കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിതാവുമായുള്ള ഭിന്നത അവസാനിക്കുന്നില്ല, ഒടുവില്‍ നിര്‍ണായക നീക്കവുമായി വിജയ്; വലിയ മാറ്റങ്ങള്‍

Google Oneindia Malayalam News

ചെന്നൈ: നടന്‍ വിജയ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ഏരെ കാലമായി ചര്‍ച്ചയിലാണ്. എപ്പോള്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് താരം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ പിതാവ് എസ്എ ചന്ദ്രശേഖര്‍ ഇടയ്ക്കിടെ വിജയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് സൂചന നല്‍കിയിരുന്നു.

ഇതിനിടെ അദ്ദേഹം വിജയിയുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ നല്‍കുകയും ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ അച്ഛനും മകനും പിണക്കത്തിലാണെന്ന് അമ്മ ശോഭയും വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് പിതാവുമായുള്ള ഭിന്നതയ്ക്ക് പിന്നാലെ നിര്‍ണായക നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് വിജയ്.

രാഷ്ട്രീയ പാര്‍ട്ടി

രാഷ്ട്രീയ പാര്‍ട്ടി

അഖിലേന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനാണ് ചന്ദ്രശേഖര്‍ ശ്രമിച്ചത്. വിജയുടെ ഫാന്‍സ് അസോസിയേഷനെ രാഷ്ട്രീയ പാര്‍ട്ടി ആക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇതിനോട് വിജയ് സഹകരിച്ചില്ല. ഇതേ തുടര്‍ന്ന് അദ്ദേഹം പിതാവുമായി ഉടക്കുകയായിരുന്നു.

അറിവോടെ അല്ല

അറിവോടെ അല്ല

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചത് തന്റെ അറിവോടെ അല്ല എന്നാണ് വിജയ് ആരാധകരെ അറിയിച്ചത്. തന്റെ പേരോ ചിത്രമോ പാര്‍ട്ടി കാര്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും വിജയ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് വിജയ് പിതാവുമായി സംസാരിക്കാറില്ലെന്ന് അമ്മ വെളിപ്പെടുത്തിയിരുന്നു.

 യോഗം വിളിച്ച് വിജയ്

യോഗം വിളിച്ച് വിജയ്

ഇതിന് പിന്നാലെ തന്നെ വിജയ് തന്റെ ഫാന്‍സ് അസോസിയേഷന്റെ യോഗം വിളിച്ചിരുന്നു. വിജയ് മക്കള്‍ ഇയക്കം എന്നാണ് ഫാന്‍സ് അസോസിയേഷന്റെ പേര്. സംഘടനയുടെ ജില്ലാ ഭാരവാഹികളുടെ യോഗമാണ് ഇസിആറിലെ അതിഥി മന്ദിരത്തില്‍ വിളിച്ചുചേര്‍ത്തത്. രാഷ്ട്രീയ പാര്‍ട്ടി സംബന്ധിച്ചായിരുന്നു അന്ന് പ്രധാന ചര്‍ച്ച.

 പ്രതിജ്ഞയെടുത്ത് അംഗങ്ങള്‍

പ്രതിജ്ഞയെടുത്ത് അംഗങ്ങള്‍

പിതാവ് രൂപീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുമായി സഹകരിക്കരുത് എന്നാണ് വിജയ് ഭാരവാഹികള്‍ക്ക് യോഗത്തില്‍ നല്‍കിയ പ്രധാന നിര്‍ദേശം. ഏതെങ്കിലും പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ നിരുല്‍സാഹപ്പെടുത്തണമെന്നും മധുരയില്‍ ആരാധകര്‍ യോഗം ചേര്‍ന്ന് പാര്‍ട്ടിയില്‍ ചേരില്ലെന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്തിരുന്നു.

നിര്‍ണായക നീക്കം

നിര്‍ണായക നീക്കം

പിതാവുമായുള്ള ഉടക്കിന് പിന്നാലെ നിര്‍ണായക നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് വിജയ്. ആരാധക സംഘടനയുടെ പ്രവര്‍ത്തനം സോഷ്യല്‍ മീഡിയയിലൂടെ സജീവമാക്കാന്‍ ഒരുങ്ങുകയാണ് താരം. ഇതിനായി വിജയ് മക്കള്‍ ഇയക്കത്തിന്റെ പേരില്‍ യുട്യൂബ് ചാനല്‍ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

എല്ലാം യുട്യൂബ് ചാനലിലൂടെ

എല്ലാം യുട്യൂബ് ചാനലിലൂടെ

വിജയ് പുറപ്പെടുവിക്കുന്ന പ്രസ്താവനകളും അറിയിപ്പുകളും അരാധകര്‍ക്കുള്ള നിര്‍ദ്ദേശവും എല്ലാം ഈ ചാനലിലൂടെ അറിയിക്കുമെന്നാണ് അരാധക സംഘടനയുടെ ചുമതല വഹിക്കുന്ന എന്‍ ആനന്ദ് അറിയിച്ചു. ചാനല്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ഞായറാഴ്ച വിഴുപുരത്ത് എന്‍ ആനന്ദ് വിജയ് മക്കള്‍ ഇയക്കത്തിന്റെ ജില്ലാ നേതാക്കളുമായി ചര്‍ച്ച നടത്തി.

Recommended Video

cmsvideo
തന്റെ പേര് ഉപയോഗിച്ചാല്‍ കേസെടുക്കുമെന്ന് വിജയുടെ മുന്നറിയിപ്പ് | Oneindia Malayalam
നീക്കത്തിന് പിന്നില്‍

നീക്കത്തിന് പിന്നില്‍

സംഘടന നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ചാനലിലൂടെ ജനങ്ങളില്‍ എത്തിക്കാനാണ് പ്രധാനമായും തീരുമാനം. ചന്ദ്രശേഖറിന് പകരം സംഘടനയുടെ പ്രവര്‍ത്തനം പൂര്‍ണമായും വിജയിയുടെ നിയന്ചത്രണത്തിലാക്കുകയാണ് പ്രധാനമായും പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. സംഘടനയുടെ പേരില്‍ കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ചന്ദ്രശേഖര്‍ സജീവമനായിരുന്നു.

മമതയോട് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടും, ബംഗാളില്‍ വന്‍ നീക്കവുമായി ബിജെപി!!മമതയോട് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടും, ബംഗാളില്‍ വന്‍ നീക്കവുമായി ബിജെപി!!

ബംഗാളും കേരളവും മാറുമോ? 2021ല്‍ അഞ്ച് തിരഞ്ഞെടുപ്പുകള്‍, ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകംബംഗാളും കേരളവും മാറുമോ? 2021ല്‍ അഞ്ച് തിരഞ്ഞെടുപ്പുകള്‍, ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകം

ബംഗാളില്‍ ഇടതുസഖ്യം എളുപ്പത്തില്‍ വരില്ല, പച്ചക്കൊടി കാണിക്കാതെ രാഹുല്‍, സോണിയ തീരുമാനിക്കും!!ബംഗാളില്‍ ഇടതുസഖ്യം എളുപ്പത്തില്‍ വരില്ല, പച്ചക്കൊടി കാണിക്കാതെ രാഹുല്‍, സോണിയ തീരുമാനിക്കും!!

English summary
Actor Vijay to launch new YouTube channel in the name of his fans organization
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X