Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ് സ്റ്റൈല്‍ രാഷ്ട്രീയത്തിലും; 'ഞാന്‍ വരുന്നു' പരിപാടി എന്തുകൊണ്ട് ശനിയാഴ്ച മാത്രം, വിശദീകരിച്ച് ടിവികെ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രചാരണത്തിന് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷന്‍ വിജയ് തുടക്കമിട്ടു. ഇന്ന് തൃച്ചിയില്‍ നടന്ന പരിപാടിയില്‍ നിരവധി പേരാണ് പങ്കെടുത്തത്. വിജയുടെ പാര്‍ട്ടി വെറും ആരാധക കൂട്ടമാണ് എന്ന് ഡിഎംകെ നേതാക്കള്‍ വിമര്‍ശിക്കുന്നു. എന്നാല്‍ പുതിയ പ്രചാരണത്തിന് തിരുമാവളവന്‍ എംപി അഭിനന്ദനം അറിയിച്ചു.

സെപ്തംബര്‍ 13 മുതല്‍ ഡിസംബര്‍ 20 വരെ നീളുന്ന മൂന്ന് മാസത്തെ സംസ്ഥാന വ്യാപകമായ യാത്രയാണ് വിജയ് പദ്ധതിയിട്ടിട്ടുള്ളത്. ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് പരിപാടികള്‍. എല്ലാ ശനിയാഴ്ചയും പൊതുപരിപാടികള്‍ സംഘടിപ്പിക്കും. തൃച്ചിയില്‍ നിന്ന് തുടങ്ങിയ പരിപാടി മധുരയിലാണ് സമാപിക്കുക. ഇതുവരെ തമിഴ്‌നാട് കണ്ടിട്ടുള്ള പ്രചാരണ ജാഥയില്‍ നിന്ന് വ്യത്യസ്തമാണ് വിജയുടെ സംസ്ഥാന യാത്ര...

vijay program in trichy

ശനിയാഴ്ച മാത്രമാണ് പരിപാടികള്‍ എന്നതാണ് വിജയുടെ യാത്രയുടെ പ്രത്യേകത. മറ്റു ദിവസങ്ങളില്‍ ജനങ്ങള്‍ക്ക് യാത്രയില്‍ പങ്കെടുക്കുമ്പോള്‍ ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് ശനിയാഴ്ച മാത്രമാക്കിയത് എന്ന് ടിവികെ നേതാക്കള്‍ എന്‍ഡിടിവിയോട് പറഞ്ഞു. സാധാരണ തമിഴ്‌നാട്ടിലെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന ജാഥകള്‍ എല്ലാ ദിവസവുമാണ് നടത്താറുള്ളത്.

ജോലിക്ക് പോകുന്നവരെയും വിദ്യാര്‍ഥികളെയും യുവജനങ്ങളെയും ലക്ഷ്യമിട്ടാണ് ശനിയാഴ്ച മാത്രമാക്കിയത് എന്നാണ് ടിവികെ പറയുന്നത്. രാഷ്ട്രീയത്തിലും വിജയ് പുതിയ ട്രെന്‍ഡ് സെറ്റ് ചെയ്യുകയാണ് എന്ന് വിജയുടെ സംഘത്തിലുള്ള വ്യക്തി പറഞ്ഞു. പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയാസമുണ്ടാകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതത്രെ.

നിങ്ങളുടെ വിജയ്, ഞാന്‍ വരുന്നു- ടാഗ് ലൈന്‍ വൈറല്‍

മധുരയില്‍ വിജയ് നടത്തിയ പ്രസംഗം യുട്യൂബില്‍ 4 കോടി ജനങ്ങളാണ് കണ്ടത്. ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിന്റെ പ്രസംഗം കണ്ടവരുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രയോ ഇരട്ടിയാണിത്. ഈ കണക്കുകള്‍ വിജയുടെ പാര്‍ട്ടിക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ വിജയ് നിറഞ്ഞിരിക്കുന്നുവെന്നും പുതിയ യാത്രയിലൂടെ ജനങ്ങളെ നേരിട്ട് കാണാന്‍ വിജയ് എത്തുകയാണെന്നും ടിവികെ നേതാക്കള്‍ പറയുന്നു.

234 മണ്ഡലങ്ങളിലും യാത്ര നടത്തുന്നതാണ് മറ്റു പാര്‍ട്ടികളുടെ രീതി. എന്നാല്‍ വിജയുടെ യാത്ര 38 ജില്ലകള്‍ അടിസ്ഥാനമാക്കിയാണ് നടത്തുന്നത്. വിജയ് പൊതുപരിപാടിയുമായി വരുമ്പോള്‍ ജനക്കൂട്ടം സംഘടിച്ചെത്തുകയും ട്രാഫിക് തടസങ്ങള്‍ നേരിടുകയും ചെയ്യുമെന്നും അതുകൊണ്ടാണ് ശനിയാഴ്ച മാത്രമായി പരിപാടി സംഘടിപ്പിക്കുന്നതെന്നും നേതാക്കള്‍ അറിയിച്ചു.

നിങ്ങളുടെ വിജയ്, ഞാന്‍ വരുന്നു എന്നാണ് യാത്രയുടെ ടാഗ് ലൈന്‍. ഇത് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിട്ടുണ്ട്. ബസില്‍ ഇരുന്ന് ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന വിജയുടെ ഫോട്ടോയും വൈറലാണ്. 1967ലും 1977ലും പുതിയ പാര്‍ട്ടികള്‍ ഭരണം പിടിച്ച തമിഴ്‌നാടിന്റെ ചരിത്രം 2026ല്‍ ആവര്‍ത്തിക്കുമെന്നാണ് വിജയ് പ്രതീക്ഷിക്കുന്നത്. 2021ല്‍ ഡിഎംകെ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കിയോ എന്ന ചോദ്യമാണ് യാത്രയില്‍ വിജയ് ആദ്യമായി ഉയര്‍ത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+