ഛനും അമ്മയും ഉള്‍പ്പെടെ 11 എതിര്‍കക്ഷികള്‍... സുപ്രധാന ആവശ്യം

Google Oneindia Malayalam News

ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിജയ് സിവില്‍ ഹര്‍ജിയുമായി കോടതിയില്‍. ചെന്നൈയിലെ കോടതിയെ ആണ് വിജയ് സമീപിച്ചത്. തന്റെ പേര് ദുരുപയോഗം ചെയ്യുന്നത് തടയണമെന്നാണ് വിജയുടെ ആവശ്യം. അച്ഛന്‍, അമ്മ, ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങി 11 പേരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഈ മാസം 27ലേക്ക് മാറ്റിവച്ചു.

വിജയുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനും പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനും ചിലര്‍ നീക്കം നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് താരം കോടതിയെ സമീപിച്ചത്. അതിനിടെ വിജയുടെ ഫാന്‍സ് തമിഴ്‌നാട്ടില്‍ അടുത്ത മാസം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും. വിജയുടെ അനുമതിയോടെയാണ് മല്‍സരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

കെ സുരേന്ദ്രന്‍ നടപടിയെടുത്തില്ല; ബിജെപി വനിതാ നേതാക്കള്‍ മോദിക്ക് കത്തെഴുതി... വിവാദംകെ സുരേന്ദ്രന്‍ നടപടിയെടുത്തില്ല; ബിജെപി വനിതാ നേതാക്കള്‍ മോദിക്ക് കത്തെഴുതി... വിവാദം

1

വിജയുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ അച്ഛന്‍ എസ്എ ചന്ദ്രശേഖര്‍ നേരത്തെ ശ്രമിച്ചിരുന്നു. ഇതിനെ എതിര്‍ക്കുകയാണ് താരം. തന്റെ പേരില്‍ കൂട്ടായ്മകള്‍ രൂപീകരിക്കുകയോ പ്രവര്‍ത്തനം തുടങ്ങുകയോ ചെയ്യുന്നത് തടയണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. എസ്എ ചന്ദ്രശേഖറിന് പുറമെ അമ്മ ശോഭ ശേഖര്‍, ഫാന്‍സ് അസോസിയേഷനിലുണ്ടായിരുന്നവര്‍ എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി.

2

അഖിലേന്ത്യാ ദളപതി വിജയ് മക്കള്‍ മുന്നേറ്റം എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ വിജയുടൈ അച്ഛന്‍ ശ്രമിച്ചിരുന്നു. എസ്എ ചന്ദ്രശേഖറും ശോഭയും ഭാരവാഹികളായിട്ടായിരുന്നു പാര്‍ട്ടി. എന്നാല്‍ ഇതിനെതിരെ വിജയ് രംഗത്തുവന്നു. തന്റെ പേരില്‍ പാര്‍ട്ടി രൂപീകരിക്കാന്‍ ആരെയും ഏല്‍പ്പിച്ചില്ല എന്നായിരുന്നു വിജയ് പറഞ്ഞത്. അതേസമയം, വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്ന് ചന്ദ്രശേഖര്‍ ആവര്‍ത്തിക്കുന്നു.

3

വിജയ് രാഷ്ട്രീയത്തിലിറങ്ങണമെന്ന് ആഗ്രഹിക്കുന്ന ഒട്ടേറെ പേര്‍ അദ്ദേഹത്തിന്റെ ആരാധക വൃന്ദത്തിലുണ്ട്. എന്നാല്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് തന്റെ കരിയറിനെ ബാധിക്കുമെന്നാണ് താരത്തിന്റെ നിലപാട് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്തുവില കൊടുത്തും തന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി വരുന്നത് തടയുകയാണ് വിജയുടെ ലക്ഷ്യം. പിതാവുമായി ഈ വിഷത്തില്‍ വിജയ് ഉടക്കി എന്നും വാര്‍ത്തകളുണ്ടായിരുന്നു.

