കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേരറിവാളന്റെ മോചനം ആവശ്യപ്പെട്ട്‌ തമിഴ്‌ സമൂഹം; ഗവര്‍ണര്‍ക്ക്‌ കത്തയച്ച്‌ വിജയ്‌ സേതുപതി

Google Oneindia Malayalam News

ചെന്നൈ:മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി വധക്കേസിലെ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഏഴ്‌ പ്രതികളേയും മോചിപ്പിക്കണമെന്ന ആവശ്യം തമിഴ്‌നാട്ടില്‍ ശക്തമാവുകയാണ്‌. സമൂഹ മാധ്യമങ്ങളിലൂടെയും നേരിട്ടും നിരവധി പ്രമുഖര്‍ ഈ ആവശ്യം ഉന്നയിച്ച്‌ രംഗത്തെത്തി. രാജീവ്‌ ഗന്ധി വധക്കേസിലെ പ്രതിയായ പേരറിവാളിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹാഷ്ടാഗുകള്‍ തമിഴ്‌നാട്ടില്‍ തരംഗമാകുകയാണ്‌.

പേരറിവാളന്റെ മോചനം ആവശ്യപ്പെട്ട്‌ തമിഴ്‌ സിനിമ ലോകം

പേരറിവാളന്റെ മോചനം ആവശ്യപ്പെട്ട്‌ തമിഴ്‌ സിനിമ ലോകം

കേസില്‍ നേരിട്ട്‌ പങ്കില്ലാതിരുന്നിട്ടും 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന പേരറിവാളനെ വിട്ടയക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ തമിഴ്‌നടന്‍ വിജയ്‌ സേതുപതിയടക്കമുള്ള തമിഴ്‌ സിനിമാ ലോകത്തെ പ്രമുഖര്‍ രംഗത്തെത്തി. വിജയ്‌ സേതുപതിക്കു പുറമേ സംവിധായകരായ ഭാരതിരാജ,വെട്രിമാരന്‍,അമീന്‍,പാ രഞ്‌ജിത്ത്‌,പൊന്‍വണ്ണന്‍, മിഷ്‌കിന്‍, നടന്‍മാരായ സത്യരാജ്‌, പ്രകാശ്‌ രാജ്‌,പേരറിവാളന്റെ മാതാവ്‌ അര്‍പ്പുതമ്മാള്‍ എന്നിവര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ യോഗത്തിലാണ്‌ സിനിമ പ്രവര്‍ത്തകര്‍ പേരറിവാളിന്റെ മോചനം ആവശ്യപ്പെട്ട്‌ രംഗത്തെത്തിയത്‌. ഗവര്‍ണറോട്‌ ഇക്കാര്യം അഭ്യര്‍ഥിക്കുന്ന വിഡീയോയും സിനിമാ പ്രവര്‍ത്തകര്‍ പങ്കുവെച്ചു.

ഗവര്‍ണര്‍ക്ക്‌ കത്തെഴുതി വിജയ്‌ സേതുപതി

ഗവര്‍ണര്‍ക്ക്‌ കത്തെഴുതി വിജയ്‌ സേതുപതി

രാജീവ്‌ ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 7 പേരെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ്‌ മക്കള്‍ ശെല്‍വം വിജയ്‌ സേതുപതി ഗവര്‍ണര്‍ക്ക്‌ കത്തയച്ചത.്‌ വിഷയത്തില്‍ ഗവര്‍ണര്‍ക്ക്‌ അന്തിമ തീരുമാനം എടുക്കാമെന്നും അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കേണ്ടതില്ലെന്നുമുള്ള സ്‌പ്രീം കോടതിയുടെ നിര്‍ദേശം ചൂണ്ടക്കാട്ടിയായിരുന്നു വിജയ്‌ സേതുപതിയുടെ കത്ത്‌.

