കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെര്‍സല്‍ വിവാദത്തില്‍ വിജയ് പ്രതികരിക്കുന്നു; വിമര്‍ശകര്‍ക്ക് ചുട്ട മറുപടി, പേര് മാറ്റിയിട്ടില്ല

  • By Ashif
Google Oneindia Malayalam News

ചെന്നൈ: മെര്‍സലിനെതിരേ സംഘപരിവാരം വ്യാപക പ്രചാരണം നടത്തുമ്പോള്‍ വിഷയത്തില്‍ നടന്റെ പ്രതികരണം വന്നു. വിവാദങ്ങള്‍ ദിവസങ്ങളായെങ്കിലും ഇതുവരെ പ്രശ്‌നത്തില്‍ വിജയ് ഇടപെട്ടിരുന്നില്ല. തന്റെ മതം മനുഷ്യമതമാണെന്ന് വിജയ് പറഞ്ഞു.

മരണത്തിലും ഐവി ശശിയെ വിടാതെ ഒപ്പം; കാണുന്ന കാലം തൊട്ടുണ്ട്!! വ്യത്യസ്തമാണിത്...മരണത്തിലും ഐവി ശശിയെ വിടാതെ ഒപ്പം; കാണുന്ന കാലം തൊട്ടുണ്ട്!! വ്യത്യസ്തമാണിത്...

വിജയ് ക്രിസ്ത്യാനി ആയതിനാലാണ് മെല്‍സര്‍ എന്ന തന്റെ സിനിമയില്‍ കേന്ദ്രസര്‍ക്കാരിനെയും സര്‍ക്കാര്‍ പദ്ധതികളെയും വിമര്‍ശിച്ചതെന്നായിരുന്നു ബിജെപി നേതാവ് എച്ച് രാജയുടെ കണ്ടെത്തല്‍. എന്നാല്‍ എല്ലാ ആരോപണണങ്ങളും തള്ളി വിജയിക്കൊപ്പം തമിഴ് സിനിമാ ലോകം നിലകൊണ്ടു. ഇപ്പോഴിതാ ബിജെപി നേതാക്കള്‍ ഉന്നയിച്ച ആരോപണത്തിന് താരത്തിന്റെ ശക്തമായ മറുപടിയും വന്നു....

സിനിമാ ലോകത്തെ ഞെട്ടിച്ച് വീണ്ടും പീഡനം; സംവിധായകനെതിരെ 38 നടിമാര്‍സിനിമാ ലോകത്തെ ഞെട്ടിച്ച് വീണ്ടും പീഡനം; സംവിധായകനെതിരെ 38 നടിമാര്‍

മനുഷ്യമതം

മനുഷ്യമതം

തന്റെ മതം മനുഷ്യമതമാണെന്ന് വിജയ് സുഹൃത്തുക്കളോട് പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട വിവാദം കൊടുമ്പിരി കൊള്ളവെ തന്നെ സന്ദര്‍ശിക്കാനെത്തിയ സുഹൃത്തുക്കളോടാണ് നടന്‍ മനസ് തുറന്നത്.

മനുഷ്യനെ സ്‌നേഹിക്കണം

മനുഷ്യനെ സ്‌നേഹിക്കണം

മെര്‍സല്‍ വിവാദത്തില്‍ വിജയിക്ക് പിന്തുണ അറിയിക്കാനാണ് മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂടിയായ സുഹൃത്തുക്കള്‍ വിജയിയെ കാണാന്‍ എത്തിയത്. മതത്തേക്കാള്‍ മനുഷ്യനെയാണ് ആദ്യം സ്‌നേഹിക്കേണ്ടതെന്നും വിജയ് പറഞ്ഞു.

പേര് ഒരിക്കലും മാറ്റിയിട്ടില്ല

പേര് ഒരിക്കലും മാറ്റിയിട്ടില്ല

തന്റെ പേര് ഒരിക്കലും മാറ്റിയിട്ടില്ല. താന്‍ എന്തോ കുറ്റം ചെയ്തു എന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്. ഇതിന് പിന്നില്‍ സങ്കുചിത താല്‍പ്പര്യമുള്ളവരാണെന്നും വിജയ് പറഞ്ഞു.