4

അതേസമയം, അടുത്ത മാസം തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയുടെ ആരാധകര്‍ മല്‍സരിക്കും. ഒമ്പത് ജില്ലകളില്‍ ജില്ലാ പഞ്ചായത്ത്, പഞ്ചായത്ത് യൂണിയന്‍, ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ ആറ്, 9 തിയ്യതികളിലാണ് വോട്ടിങ്. ഈ വേളയിലാണ് വിജയ് മക്കള്‍ ഇയക്കം മല്‍സരിക്കാന്‍ ഒരുങ്ങുന്നത്. മല്‍സരിക്കാന്‍ നിബന്ധനകളോടെ വിജയ് അനുമതി നല്‍കിയിട്ടുണ്ട്.

വിവാഹ മോചനത്തെ കുറിച്ച് ചോദ്യം; നടി സാമന്തയുടെ വായടപ്പന്‍ മറുപടി, നിങ്ങള്‍ക്ക് ബുദ്ധിയില്ലേ... വീഡിയോവിവാഹ മോചനത്തെ കുറിച്ച് ചോദ്യം; നടി സാമന്തയുടെ വായടപ്പന്‍ മറുപടി, നിങ്ങള്‍ക്ക് ബുദ്ധിയില്ലേ... വീഡിയോ

5

സ്വതന്ത്രരായിട്ടാണ് വിജയ് മക്കള്‍ ഇയക്കം സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുക. വിജയ് പ്രചാരണത്തിന് എത്തില്ല. എന്നാല്‍ വിജയുടെ ചിത്രവും സംഘടനയുടെ കൊടിയും ഉപയോഗിക്കും. എല്ലാവരും സ്വന്തം നിലയില്‍ തന്നെ പ്രചാരണം നടത്തണമെന്നാണ് വിജയുടെ നിര്‍ദേശം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പുകളിലും വിജയുടെ ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ മല്‍സരിക്കുകയും ജയിക്കുകയും ചെയ്തിരുന്നു.

6

വിജയ് മക്കള്‍ ഇയക്കം സംസ്ഥാന ജനറല്‍ സെക്രട്ടറി ആനന്ദ് സംഘടനയുടെ ജില്ലാ അഡ്മിനിസ്‌ട്രേറ്റര്‍മാരുമായി ചര്‍ച്ച നടത്തി. 128 പേര്‍ മല്‍സരിക്കുമെന്നാണ് വിവരം. സംഘടനയുടെ പേരില്‍ മല്‍സരിക്കില്ല. വിജയ് രാഷ്ട്രീയത്തിലിറങ്ങുന്നതിന് കളമൊരുക്കുകയാണ് എന്ന പ്രചാരണം ഫാന്‍സ് തള്ളി. അതേസമയം, വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്നാണ് പിതാവ് ചന്ദ്രശേഖര്‍ അടുത്തിടെ പറഞ്ഞത്.

കാവ്യയോട് മീനാക്ഷിക്ക് എത്രത്തോളം ഇഷ്ടമുണ്ടെന്നോ? ജന്മദിനത്തില്‍ കുടുംബ ചിത്രം പങ്കിട്ട് കുറിച്ചത് ഇങ്ങനെ...

7

സിനിമാ മേഖലയില്‍ നിന്ന് രാഷ്ട്രീയത്തിലിറങ്ങിയവര്‍ കൂടുതലുള്ള സംസ്ഥാനം തമിഴ്‌നാട് ആയിരിക്കും. സിനിമാ രംഗത്ത് നിന്ന് രാഷ്ട്രീയത്തിലിറങ്ങുകയും മുഖ്യമന്ത്രി പദം വരെ അലങ്കരിക്കുകയും ചെയ്തവരുടെ നാടാണിത്. എംജിആറും ജയലളിതയുമെല്ലാം കടന്നുവന്ന വഴി ഇതുതന്നെയായിരുന്നു. വിജയകാന്ത്, ശരത് കുമാര്‍, ഖുശ്ബു, കമല്‍ഹാസന്‍ തുടങ്ങി നിരവധി പേര്‍ സിനിമാ രംഗത്ത് തിളങ്ങിയ ശേഷം രാഷ്ട്രീയത്തിലിറങ്ങിയവരാണ്. രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അദ്ദേഹം പിന്‍മാറുകയാണ് ചെയ്തത്.

Recommended Video

cmsvideo
Vijay has no religion says father

English summary
Actor Vijay Approached Chennai Court Seeking to Block Parents From Misusing His Name
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X