തമിഴ് സിനിമയിലെ ക്ഷുഭിത യൗവനം.. തുടര്‍ച്ചയായി സൂപ്പര്‍ഹിറ്റുകള്‍.. ഒടുവില്‍ ക്യാപ്റ്റന്‍ പദവിയും
ചെന്നൈ: ക്യാപ്റ്റന്‍ വിജയകാന്തിന്റെ വിയോഗത്തോടെ തമിഴ്നാടിന് നഷ്ടമാകുന്നത് സംസ്ഥാനത്തെ സൂപ്പര്‍താരങ്ങളിലൊരാളേയും മികച്ച രാഷ്ട്രീയ നേതാവിനേയും. 80 കളിലും 90 കളിലും രജനി-കമല്‍ ദ്വയത്തോടൊപ്പം തന്നെ സൂപ്പര്‍താര പദവി അലങ്കരിച്ചിരുന്ന ആളായിരുന്നു വിജയകാന്ത്. തുടര്‍ച്ചയായി ബോക്സോഫീസില്‍ സിനിമകള്‍ സൂപ്പര്‍ഹിറ്റായതോടെ സൂപ്പര്‍സ്റ്റാര്‍ എന്ന പേരിട്ടും ആരാധകര്‍ വിജയകാന്തിനെ വിളിച്ചു.
1952 ഓഗസ്റ്റ് 25 ന് മധുരയില്‍ ആണ് വിജയകാന്തിന്റെ ജനനം. 1979 ല്‍ ഇനിക്കും ഇളമൈ എന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രം അവതരിപ്പിച്ച് കൊണ്ടാണ് വെള്ളിത്തിരയിലെ അരങ്ങേറ്റം. 1981 ല്‍ പുറത്തിറങ്ങിയ സട്ടം ഒരു ഇരുട്ടറൈ നായകന് എന്ന നിലയില്‍ അദ്ദേഹത്തിന്റെ വാണിജ്യമൂല്യമുയര്‍ത്തി. ക്ഷുഭിതയൗവനം എന്ന പേര് ലഭിക്കാന്‍ വിജയകാന്തിന് അധികം കാത്തിരിക്കേണ്ടി വന്നില്ല.

സിവപ്പു മല്ലി, ജാതിക്കൊരു നീതി തുടങ്ങിയ ചിത്രങ്ങളിലൂടെ വിശേഷണം അന്വര്‍ത്ഥമാക്കാനും വിജയകാന്തിനായി. നാടിനും കുടുംബത്തിനുമായി എന്തു ത്യാഗവും ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ പുരട്ചി കലൈഞ്ജര്‍ എന്ന വിശേഷണവും താരത്തെ തേടിയെത്തി. തമിഴ് വാണിജ്യ സിനിമയുടെ ഏത് പാറ്റേണും വഴങ്ങുന്ന ആളായിരുന്നു വിജയകാന്ത്. ആക്ഷനും പ്രണയവും വൈകാരിക രംഗങ്ങളുമൊക്കെയുള്ള സിനിമകളിലൂടെ വിജയകാന്ത് സ്വന്തം ഇടം കണ്ടെത്തി.
തന്റെ കരിയറില്‍ തമിഴ് സിനിമകളില്‍ മാത്രം അഭിനയിച്ച ചുരുക്കം ചില നടന്മാരില് ഒരാളാണ് വിജയകാന്ത്. എന്നാല്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കൂടുതലും തെലുങ്കിലേക്കും ഹിന്ദിയിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. പൊലീസ് ഓഫീസറായി 20-ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1980 കളിലും 1990 കളിലും, സ്ഥിരമായ ബോക്സ് ഓഫീസ് അപ്പീലുള്ള ആക്ഷന്‍ ഐക്കണായിരുന്നു വിജയകാന്ത്.
നൂറാമത്തെ ചിത്രമായ ക്യാപ്റ്റന്‍ പ്രഭാകരന് (1991) ശേഷമാണ് 'ക്യാപ്റ്റന്‍' എന്ന പേര് ലഭിക്കുന്നത്. തമിഴില്‍ നടന്മാര് രാഷ്ട്രീയത്തിലേക്കിറങ്ങുന്ന പതിവ് വിജയകാന്തും തെറ്റിച്ചില്ല. 2005 സെപ്റ്റംബര്‍ 14 ന്് ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) എന്ന രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിച്ചു. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 234 സീറ്റുകളില്‍ മത്സരിച്ചു.
എന്നാല്‍ വിജയകാന്തിന് മാത്രമാണ് പാര്‍ട്ടിയില്‍ ജയികക്കാനായത്. 2011 ല്‍ എ ഐ എ ഡി എം കെയുമായി ഡിഎംഡികെ സഖ്യമുണ്ടാക്കി 40 സീറ്റില്‍ മത്സരിച്ചു. ഇതില്‍ 29 എണ്ണത്തിലും വിജയിച്ചു. 2011 മുതല്‍ 2016 വരെ പ്രതിപക്ഷ നേതാവായും വിജയകാന്തിന് തമിഴ്നാട് കണ്ടു. അതോടെ തമിഴ് രാഷ്ട്രീയത്തിലെ ശക്തനെന്നു വിളിക്കപ്പെട്ടു. എന്നാല്‍ പിന്നീട് രാഷ്ട്രീയത്തില്‍ ശോഭിക്കാനായില്ല.
എങ്കിലും പാര്‍ട്ടി പ്രവര്‍ത്തനവുമായി മുന്നോട്ട് പോയി. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി സഖ്യമുണ്ടാക്കിയെങ്കിലും മത്സരിച്ച 14 സീറ്റിലും പരാജയപ്പെട്ടു. അനാരോഗ്യം മൂലം കൂറേക്കാലമായി സജീവരാഷ്ട്രീയത്തില്‍നിന്ന് അകന്നു നില്‍ക്കുകയായിരുന്നു. 2010 ല്‍ പുറത്തിറങ്ങിയ വിരുദഗിരിയിലാണ് അവസാനം സിനിമയില്‍ നായകനായി എത്തിയത്.
2015 ല്‍ റിലീസായ സതാബ്ദം എന്ന മകന് ഷണ്മുഖ പാണ്ഡ്യന് നായകനായ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയതാണ് അവസാനമായി സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications