കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസഫ് വിജയ് എന്നും നാന്‍... ദളപതി മുഖ്യമന്ത്രി!! രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായി പോസ്റ്റര്‍

Google Oneindia Malayalam News

ചെന്നൈ: രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായി നടന്‍ വിജയിയുടെ പുതിയ പോസ്റ്റര്‍. മധുരയിലെയും സമീപ പ്രദേശങ്ങളിലുമാണ് പോസ്റ്റര് പ്രത്യക്ഷപ്പെട്ടത്. ഇദ്ദേഹത്തിന്റെ ആരാധകരാണ് പോസ്റ്റര്‍ ഒട്ടിച്ചതെന്ന് കരുതുന്നു. അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് വിജയ് ഫാന്‍സ് പ്രവര്‍ത്തകര്‍ നേടിയത്. ജനം വിജയിയെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുമെന്നതിന് തെളിവാണിതെന്ന് വിലയിരുത്തലുണ്ടായിരുന്നു.

താന്‍ രാഷ്ട്രീയത്തിലേക്കില്ല എന്ന് താരം ആവര്‍ത്തിക്കുന്നതിനിടെയാണ് തമിഴ്‌നാട്ടില്‍ ചര്‍ച്ചയാകുന്ന പുതിയ രാഷ്ട്രീയ മാറ്റങ്ങളും പോസ്റ്ററും. വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതാണ് പോസ്റ്റര്‍. വിശദാംശങ്ങള്‍ ഇങ്ങനെ....

മലപ്പുറത്ത് മൂന്നാര്‍ യാത്ര വന്‍ ഹിറ്റ്!! ഒഴുകിയെത്തി കുടുംബങ്ങളും സ്ത്രീകളും... ഇനി മലക്കപ്പാറയിലേക്കുംമലപ്പുറത്ത് മൂന്നാര്‍ യാത്ര വന്‍ ഹിറ്റ്!! ഒഴുകിയെത്തി കുടുംബങ്ങളും സ്ത്രീകളും... ഇനി മലക്കപ്പാറയിലേക്കും

1

സിനിമാ രംഗത്തുള്ളവര്‍ തമിഴ്‌നാട് ഭരിച്ച ചരിത്രമുണ്ട്. എംജിആറും ജയലളിതയുമെല്ലാം സിനിമയിലൂടെ രാഷ്ട്രീയത്തിലെത്തുകയും വന്‍ ജനപ്രീതി നേടിയവരുമാണ്. ഈ വഴിയില്‍ വീണ്ടും പല പ്രമുഖ താരങ്ങളുമെത്തിയെങ്കിലും തമിഴ്ജനത സ്വീകരിച്ചിട്ടില്ല. ഉലകനായകന്‍ കമല്‍ഹാസന്‍ ഏറെ കാലമായി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നു എങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് ഒരു സീറ്റ് പോലും ലഭിച്ചിട്ടില്ലെന്നിരിക്കെയാണ് വിജയിയുടെ സ്വീകാര്യത വര്‍ധിക്കുന്നത്.

2

ഈ മാസം ആറ്, 9 തിയ്യതികളില്‍ തമിഴ്‌നാട്ടില്‍ ഒമ്പത് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടന്നിരുന്നു. കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട്, വെല്ലൂര്‍, തിരുപ്പതി, റാണിപ്പേട്ടൈ, വില്ലുപുരം, കല്ലക്കുറിച്ചി, തിരുനല്‍വേലി, തെങ്കാശി തുടങ്ങിയ അടുത്തിടെ രൂപീകരിച്ച ജില്ലകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 160ലധികം സീറ്റുകളില്‍ മല്‍സരിച്ച വിജയ് ആരാധകര്‍ 115 സീറ്റിലും ജയിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

3

തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയത് ഡിഎംകെയാണ്. 138 ജില്ലാ കൗണ്‍സിലുകളിലും അവര്‍ തിരഞ്ഞെടുക്കപ്പെട്ടു. യൂണിയന്‍ കൗണ്‍സില്‍ സീറ്റുകളില്‍ 1021 എണ്ണവും ഡിഎംകെയ്ക്ക് കിട്ടി. ജയലളിതയുടെ എഐഎഡിഎംകെ കനത്ത തോല്‍വി ഏറ്റുവാങ്ങി. മറ്റു പ്രതിപക്ഷ പാര്‍ട്ടികളും തിരിച്ചടി നേരിട്ടു. ഈ സാഹചര്യത്തിലാണ് വിജയിയുടെ ആരാധകര്‍ ശ്രദ്ധേയമായ വിജയം നേടി ഞെട്ടിച്ചുകളഞ്ഞത്.

