കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയം പറഞ്ഞ് വിജയ്, അത്തരം നേതാക്കള്‍ വന്നാല്‍ പ്രശ്‌നങ്ങള്‍ തീരും!!

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയം പറഞ്ഞ് സൂപ്പര്‍ താരം വിജയ്. പുതിയ ചിത്രം ബിഗിലിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ഭരണകക്ഷിക്കെതിരെ വിജയ് ഒളിയമ്പെയ്തത്. ഏത് മേഖലയായാലും പണി അറിയുന്നയാളായിരിക്കണം അവിടെ നിയമിതനാവേണ്ടത്. ജനങ്ങള്‍ ശരിയായ ഭരണാധികാരിയെ കണ്ടെത്തിയാല്‍ തീരുന്ന പ്രശ്‌നമാണ് ഇപ്പോഴുള്ളതെന്നും വിജയ് പറഞ്ഞു. സംസ്ഥാനത്ത് അണ്ണാഡിഎംകെ ബിജെപി സഖ്യത്തിന്റെ ഭരണത്തില്‍ അക്രമങ്ങള്‍ വര്‍ധിക്കുന്നു എന്ന ആരോപണങ്ങള്‍ക്കിടെയാണ് വിജയ് രാഷ്ട്രീയം വ്യക്തമാക്കിയിരിക്കുന്നത്.

1

രാഷ്ട്രീയം നിങ്ങള്‍ക്ക് പല വഴിയില്‍ കളിക്കാം. എന്നാല്‍ കായിക മേഖലയില്‍ രാഷ്ട്രീയം കൊണ്ടുവരാന്‍ പാടില്ലെന്നും വിജയ് പറഞ്ഞു. വിജയിന്റെ പുതിയ ചിത്രം ബിഗില്‍ ഒരു കായിക ചിത്രം കൂടിയാണ്. അതേസമയം കഴിഞ്ഞ ദിവസം അപകടത്തില്‍ കൊല്ലപ്പെട്ട ശുഭശ്രീയുടെ വിഷയവും വിജയ് ചടങ്ങില്‍ ഉന്നയിച്ചു. അനധികൃതമായി പതിച്ച ഫ്‌ളെക്‌സ് ബോര്‍ഡ് ദേഹത്തേക്ക് വീണ് നിയന്ത്രണം വിട്ട് ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് വാട്ടര്‍ ടാങ്കറിലേക്ക് ഇടിച്ച് കയറിയാണ് ശുഭശ്രീ കൊല്ലപ്പെട്ടത്. ഇത് വലിയ പ്രക്ഷോഭത്തിന് കാരണമായിരിക്കുകയാണ്.

ശുഭശ്രീയുടെ മരണത്തിന് കാരണമായ രാഷ്ട്രീയ നേതാവ് ഇപ്പോഴും സ്വതന്ത്രനാണെന്ന് വിജയ് പറഞ്ഞു. അണ്ണാ ഡിഎംകെ മുന്‍ കൗണ്‍സിലര്‍ക്കെതിരെയാണ് ആരോപണമുയരുന്നത്. ഇക്കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തി കൊണ്ടുവരണമെന്ന് വിജയ് വ്യക്തമാക്കി. സോഷ്യല്‍ മീഡിയ ശക്തമായ ആയുധമാണ്. ഇത്തരം സാമൂഹിക കാര്യങ്ങള്‍ ഹാഷ്ടാഗുകള്‍ വഴി ജനമധ്യത്തിലേക്ക് എത്തിക്കേണ്ടതുണ്ടെന്നും വിജയ് പറഞ്ഞു.

നേരത്തെ മുന്‍ ചിത്രം സര്‍ക്കാരിന്റെ റിലീസിംഗ് സമയത്തും രാഷ്ട്രീയ പ്രസ്താവനകള്‍ വിജയ് നടത്തിയിരുന്നു. അന്ന് താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന സൂചനയും അദ്ദേഹം നല്‍കിയിരുന്നു. ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കണം. പ്രചാരണം നടത്തണം. നമ്മള്‍ ഇപ്പോള്‍ സ്വന്തം സര്‍ക്കാരുണ്ടാക്കി കഴിഞ്ഞു. അതുകൊണ്ട് ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും, എല്ലാവര്‍ക്കും ഉപകാരപ്രദമായ ഭരണം കാഴ്ച്ചവെക്കുകയും ചെയ്യണമെന്ന് വിജയ് പറഞ്ഞിരുന്നു. എന്നാല്‍ താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പിന്നീട് വിജയ് വ്യക്തമാക്കിയിരുന്നു.

രാഹുല്‍ ഗാന്ധി മാപ്പുപറയണണമെന്ന് ദിഗ്‌വിജയ് സിംഗിന്റെ സഹോദരന്‍, വായ്പാ നയം പാളി!!രാഹുല്‍ ഗാന്ധി മാപ്പുപറയണണമെന്ന് ദിഗ്‌വിജയ് സിംഗിന്റെ സഹോദരന്‍, വായ്പാ നയം പാളി!!

English summary
actor vijay takes veied dig at political situation in tamil nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X