വിജയിക്കൊപ്പം സിനിമാ ലോകം

വിജയിക്കൊപ്പം സിനിമാ ലോകം

സുഹൃത്തുക്കളോട് വിജയ് ഇക്കാര്യം അറിയിച്ചെങ്കിലും പരസ്യപ്രതികരണത്തിന് നടന്‍ മുതിര്‍ന്നിട്ടില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവാദത്തില്‍ വിജയിക്കൊപ്പം സിനിമാ ലോകം മുഴുവന്‍ അണിനിരക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്.

വിജയ് രാഷ്ട്രീയത്തിലേക്കോ?

വിജയ് രാഷ്ട്രീയത്തിലേക്കോ?

വിജയിയുടെ അച്ഛന്‍ എസ്എ ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. തമിഴ് രാഷ്ട്രീയത്തില്‍ വിജയിയുടെ സാധ്യതകളും അദ്ദേഹം സൂചിപ്പിച്ചു.

ഒപ്പമുണ്ടാകും

ഒപ്പമുണ്ടാകും

തമിഴകത്ത് ഒരു മാറ്റത്തിന് വേണ്ടി കമല്‍ഹാസനോ രജനീകാന്തോ മുന്നിട്ടിറങ്ങിയാല്‍ വിജയ് അവര്‍ക്കൊപ്പമുണ്ടാകുമെന്നാണ് ചന്ദ്രശേഖര്‍ വ്യക്തമാക്കിയത്. തമിഴ് രാഷ്ട്രീയത്തിലേക്കുള്ള വിജയിയുടെ രംഗപ്രവേശത്തെ കുറിച്ചുള്ള സൂചനയാണിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

ബിജെപിയെ പ്രകോപിപ്പിച്ചത്

ബിജെപിയെ പ്രകോപിപ്പിച്ചത്

മെര്‍സല്‍ എന്ന ചിത്രത്തില്‍ നായകനായ വിജയ് കേന്ദ്രസര്‍ക്കാരിന്റെ ചില പദ്ധതികളെ വിമര്‍ശിക്കുന്ന സംഭാഷണങ്ങള്‍ പറയുന്നുണ്ട്. ഇതാണ് ബിജെപി നേതാക്കളെ പ്രകോപിപ്പിച്ചത്. എന്നാല്‍ വിവാദം പാര്‍ട്ടിക്ക് തിരിച്ചടിയാകുന്ന കാഴ്ചയാണിപ്പോള്‍.

രംഗങ്ങള്‍ നീക്കണം

രംഗങ്ങള്‍ നീക്കണം

കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ചില ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. വിജയ് ക്രിസ്ത്യാനി ആയതിനാലാണ് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്നായിരുന്നു ബിജെപി നേതാവ് എച്ച് രാജയുടെ പ്രതികരണം.

പിതാവിന്റെ മറുപടി

പിതാവിന്റെ മറുപടി

എച്ച് രാജയുടെ പേരെടുത്ത് പറഞ്ഞാണ് വിജയിയുടെ പിതാവ് മറുപടി നല്‍കിയത്. എന്നാല്‍ വിജയ് ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല. അദ്ദേഹത്തിനെതിരേ ഉയര്‍ന്ന വിവാദത്തില്‍പ്പെട്ടവര്‍ക്ക് സങ്കുചിത മനസാണെന്നാണ് കുറ്റപ്പെടുത്തിയത്.

പരസ്യപ്രതികരണം ഉടന്‍

പരസ്യപ്രതികരണം ഉടന്‍

പേരെടുത്ത് പരാമര്‍ശിച്ചില്ലെങ്കിലും ബിജെപിക്കെതിരെയാണ് വിജയിയുടെ വാക്കുകളെന്ന് വ്യക്തം. പരസ്യപ്രതികരണവുമായി വിജയ് ഉടന്‍ തന്നെ രംഗത്തെത്തുമെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച് മാധ്യമ റിപ്പോര്‍ട്ടുകള്‍.

English summary
Actor Vijay Responds in Mersal Row
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X