4

വിജയ് മക്കള്‍ ഇയക്കം എന്ന ആരാധകരുടെ കൂട്ടായ്മയാണ് മല്‍സരിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രരായി മല്‍സരിക്കാന്‍ ആരാധകര്‍ക്ക് വിജയ് അനുമതി നല്‍കിയരുന്നു. വിജയിയുടെ ഫോട്ടോയും ഫാന്‍സിന്റെ പതാകയും ഉപയോഗിക്കാനും അനുമതി നല്‍കി. എന്നാല്‍ വിജയ് പ്രചാരണത്തിന് എത്തിയിരുന്നില്ല. എന്നിട്ടും മല്‍സരിച്ച 60 ശതമാനം സീറ്റുകളില്‍ വിജയിക്കാന്‍ ഇവര്‍ക്ക് സാധിച്ചു. 169 സീറ്റില്‍ മല്‍സരിച്ച് 115 സീറ്റില്‍ വിജയ് ആരാധകര്‍ വിജയിച്ചു.

സിപിഎമ്മിന്റെ തന്ത്രം പൊളിച്ച് യുഡിഎഫിന്റെ മറുതന്ത്രം!! ഉപതിരഞ്ഞെടുപ്പ് നിര്‍ണായകം, കൊച്ചിയില്‍ കൈവിട്ട കളിസിപിഎമ്മിന്റെ തന്ത്രം പൊളിച്ച് യുഡിഎഫിന്റെ മറുതന്ത്രം!! ഉപതിരഞ്ഞെടുപ്പ് നിര്‍ണായകം, കൊച്ചിയില്‍ കൈവിട്ട കളി

5

തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം തമിഴ്‌നാട്ടില്‍ ഉടനീളം വിജയ് ആരാധകര്‍ ആഘോഷിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് വിജയിയുടെ പോസ്റ്റര്‍ മധുരയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതാണ് പോസ്റ്റര്‍. ജോസഫ് വിജയ് എന്നും നാന്‍... എന്ന് തുടങ്ങി സത്യപ്രതിജ്ഞാ വാചകവും പോസ്റ്ററിലുണ്ട്.

6

തമിഴ്‌നാട്ടിലെ ജനങ്ങള്‍ വിജയിയെ കാത്തിരിക്കുകയാണെന്ന് ആരാധകര്‍ പറയുന്നു. 2021ല്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്നത് നല്ല തിരഞ്ഞെടുപ്പ്. നിങ്ങളാണ് തമിഴ്‌നാടിന്റെ പരിഹാരം എന്നും പോസ്റ്ററിലുണ്ട്. കൂറ്റന്‍ പോസ്റ്ററുകളാണ് ഒട്ടിച്ചിരിക്കുന്നത്. പത്ത് വര്‍ഷം കഴിയുമ്പോള്‍ വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകുമെന്ന സൂചനയാണ് പോസ്റ്ററിലുള്ളത്. വെളുത്ത വസ്ത്രമണിഞ്ഞ് വിജയ് സത്യപ്രതിജ്ഞ ചെയ്യുന്ന ചിത്രവും പോസ്റ്ററിലുണ്ട്.

ഉല്‍സവപ്പറമ്പില്‍ വെളിച്ചപ്പാടായി മീര ജാസ്മിന്‍; ലോഹിതദാസിന്റെ നടക്കാതെ പോയ സ്വപ്നം

7

വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്ന് അദ്ദേഹത്തിന്റെ പിതാവ് നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യം വിജയ് നിഷേധിക്കുകയാണ് ചെയ്തത്. തന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് പിതാവിനും മാതാവിനുമെതിരെ വിജയ് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എങ്കിലും അനിയോജ്യമായ സമയം വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്ന് തന്നെയാണ് പിതാവ് എസ്എ ചന്ദ്രശേഖര്‍ ആവര്‍ത്തിക്കുന്നത്.

Recommended Video

cmsvideo
Vijay has no religion says father

English summary
Actor Vijay Swearing Ceremony Poster In Madurai As Chief Minister Of Tamil Nadu Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X