അമ്മക്കും മകനും സ്വതന്ത്ര ജീവിതം അനുവദിക്കണം

അമ്മക്കും മകനും സ്വതന്ത്ര ജീവിതം അനുവദിക്കണം

പേരറിവാളനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ കഴിഞ്ഞ ദിവസം തമിഴ്‌ സംവിധായകന്‍ കാര്‍ത്തിക്‌ സുബ്ബരാജ്‌ സമൂഹമാധ്യമത്തില്‍ പോസ്‌റ്റിട്ടിരുന്നു. തെറ്റ്‌ ചെയ്യാത്ത ഒരാള്‍ മുപ്പത്‌ വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും മകനെ തിരിച്ചു കിട്ടാന്‍ ഒരമ്മ 30 വര്‍ഷമായി പോരാടുകയാണെന്നും കാര്‍ത്തിക്‌ പറഞ്ഞു. ഇരുവര്‍ക്കും നീതി ലഭ്യമാക്കാന്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി എടപ്പടി പളനിസ്വാമിയോടും ഗവര്‍ണറോടും ആവശ്യപ്പെടുകയാണെന്നും കാര്‍ത്തിക്‌ പറഞ്ഞു. ഇനിയെങ്കിലും അമ്മയേയും മകനെയും സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കൂ എന്നായിരുന്നു കാര്‍ത്തിക്‌ സുബ്ബരാജിന്റെ അഭ്യര്‍ഥന

ഗവര്‍ണര്‍ക്ക്‌ ഹര്‍ജി നല്‍കി പേരറിവാളന്‍

ഗവര്‍ണര്‍ക്ക്‌ ഹര്‍ജി നല്‍കി പേരറിവാളന്‍

തന്റെ ശിക്ഷ ഇളവ്‌ ചെയ്യണമെന്ന്‌ അഭ്യര്‍ഥിച്ച്‌ പേരറിവാളന്‍ ഗവര്‍ണര്‍ക്ക്‌ കത്തയച്ചിരുന്നു. തനിക്കു ശിക്ഷ ഇളവ്‌ ചെയ്‌ത്‌ നല്‍കാനുള്ള സംസ്ഥാന സര്‍ക്കരിന്റെ തീരുമാനം ചൂണ്ടിക്കാണിച്ചായിരുന്നു പേരറിവാളന്‍ ഗവര്‍ണര്‍ക്ക്‌ കത്തയച്ചത്‌. ഹരജിയില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്കു സ്വതന്ത്ര്യമുണ്ടെന്ന്‌ കഴിഞ്ഞ വെള്ളിയാഴ്‌ച്ച മദ്രാസ്‌ ഹൈക്കോടതിയില്‍ കേന്ദ്രം സത്യാവാങ്‌മൂലം നല്‍കുകയും ചെയ്‌തു ഇതിന്‌ പിന്നാലെയാണ്‌ തമിഴ്‌നാട്ടില്‍ പേരറിവാളിന്റെ മോചനത്തിനായി ശബ്ദമുര്‍ന്നത്‌. റിലീസ്‌ പേരറിവാളന്‍ എന്ന ഹാഷ്ടാഗ്‌ സമൂഹ മാധ്യമങ്ങളില്‍ വിലിയ രീതിയില്‍ പ്രചരിച്ചു. തമിഴ്‌നാട്‌ സര്‍ക്കാരിന്റെ തീരുമാനത്തില്‍ 16 മാസത്തിലേറെയായി രാജ്‌ഭവന്‍ തീര്‍പ്പ്‌ കല്‍പ്പിക്കാതിരിക്കുകയാണ്‌.

പേരറിവാളനെതിരായ കേസ്‌

പേരറിവാളനെതിരായ കേസ്‌

രാജീവ്‌ ഗാന്ധി വധക്കേസില്‍ 1991 ജൂണിലാണ്‌ പേരറിവാളന്‍ അറസ്റ്റിലാകുന്നത്‌.ഗൂഢാലോചനയുടെ സൂത്രധാരനും എല്‍ടിടി പ്രവര്‍ത്തകനുമായ ശിവശരനു പേരറിവാളന്‍ രണ്ട്‌ ബാറ്ററി സെല്‍ വാങ്ങി നല്‍കിയതായും ഇതാണ്‌ രാജീവ്‌ ഗാന്ധിയെ കൊലപ്പെടുത്തിയ ബോംബില്‍ ഉപയോഗിച്ചെതെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്‌. പേരറവാളന്‌ വധിശക്ഷയാണ്‌ വിധിച്ചിരുന്നെങ്കിലും പിന്നീട്‌ കോടതി ശിക്ഷ ഇളവ്‌ നല്‍കുകയായിരുന്നു. കേസില്‍ അറസ്‌റ്റിലാകുമ്പോള്‍ പേരറിവാളിന്‌ വെറും 19 വയസ്‌ മാത്രമേ ഉണ്ടായിരുന്നുള്ളു.

