• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാത്ത് ജാഗ്രതയാ ഇരിങ്കെ; പട്ടാളക്കാരനുമായുള്ള വിജയിയുടെ ഫോൺ സംഭാഷണം വൈറൽ

cmsvideo
  പട്ടാളക്കാരനുമായുള്ള വിജയിയുടെ ഫോൺ സംഭാഷണം വൈറൽ | Oneindia Malayalam

  ചെന്നൈ: പുൽവാമ ഭീകരാക്രമണവും തുടർന്നുണ്ടായ തിരിച്ചടികളുടെയും ഞെട്ടൽ ഇതുവരെ വിട്ടൊഴിഞ്ഞിട്ടില്ല. പുൽവാമയിൽ സൈനികരുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിന് പിന്നാലെ ഇന്ത്യാ-പാക് ബന്ധം കൂടുതൽ വഷളാവുകയായിരുന്നു. അതിർത്തിയിൽ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ അവധിയിൽ പോയിരിക്കുന്ന പട്ടാളക്കാരിൽ പലരെയും അടിയന്തിരമായി സേന തിരിച്ചുവിളിച്ചിരുന്നു.

  അത്തരത്തിൽ കശ്മീരിലിലേക്ക് മടങ്ങേണ്ടി വന്ന തന്റെ ആരാധകനായ സൈനികനുമായി തമിഴ് നടൻ വിജയ് നടത്തിയ ടെലഫോൺ സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കൂടല്ലൂർ സ്വദേശിയായ തമിഴ്സെൽവനോട് വിജയ് ഫോണിൽ സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

  അഭിനന്ദനുള്ള ഓരോ സല്യൂട്ടും ഈ അമ്മയ്ക്ക് കൂടിയാണ്; യുദ്ധഭൂമിയിൽ ആതുരസേവനം നടത്തിയ ഡോ. ശോഭ വർധമാൻ

  ആരാധകനായ പട്ടാളക്കാരൻ

  ആരാധകനായ പട്ടാളക്കാരൻ

  വിജയ് കടുത്ത ആരാധകനാണ് തമിഴ് സെൽവൻ. കഴിഞ്ഞ 17 വർഷമായി ഇന്ത്യൻ ആർമിയിൽ സേവനം അനുഷ്ഠിക്കുകയാണ് ഇദ്ദേഹം. അവധിക്കായി നാട്ടിലെത്തിയ തമിഴ്സെൽവനെ അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഉടൻ തന്നെ തിരികെ വിളിക്കുകയായിരുന്നു.

   ഫാൻസ് അസോസിയേഷൻ വഴി

  ഫാൻസ് അസോസിയേഷൻ വഴി

  തേനിയിലെ ഫാൻസ് അസോസിയേഷൻ വഴിയാണ് തന്റെ ആരാധകനായ തമിഴ്സെൽവനെ കുറിച്ച് വിജയ് അറിയുന്നത്. തുടർന്ന് കശ്മീരിലേക്ക് മടങ്ങുന്നതിന് മുമ്പ് വിജയ് തമിഴ് സെൽവനെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. സുരക്ഷിതനായി തിരികെ വരുമെന്നും സന്തോഷമായി പോയി വരാനും വിജയ് ആരാധകന് ആശംസകൾ നൽകുന്നു.

   സുരക്ഷിതനായി വരും

  സുരക്ഷിതനായി വരും

  താങ്കൾ ജമ്മുകശ്മീരിലെ തിരികെ പോയി എന്നറിഞ്ഞു. ജാഗ്രതയോടെ ഇരിക്കണം. നിങ്ങൾ വിഷമിക്കേണ്ട, ഒരു പ്രശ്നവും ഉണ്ടാകില്ല. സന്തോഷമായി ഇരിക്കണം. ജോലിയെല്ലാം തീർത്ത് തിരികെ വരുമ്പോൾ നമുക്ക് നേരിട്ട് കാണാമെന്നും വിജയ് ആരാധകന് ഉറപ്പ് നൽകി.

  നന്ദി പറഞ്ഞ് ആരാധകൻ

  നന്ദി പറഞ്ഞ് ആരാധകൻ

  വിളിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും വിജയിയെ നേരിൽ കാണണമെന്നുള്ളത് ഒരുപാട് നാളത്തെ തന്റെ ആഗ്രഹമാണെന്നും തമിഴ് സെൽവൻ മറുപടി നൽകുന്നതും ഓഡിയോ ക്ലിപ്പിൽ വ്യക്തമാണ്. ആരാധകനായ സൈനികന് ആത്മവിശ്വാസം പകരുന്ന വിജയിയുടെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം വൈറലായിരിക്കുകയാണ്.

  തുപ്പാക്കിയിൽ വിജയ്

  തുപ്പാക്കിയിൽ വിജയ്

  എ ആർ മുരുകദോസ് സംവിധാനം ചെയ്ത തുപ്പാക്കി എന്ന തമിഴ് ചിത്രത്തിൽ നേരത്തെ പട്ടാളക്കാരന്റെ വേഷത്തിൽ വിജയ് അഭിനയിച്ചിരുന്നു. നിലവിൽ ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് അഭിനയിക്കുന്നത്. നയൻതാരയാണ് ചിത്രത്തിലെ നായിക

  ഫോൺ സംഭാഷണം

  സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിജയിയും തമിഴ്സെല്ഡവനും തമ്മിൽ നടത്തിയ ടെലഫോൺ സംഭാഷണം.

  English summary
  telephone conversation between actor vijay and army officer who is his fan goes viral. it is said that actor Vijay called Selvan to wish him the best
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X