ഇഫ്താര്‍ സംഘടിപ്പിച്ച നടന് വിജയ് പെട്ടോ? പോലീസില്‍ പരാതി, നടപടി വേണമെന്ന് സുന്നത്ത് ജമാഅത്ത്
ചെന്നൈ: നടനും രാഷ്ട്രീയ നേതാവുമായ വിജയ് കഴിഞ്ഞ ദിവസം നോമ്പുതുറ സംഘടിപ്പിച്ചത് പ്രധാന വാര്‍ത്തയായിരുന്നു. മുസ്ലിം പണ്ഡിതന്മാര്ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുകയും നമസ്കരിക്കുകയും ചെയ്യുന്ന വിജയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. പലവിധത്തിലുള്ള പ്രതികരണങ്ങളാണ് ഇതേ തുടര്‍ന്നുണ്ടായത്.
മുസ്ലിങ്ങളെ തന്റെ പാര്‍ട്ടിയായ ടിവികെയുമായി അടുപ്പിക്കാന്‍ വേണ്ടിയാണ് വിജയ് നോമ്പുതുറ സംഘടിപ്പിച്ചത് എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രതികരിച്ചത്. മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുന്നതിന് വിജയ് നടത്തുന്ന ശ്രമങ്ങള്‍ പ്രോല്‍സാഹിപ്പിക്കണം എന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. അതിനിടെയാണ് വിജയ്ക്കെതിരെ പോലീസില്‍ പരാതി വന്നിരിക്കുന്നത്...

തമിഴ്നാട് സുന്നത്ത് ജമാഅത്ത് എന്ന സംഘടനയുടെ ഭാരവാഹികളാണ് പരാതി നല്‍കിയിരിക്കുന്നത് എന്ന് ന്യൂഎസ് 18 റിപ്പോര്‍ട്ട് ചെയ്തു. ഇഫ്താര്‍ സംഘടിപ്പിച്ച് മുസ്ലിങ്ങളെ അപമാനിച്ചു എന്നാണ് പരാതിയില്‍ പറയുന്നതത്രെ. ചെന്നൈ പോലീസ് കമ്മീഷണറുടെ ഓഫീസിലാണ് സംഘടനയുടെ ഭാരവാഹികള്‍ പരാതി നല്‍കിയിരിക്കുന്നത്.
എന്താണ് പരാതി നല്‍കാനുണ്ടായ സാഹചര്യം എന്ന് തമിഴ്നാട് സുന്നത്ത് ജമാഅത്ത് ട്രഷറര്‍ സയ്യിദ് കൗസ് വിശദീകരിച്ചു. വിജയ് സംഘടിപ്പിച്ച ഇഫ്താര്‍ ചടങ്ങിനിടെ മുസ്ലിങ്ങളെ അപമാനിച്ചു എന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
മദ്യപന്മാരും റൗഡികളും പരിപാടിയില്‍ സംബന്ധിച്ചു എന്നാണ് മനസിലാക്കുന്നത്. നോമ്പുമായി യാതൊരു ബന്ധമില്ലാത്തവരും പങ്കെടുത്തത് മുസ്ലിങ്ങളെ അപമാനിക്കുന്നതാണ് എന്നും സയ്യിദ് കൗസ് പ്രതികരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
മനോവേദനയുണ്ടാക്കുന്ന വിധത്തിലാണ് വിജയ് ഇഫ്താര്‍ സംഘടിപ്പിച്ചത് എന്ന് സയ്യിദ് കൗസ് ആരോപിച്ചു. ഇക്കാര്യത്തില്‍ വിജയ് ഖേദം പ്രകടിപ്പിച്ചതുമില്ല. മതിയായ സൗകര്യം ഇഫ്താര്‍ സംഘടിപ്പിച്ച സ്ഥലത്തുണ്ടായിരുന്നില്ല. വിജയുടെ വിദേശ അംഗരക്ഷകര്‍ ജനങ്ങളെ ആദരിച്ചില്ല. അവര്‍ പരിപാടിയില്‍ സംബന്ധിച്ചവരെ പശുക്കളെ പോലെയാണ് കണ്ടത് എന്നും സയ്യിദ് കൗസ് പറയുന്നു.
വിജയ്ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണം. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണിത്. ജനശ്രദ്ധ കിട്ടാന്‍ വേണ്ടിയല്ല പരാതി നല്‍കുന്നതെന്നും സയ്യിദ് കൗസ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിജയ് റോയപേട്ട് വൈഎംസിഎയില്‍ ഇഫ്താര്‍ സംഘടിപ്പിച്ചത്. നൂറുകണക്കിന് ആളുകള്‍ പരിപാടിക്ക് എത്തിയിരുന്നു.
തൊപ്പി ധരിച്ച് വെളുത്ത വസ്ത്രം ധരിച്ചാണ് വിജയ് ഇഫ്താറിന് എത്തിയത്. നമസ്കാരത്തിലും അദ്ദേഹം പങ്കെടുത്തു. നിലത്തിരുന്ന് മറ്റുള്ളവരെ പോലെ വിജയ് ഭക്ഷണം കഴിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. അതേസമയം, വിജയ് നടത്തുന്ന നീക്കങ്ങള്‍ രാഷ്ട്രീയമായി വലിയ ചര്‍ച്ചയാകുന്നുണ്ട്. തമിഴ്നാട്ടില്‍ ഭരണകക്ഷിയായ ഡിഎംകെ, കേന്ദ്രം ഭരിക്കുന്ന ബിജെപി എന്നിവരെയാണ് വിജയുടെ ഓരോ നീക്കങ്ങളും ആശങ്കപ്പെടുത്തുന്നത്.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം












Click it and Unblock the Notifications