ലോക്ക് ഡൗൺ; മകൻ ജയ്സൺ സഞ്ജയ് കാനഡയിൽ കുടുങ്ങി, ആശങ്കയോടെ നടൻ വിജയ്
ചെന്നൈ; കൊവിട്ട് കാട്ടുതീ പോലെ പടരുകയാണ്. കൊവിഡ് വ്യാപനം ശക്തമായതോടെ ഇന്ത്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങളും സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ജോലിയ്ക്കും പഠനത്തിലും വിനോദയാത്രയ്ക്കും ബിസിനസിനുമായി പോയിട്ടുള്ള പലരും ജൻമനാട്ടിൽ എത്താനാകാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങി പോയിരിക്കുകയാണ്. നിരവധി കുടുംബങ്ങളാണ് ഇതോടെ കടുത്ത ആശങ്കയിൽ കഴിയുന്നത്. തമിഴ് സൂപ്പർ താരം വിജയും ഇതേ അവസ്ഥയിലാണ്. അദ്ദേഹത്തിൻറെ മകൻ ജയ്സൺ സജ്ഞയ് കാനഡയിൽ കുടുങ്ങിയിരിക്കുകയാണ് ഇപ്പോൾ.

മകനോട് വീടിനുള്ളിൽ തന്നെ തുടരാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് വിജയ് പറയുന്നു. ഭാര്യ സംഗീതയ്ക്കും മകൾ ദിവ്യ സാഷയ്ക്കുമൊപ്പം ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള വസതിയിലാണ് വിജയ് ഉള്ളത്.ഉന്നതവിഭ്യാസിത്താനായാണ് വിജയിയുടെ നടൻ ജയ്സൺ സഞ്ജയ് കാനഡയിൽ എത്തിയത്. കാനഡിയിലെ പ്രശസ്താമയ ഒരു യൂനിവേഴ്സിറ്റിയിൽ ഫിലിം മേക്കിങ്ങ് കോഴ്സ് പഠിക്കുകയാണ് ജെയ്സൺ. കൊവിഡ് കാനഡയിലും ശക്തമായി വ്യാപിച്ചിട്ടുണ്ട്. ഇതുവരെ 24000 ത്തിലധികം പോസിറ്റീവ് കേസുകളും എഴുന്നൂറില്‍പരം മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അടുത്തിടെ ചില ഹ്രസ്വ ചിത്രങ്ങളിൽ ജെയ്സൺ അഭിനയിച്ചിരുന്നു. ചില ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിരുന്നു. നടൻ വിക്രമിന്‌റെ മകൻ ധ്രുവും ജെയ്സണഅ സഞ്ജയും നായകൻമാരാക്കി സംവിധായകൻ ശങ്കർ ഒരു സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അതിനെ കുറിച്ച് പിന്നീട് വാർത്തകൾ ഒന്നും വന്നിരുന്നില്ല.












Click it and Unblock the Notifications