പേരറിവാളന്‍ 'നിരപരാധി'

പേരറിവാളന്‍ 'നിരപരാധി'

കസ്റ്റഡിയിലായിരുന്നപ്പോള്‍ പേരറിവാളന്റെ മൊഴി താന്‍ തിരുത്തി കുറ്റ സമ്മതം പോലെയാക്കുകയായിരുന്നുവെന്ന സിബിഐ ഉദ്യോഗസ്ഥാനായ എസ്‌പി വി ത്യാഗരാജന്റെ വെളിപ്പെടുത്തലിലൂടെയാണ്‌ പേരറിവാളന്‍ നിരപരാധിയാണെന്ന വാദം ശക്തമായത്‌. 1991ല്‍ പേരറിവാളന്റെയും മറ്റ്‌ പ്രതികളുടേയും മൊഴി എസ്‌പി ത്യാഗരാജനാണ്‌ രേഖപ്പെടുത്തിയത്‌. ബാറ്ററികള്‍ കൈമാറിയത്‌ താനാണെന്ന്‌ പേരറിവാളന്‍ സമ്മതിച്ചെങ്കിലും അവ ബോബ്‌ നിര്‍മ്മിക്കാനായിരുന്നെന്ന്‌ തനിക്കറിയാമെന്ന്‌ പറഞ്ഞിട്ടില്ലന്നാണ്‌ ത്യാഗരാജന്‍ വെളിപ്പെടുത്തിയത്‌. രണ്ടാം ഭാഗം തന്റെ വ്യാഖ്യാനം ആയിരുന്നെന്നും ത്യഗരാജന്‍ വെളിപ്പെടുത്തിയിരുന്നു.

Recommended Video

cmsvideo
Congress goes digital to elect new party president
പ്രതിഷേധം കനക്കുന്നു.

പ്രതിഷേധം കനക്കുന്നു.

പേരാറിവളിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ ശക്തമായ കാമ്പയിനിങ്ങ്‌ ആണ്‌ തമിഴ്‌നാട്ടില്‍ നടന്നുവരുന്നത് സാമൂഹിക,സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖര്‍ ആണ്‌ പേരറിവാളിന്റെ മോചനമാവശ്യപ്പെട്ട്‌ രംഗത്തെത്തിയിരിക്കുന്നത്‌. പേരാറിവാളിന്റെ മോചനത്തിനായി അദ്ദേഹത്തിന്റെ 72 വയസായ അമ്മക്കൊപ്പം തമിഴ്‌ സമൂഹം ഒന്നിക്കണമെന്ന്‌ വിരുതലൈ ചിരുതങ്ങള്‍ കാച്ചി നേതാവ്‌ തോള്‍ തിരുമലവന്‍ തമിഴ്‌നാട്‌ ജനങ്ങളോട്‌ ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ പറയുന്നു പേരറിവാള്‍ നിരപരാധിയാണെന്ന്‌ പിന്നെ എന്തുകൊണ്ടാണ്‌ പേരറിവാളിനെ മോചിപ്പിക്കാത്തതെന്ന്‌ പികെഎം ലീഡര്‍ രമാ ദോസ്‌ പ്രതികരിച്ചു. തമിഴ്‌ ഐതിഹ്യത്തിലെ കണ്ണകിയെ ഓര്‍പ്പിച്ചു കൊണ്ടായിരുന്നു സംഭവത്തില്‍ എഴുത്തുകാരി മീന കണ്ഡസ്വാമിയുടെ പ്രതികരണം. കണ്ണകി സ്വന്തം ഭര്‍ത്താവിനു വേണ്ടി യുദ്ധം ചെയ്‌തതുപോലെ 72 വയസുകാരിയായ അര്‍പ്പുതം അമ്മാള്‍ തന്റെ മകനു വേണ്ടി യുദ്ധം ചെയ്യുകയാണെന്ന്‌ മീന കണ്ഡസ്വാമി ട്വിറ്ററില്‍ കുറിച്ചു. പ്രമുഖര്‍ക്കു പുറമേ സാധാരണ ജനങ്ങളും പേരറിവാളിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ നിരവധി പോസ്‌റ്റുകളാണ്‌ സമൂഹ മാധ്യമങ്ങളില്‍ പങ്കു വെക്കുന്നത്‌.

English summary
Actor Vijay Sethupathi write to letter to governor request release 7 convicts in Rajiv Gandhi murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X