കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന് പിന്തുണയുമായി വിജയ്? എഐഎഡിഎംകെ-ബിജെപി സഖ്യത്തിന്‍റെ നില പരുങ്ങലില്‍

Google Oneindia Malayalam News

Recommended Video

cmsvideo
രാഷ്ട്രീയഗതി നിര്‍ണയിക്കാന്‍ ഇളയദളപതി വിജയ്

ചെന്നൈ: ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റുകളുള്ള തമിഴ്നാട്ടില്‍ ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്. ഭരണകക്ഷിയായ എഐഎഡിഎംകെയുമായി സഖ്യം രൂപീകരിച്ചാണ് ബിജെപി ഇത്തവണ തമിഴ്നാട്ടില്‍ ജനവിധി തേടുന്നത്. നടന്‍ വിജയകാന്തിന്‍റെ ഡിഎംഡികെയും ഈ കൂട്ടുകെട്ടിനൊപ്പം നിലയുറപ്പിക്കുന്നു.

<strong>കേരളത്തില്‍ ആധിപത്യം യുഡിഎഫിന് തന്നെ; 14 സീറ്റുകള്‍ നേടും, ഇടതിന് 6, രണ്ടിടത്ത് ബിജെപിയെന്നും സര്‍വെ</strong>കേരളത്തില്‍ ആധിപത്യം യുഡിഎഫിന് തന്നെ; 14 സീറ്റുകള്‍ നേടും, ഇടതിന് 6, രണ്ടിടത്ത് ബിജെപിയെന്നും സര്‍വെ

മറുവശത്ത് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മുസ്ലിംലീഗുമെല്ലാം അടങ്ങുന്നതാണ് ഡിഎംകെ സഖ്യം. ഇതുവരെ നടന്ന സര്‍വ്വേകളെല്ലാം തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യത്തിന് മികച്ച വിജയമാണ് പ്രവചിക്കുന്നത്. ഇതിനിടയിലാണ് ഡിഎംകെ കോണ്ഗ്രസ് സഖ്യത്തിന് നടന്‍ വിജയ് പിന്തുണ അറിയിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.

രഹസ്യ നിര്‍ദ്ദേശം

രഹസ്യ നിര്‍ദ്ദേശം

തമിഴ്നാട്ടിലെ നിര്‍ണ്ണായകമായ രാഷ്ട്രീയ മത്സരത്തിനിടയിലേക്കാണ് പുതിയ നീക്കവുമായി ഇളയദളപതി വിജയം രംഗപ്രവേശനം ചെയ്യുന്നു. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിന് പിന്തുണ നല്‍കണമെന്ന് വിജയ് ആരാധകര്‍ക്ക് രഹസ്യ നിര്‍ദ്ദേശം നല്‍കിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 പ്രതീക്ഷകള്‍ക്ക് മേല്‍

പ്രതീക്ഷകള്‍ക്ക് മേല്‍

ശക്തമായ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വിരുദ്ധ വികാരം നിലനില്‍ക്കുന്ന സംസ്ഥാനത്ത് എഐഎഡിഎംകെ-ബിജെപി സഖ്യത്തിന്‍റെ പ്രതീക്ഷകള്‍ക്ക് മേല്‍ കൂടുതല്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ് താരത്തിന്‍റെ നീക്കം.

വിജയ് മക്കള്‍ ഇയക്കം

വിജയ് മക്കള്‍ ഇയക്കം

രജനീകാന്ത് കഴിഞ്ഞാല്‍ തമിഴ്നാട്ടില്‍ ഏറ്റവുമധികം ആരാധകരുള്ള നടനാണ് വിജയ്. പത്ത് വര്‍ഷം മുമ്പ് അദ്ദേഹം തുടങ്ങിയ വിജയ് മക്കള്‍ ഇയക്കം എന്ന ഫാന്‍സ് അസോസിയേഷന്‍ ഇപ്പോഴും തമിഴ്നാട്ടില്‍ ശക്തമാണ്.

രാഹുല്‍ ഗാന്ധിയുമായി

രാഹുല്‍ ഗാന്ധിയുമായി

സാഹചര്യങ്ങള്‍ ഒത്തുവരുമ്പോള്‍ ഫാന്‍സ് അസോസിയേഷനെ രാഷ്ട്രീയപാര്‍ട്ടിയായി മാറ്റുമെന്ന് അന്നേ വിജയം ആരാധകരോട് വ്യക്തമാക്കിയിരുന്നു. ആരാധക സംഘത്തിന്‍റെ രൂപീകരണത്തിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ ദില്ലിയില്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയ താരത്തിന്‍റെ നടപടിയും ശ്രദ്ധേയമായിരുന്നു.

