വിജയ് കോണ്‍ഗ്രസില്‍ ചേരാന്‍ ചര്‍ച്ച നടത്തി; രാഹുല്‍ ഗാന്ധി വിളിച്ചത് സഖ്യം രൂപീകരിക്കാനല്ലെന്ന് എംപി
ചെന്നൈ: നടന് വിജയ് രൂപീകരിച്ച ടിവികെ പാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യം രൂപീകരിക്കുമെന്ന വാര്‍ത്തകള്‍ക്കിടെ പുതിയ വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് എംപി. വിജയ് നേരത്തെ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു എന്നും പാര്‍ട്ടിയില്‍ ചേരാന്‍ വേണ്ടിയായിരുന്നു അത് എന്നും ജോതിമണി എംപി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെയാണ് എംപിയുടെ വെളിപ്പെടുത്തല്‍.
നിലവില്‍ ഡിഎംകെ നേതൃത്വം നല്കുന്ന സഖ്യത്തിലാണ് കോണ്‍ഗ്രസ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് വലിയ പാര്‍ട്ടിയാണെങ്കിലും തമിഴ്നാട്ടില്‍ കാര്യങ്ങള്‍ ഡിഎംകയുടെ പരിധിയിലാണ്. ഡിഎംകെ വല്യേട്ടന് നിലപാട് സ്വീകരിക്കുന്നു എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പരാതി. വിജയുടെ ടിവികെയുമായി കോണ്‍ഗ്രസ് ഉടന്‍ സഖ്യമുണ്ടാക്കുമെന്നും വാര്‍ത്ത വന്നു. പിന്നാലെയാണ് ജോതിമണിയുടെ പ്രതികരണം...

ടിവികെ റാലി കരൂരിലെത്തിയ വേളയില്‍ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേര് മരിച്ചിരുന്നു. തമിഴ്നാടിനെ നടുക്കിയ ദുരന്തമായിരുന്നു അത്. നിരവധി നേതാക്കള്‍ വിജയുമായി ബന്ധപ്പെട്ട് അനുശോചനം അറിയിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും വിജയുമായി ടെലിഫോണില്‍ സംസാരിച്ചു. എന്നാല്‍ ഇരുപാര്‍ട്ടികളും തമ്മില്‍ സഖ്യം രൂപീകരിക്കുന്നതിന്റെ ഭാഗമാണിത് എന്നായിരുന്നു പ്രചാരണം.
ഡിഎംകെയുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ച്ചയില്ലെന്ന വാര്‍ത്തകളും വന്നിരുന്നു. എസ്ഐആറുമായി ബന്ധപ്പെട്ട് ഡിഎംകെ നടത്തിയ പ്രതിഷേധത്തില്‍ തമിഴ്നാട്ടിലെ ചില ജില്ലകളില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല. ഇത് ഭിന്നതയുടെ ആഴമാണ് കാണിക്കുന്നത് എന്നായിരുന്നു വാര്‍ത്ത. ഈ സാഹചര്യത്തിലാണ് ജോതിമണിയുടെ പ്രതികരണം.
ജോതിമണി എംപി പറയുന്നത്
വിജയ് കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തുന്നത് പുതിയ കാര്യമല്ലെന്ന് ജോതിമണി പറയുന്നു. 2010ലും അദ്ദേഹം രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു. കോണ്‍ഗ്രസില്‍ ചേരാനുള്ള സാധ്യതകളാണ് അന്ന് ചര്‍ച്ച ചെയ്തത്. എന്നാല്‍ കോണ്‍ഗ്രസില്‍ ചേരുന്നതിലേക്ക് ആ ചര്‍ച്ചകള്‍ എത്തിയില്ലെന്നും ജോതിമണി വിശദീകരിച്ചു. ടിവികെ-കോണ്‍ഗ്രസ് സഖ്യം വരുമെന്ന വാര്‍ത്തകളും അവര്‍ തള്ളി.
രാഹുല്‍ ഗാന്ധി-വിജയ് ചര്‍ച്ച മാത്രമല്ല അടുത്തിടെ നടന്നത്. എഐസിസി സെക്രട്ടറി രണ്ട് തവണ വിജയുമായി ചര്‍ച്ച നടത്തിയിരുന്നു. കരൂര്‍ ദുരന്തത്തിന് മുമ്പും ശേഷവുമായിരുന്നു ചര്‍ച്ചകള്‍. ഈ വിവരം കൂടി പുറത്തുവന്നതോടെയാണ് തമിഴ്നാട്ടില്‍ കോണ്‍ഗ്രസ്-ടിവികെ സഖ്യചര്‍ച്ച സജീവ വിഷയമായത്. ടിവികെയുമായി സഖ്യം ചേര്‍ന്നാല്‍ കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുമെന്ന് ചില നേതാക്കള്‍ ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്.
ദുരന്തമുണ്ടായ വേളയില്‍ അനുശോചനം അറിയിക്കാനാണ് വിളിച്ചത്. ചര്‍ച്ചകള്‍ നടത്തി എന്നതുകൊണ്ട് തിരഞ്ഞെടുപ്പ് സഖ്യം രൂപീകരിക്കുമെന്ന് അര്‍ഥമില്ലെന്ന് ജോതിമണി പറയുന്നു. കോണ്‍ഗ്രസ് ഡിഎംകെ സഖ്യത്തിലാണുള്ളത്. ആ സഖ്യം ദീര്‍ഘകാലത്തേക്കുള്ളതാണ്. സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ നോക്കിയല്ല പാര്‍ട്ടി നിലപാട് സ്വീകരിക്കുന്നത് എന്നും ജോതിമണി പ്രതികരിച്ചു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications