കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൂത്തുകുടി സമരത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ നടന്‍ വിജയ് സന്ദര്‍ശിച്ചു

  • By desk
Google Oneindia Malayalam News

ചെന്നൈ: തൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ് സമരത്തിനിടെ പൊലീസ് വെടിവെപ്പില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ നടന്‍ വിജയ് സന്ദര്‍ശിച്ചു. കൊല്ലപ്പെട്ട 13 പേരുടെ വീടുകളിലും നടന്‍ സന്ദര്‍ശിച്ച് കുടംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു വിജയ് തൂത്തുകുടിയില്‍ എത്തിയത്.

ആളുകള്‍ കൂടുമെന്നതിനാല്‍ മാധ്യമങ്ങളെ അറിയിക്കാതെ രഹസ്യമായിട്ടായിരുന്നു സന്ദര്‍ശനം.പ്രദേശവാസികളായ ചിലര്‍ മൊബൈലില്‍ പകര്‍ത്തിയി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനേതുടര്‍ന്നാണ് സന്ദര്‍ശനം വിവരം മാധ്യമങ്ങള്‍ അറിയുന്നത്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായവും നടന്‍ നല്‍കി.

vijay-thoothukudi1

'വിജയുടെ വരവ് അപ്രതീക്ഷമായിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും മര്‍ദ്ദനമേറ്റവര്‍ക്കും പറയാനുള്ളതെല്ലാം ക്ഷമയോടെ അദ്ദേഹം കേട്ടു' എന്ന് പ്രദേശവാസികള്‍ വിജയിയുടെ സന്ദര്‍ശന ശേഷം വിവരമറിഞ്ഞെത്തിയ മാധ്യമങ്ങളോട് പറഞ്ഞു. സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച കമല്‍ ഹാസന്‍, രജനീകാന്ത് എന്നിവര്‍ നേരത്തെ തൂത്തുകുടിയിലെത്തി മരിച്ചവരുടെ കുടുംബാംഗങ്ങളേയും പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരേയും സന്ദര്‍ശിച്ചു.

എപ്പോഴും സമരം സമരം എന്ന് പറഞ്ഞ് ജനങ്ങള്‍ തെരുവില്‍ ഇറങ്ങുന്നത് നല്ലതല്ല എന്ന രജനികാന്തിന്റെ പ്രസ്താവാന അന്ന് വിവാദമായിരുന്നു. പിന്നീട് പ്രസ്താവനയില്‍ രജനീകാന്ത് ഖേദം പ്രകടിപ്പിക്കുയും ചെയ്തു. കഴിഞ്ഞ മാസം 22 നടന്ന പൊലീസ് വെടിവെയ്പ്പിലായിരുന്നു സ്ത്രീകളുള്‍പ്പടേയുള്ള സമരപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്.

വെടിവെയ്പ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് പ്രതിപക്ഷ പാര്‍ട്ടികളുടേയം മറ്റ് സംഘടനകളുടേയും നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തിരുന്നു. സമരത്തെ തുടര്‍ന്ന് വേദാന്ത ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്റ്റെര്‍ലൈറ്റ് കമ്പനി സംസ്ഥാനസര്‍ക്കര്‍ പിന്നീട് അടച്ചുപൂട്ടുകയും ചെയ്തു.

English summary
actor vijay visits families those killed thoothukudi violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X