Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു? പിന്തുണ തേടി സീമാന്‍... ജില്ലാ കമ്മിറ്റി യോഗം തുടങ്ങി

ചെന്നൈ: തമിഴ് സിനിമാ രംഗത്ത് മാറ്റി നിര്‍ത്താനാകാത്ത പേരാണ് നടന്‍ വിജയിയുടേത്. തമിഴ്‌നാട്ടിലും പുറത്തും ലക്ഷക്കണക്കിന് ആരാധകരുള്ള താരത്തിന്റെ രാഷ്ട്രീയ പ്രവേശം ഇടയ്ക്കിടെ വാര്‍ത്തയാകാറുള്ളതാണ്. അടുത്തിടെ വിജയ് നടത്തിയ പ്രഖ്യാപനം ഈ പ്രചാരണത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. വിജയിയുടെ ഓരോ നീക്കവും രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറ്റുനോക്കുകയാണ്.

വിജയിയുടെ താരസംഘടനയാണ് വിജയ് മക്കള്‍ ഇയക്കം. ഈ സംഘടനയുടെ പ്രവര്‍ത്തകര്‍ അടുത്തിടെ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു. വിജയിയുടെ ആശിര്‍വാദത്തോടെ തന്നെയായിരുന്നു തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയത്. വിജയ് തന്റെ ചിത്രം പ്രചാരണത്തിന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയതും വേറിട്ട നീക്കമായിരുന്നു.

v

വിജയ് മക്കള്‍ ഇയക്കം തമിഴ്‌നാട്ടില്‍ ഉടനീളം സാന്നിധ്യം ശക്തമാക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ അവലോകനത്തിന് വേണ്ടി ജില്ലാ കമ്മിറ്റി യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ വിജയ് നിര്‍ദേശിച്ചുകഴിഞ്ഞു. മെയ് അവസാനം വരെയാണ് ജില്ലാ കമ്മിറ്റി യോഗങ്ങള്‍ നടക്കുക. സന്നദ്ധ പ്രവര്‍ത്തന രംഗത്ത് സജീവമാകാനും വിജയ് നിര്‍ദേശിച്ചിട്ടുണ്ടത്രെ.

ഭരണഘടനാ ശില്‍പ്പി ഡോ. ബിആര്‍ അംബേദ്കറുടെ ജന്മ വാര്‍ഷികം കെങ്കേമമായി ആഘോഷിക്കാന്‍ വിജയ് സംഘടനാ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ 14നായിരുന്നു ആഘോഷം. തമിഴ്‌നാട്ടിലുടനീളം വലിയ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു വിജയ് മക്കള്‍ ഇയക്കം. ഇതിന് ശേഷമാണ് ഏപ്രില്‍ 15 മുതല്‍ മെയ് അവസാനം വരെയുള്ള കാലയളവില്‍ ജില്ലാ കമ്മിറ്റി യോഗം വിളിച്ചുചേര്‍ക്കാന്‍ ആവശ്യപ്പെട്ടത്.

വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നാം എന്ന് കരുതുന്ന ഒട്ടേറെ പേര്‍ തമിഴ്‌നാട്ടിലുണ്ട്. അടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ ശക്തമായ പ്രതിപക്ഷമാകാന്‍ സാധിക്കാതെ എഐഎഡിഎംകെ ദുര്‍ബലമായി എന്ന വിമര്‍ശനവുമുണ്ട്. പാര്‍ട്ടിയിലെ ഭിന്നത അവരുടെ കെട്ടുറപ്പിനെ ബാധിച്ചിരിക്കുന്നുയ ഈ അവസരത്തില്‍ വിജയുടെ പാര്‍ട്ടിക്ക് കരുത്തു കാട്ടാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ വിജയ് മക്കള്‍ ഇയക്കം പ്രവര്‍ത്തകര്‍ മല്‍സരിക്കുകയും മികച്ച വിജയം നേടുകയും ചെയ്തിരുന്നു. 2019, 2020, 2022 വര്‍ഷങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളിലാണ് ഇവര്‍ മിന്നും പ്രകടനം കാഴ്ചവച്ചത്. വിജയ് നടത്തുന്ന പരീക്ഷണമായിട്ടാണ് ഇതെല്ലാം നോക്കിക്കാണുന്നത്. മാത്രമല്ല, സന്നദ്ധ സേവന രംഗത്ത് സജീവമാകാനുള്ള വിജയുടെ നിര്‍ദേശവും മറ്റു പാര്‍ട്ടികള്‍ ആശങ്കയോടെ കാണുന്നു.

വിജയ് തമിഴ്‌നാട്ടിലെ അടുത്ത മുഖ്യമന്ത്രി എന്ന രീതിയില്‍ ഇടയ്ക്കിടെ തമിഴ്‌നാട്ടിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇതെല്ലാം ആരാധകരുടെ ആവേശമായിട്ടാണ് കരുതാറുള്ളത്. അടുത്തിടെ മധുരയിലെ വിവിധ ഭാഗങ്ങളില്‍ ഇത്തരം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്ന് അദ്ദേഹത്തിന്റെ പിതാവ് പറഞ്ഞതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കപ്പെട്ടു.

s

വിജയ് തന്നെ പിന്തുണയ്ക്കണം എന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് ദേശീയവാദിയായ സീമാന്‍. നാം തമിഴര്‍ കക്ഷി എന്ന പാര്‍ട്ടിയുടെ ചീഫ് കോഓഡിനേറ്റര്‍ ആണ് ഇദ്ദേഹം. വിജയ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ തന്നെ പിന്തുണയ്ക്കണം എന്നാണ് സീമാന്റെ ആവശ്യം. തനിക്ക് വിജയിയെ പിന്തുണയ്ക്കുന്നതിന് തടസമുണ്ടെന്നും അദ്ദേഹം പറയുന്നു.

ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് സീമാന്‍ വിജയുടെ കാര്യം പറഞ്ഞത്. വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്നാണ് കരുതുന്നത്. ഞങ്ങള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു. ബദല്‍ രാഷ്ട്രീയം ആവശ്യമാണ്. നാം തമിഴര്‍ കക്ഷി സ്വതന്ത്ര രാഷ്ട്രീയ പാര്‍ട്ടി ആയതിനാല്‍ ഞങ്ങള്‍ക്ക് വിജയിയെ പിന്തുണയ്ക്കാന്‍ ബുദ്ധിമുട്ടുണ്ട്. തമിഴരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ നിലകൊള്ളും. വിജയ് ഞങ്ങളെ പിന്തുണയ്ക്കണമെന്നും സീമാന്‍ ആവശ്യപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+