അടുത്തിടെ ഇറങ്ങിയ ചിത്രങ്ങള്‍

അടുത്തിടെ ഇറങ്ങിയ ചിത്രങ്ങള്‍

കേന്ദ്രംഭരിക്കുന്ന ബിജെപിയേയും സംസ്ഥാനം ഭരിക്കുന്ന എഐഎഡിഎംകെയേയും നിശിതമായി വിമര്‍‍ശിക്കുന്ന പ്രമേയം അടങ്ങിയതായിരുന്നു അടുത്തിടെ പുറത്തിറങ്ങിയ ചില വിജയ് ചിത്രങ്ങള്‍.

മെര്‍സല്‍‍

മെര്‍സല്‍‍

കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന രംഗങ്ങളുണ്ടെന്ന പേരില്‍ മെര്‍സല്‍ എന്ന ചിത്രത്തിന് നേരെ വലിയ തോതിലുള്ള ആക്രമണമായിരുന്നു ബിജെപി അനുകൂലികള്‍ നടത്തിയത്.

ബിജെപിയുടെ പ്രതിഷേധം

ബിജെപിയുടെ പ്രതിഷേധം

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ചരക്കു സേവന നികുതിയെയും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും പരിഹസിച്ചുകൊണ്ടുള്ള രംഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതായിരുന്നു ബിജെപിയുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.

വര്‍ഗീയ പരാമര്‍ശം

വര്‍ഗീയ പരാമര്‍ശം

സിനിമയുമായി ബന്ധപ്പെട്ട വിവാദം തമിഴ്നാട്ടില്‍ ശക്തമായിരിക്കെ നടന്‍ വിജയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. വിജയ് ക്രിസ്ത്യാനിയാണെന്നായിരുന്നു ഒരു പ്രധാന വിമര്‍ശനം.

സര്‍ക്കാറില്‍

സര്‍ക്കാറില്‍

ഇതിനുശേഷമിറങ്ങിയ 'സര്‍ക്കാറി'ല്‍ തമിഴ്നാട് സര്‍ക്കാറിനായിരുന്നു വിമര്‍ശം. അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷയുമായിരുന്ന ജയലളിതയെ അപഹസിക്കുന്ന രംഗങ്ങളുണ്ടെന്ന് ആരോപിച്ച് സര്‍ക്കാര്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ആക്രമിക്കുന്ന സംഭവങ്ങളുമുണ്ടായി.

സംഘര്‍ഷം

സംഘര്‍ഷം

പിന്നീട് വിവാദ രംഗങ്ങള്‍ ഒഴിവാക്കിയാണ് സിനിമ പ്രദശനം തുടര്‍ന്നത്. സിനിമയുടെ പ്രദര്‍ശന വേളയില്‍ പലയിടങ്ങളിലും എഐഎഡിഎംകെ, ബിജെപി പ്രവര്‍ത്തകരും വിജയ് ആരാധകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.

ഈ സാഹചര്യത്തില്‍

ഈ സാഹചര്യത്തില്‍

ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് ലോക്സഭ തിരഞ്ഞെടുപ്പില്‍ എഐഎഡിഎകെ-ബിജെപി സഖ്യത്തിന് എതിരായ നിലപാട് സ്വീകരിക്കാന്‍ വിജയ് ആരാധകര്‍ക്ക് രഹസ്യ റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

<strong>ജീ സേട്ടന്‍മാര്‍ മുണ്ടഴിച്ചും കൊഞ്ഞനം കുത്തിയും ചൊരുക്ക് തീര്‍ക്കുന്നു; രൂക്ഷ മറുപടിയുമായി കെഎം ഷാജി</strong>ജീ സേട്ടന്‍മാര്‍ മുണ്ടഴിച്ചും കൊഞ്ഞനം കുത്തിയും ചൊരുക്ക് തീര്‍ക്കുന്നു; രൂക്ഷ മറുപടിയുമായി കെഎം ഷാജി

English summary
actor vijay's secret steps- ruling party tension
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X