കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയില്‍ 'പവര്‍ സ്റ്റാര്‍' കോണ്‍ഗ്രസ് വിടുന്നു... വിജയശാന്തി ബിജെപിയിലേക്ക് തിരിച്ചെത്തുന്നു

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസ് വീണ്ടും ദുര്‍ബലമാകുന്നു. സുപ്രധാന നേതാക്കള്‍ ബിജെപിയിലേക്ക് പോവുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. കോണ്‍ഗ്രസ് ക്യാമ്പയിനിന് ചുക്കാന്‍ പിടിച്ച സൂപ്പര്‍ താരം വിജയശാന്തി പാര്‍ട്ടി വിടാന്‍ ഒരുങ്ങുകയാണ്. ഇതാണ് കോണ്‍ഗ്രസ് ക്യാമ്പിനെ ഏറ്റവും ആശങ്കപ്പെടുത്തുന്നത്.

നിരവധി നേതാക്കള്‍ പാര്‍ട്ടി വിടാന്‍ ഇതിന് പിന്നാലെ സന്നദ്ധരായിരിക്കുകയാണ്. ആന്ധ്രപ്രദേശിലും തെലങ്കാനയിലും ബിജെപി കരുത്ത് വര്‍ധിപ്പിക്കുന്നുവെന്നാണ് വ്യക്തമാകുന്നത്. നേരത്തെ നിരവധി ടിഡിപി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ദേശീയ നേതൃത്വത്തിലെ അനിശ്ചിതത്വമാണ് പല നേതാക്കളെയും കോണ്‍ഗ്രസ് വിടാന്‍ പ്രേരിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതും പ്രധാന കാരണമാണ്.

വിജയശാന്തിയുടെ മടക്കം

വിജയശാന്തിയുടെ മടക്കം

ആന്ധ്രയിലും തെലങ്കാനയിലുമായി നല്ല സ്വാധീനമുള്ള നേതാക്കളില്‍ ഒരാളാണ് വിജയശാന്തി. 2014ല്‍ കോണ്‍ഗ്രസിലെത്തുമ്പോള്‍ വലിയ പ്രതീക്ഷകളും അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ നേതൃത്വവുമായി ഇടഞ്ഞ് അവര്‍ കോണ്‍ഗ്രസ് വിടുകയാണ്. ഇത് വിജയശാന്തിയുടെ നാലാം അങ്കമാണ്. ബിജെപിയില്‍ നിന്ന് രാഷ്ട്രീയം തുടങ്ങി ടിആര്‍എസ്, കോണ്‍ഗ്രസ് എന്നിവ കടന്ന് ഇപ്പോള്‍ വീണ്ടും ബിജെപിയിലേക്ക് എത്തുകയാണ് വിജയശാന്തി. രാഷ്ട്രീയമായി കോണ്‍ഗ്രസിന്റെ വലിയ വീഴ്ച്ചയാണ് ഇത്.

നേതാക്കളുമായി ചര്‍ച്ചകള്‍

നേതാക്കളുമായി ചര്‍ച്ചകള്‍

ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി ഞെട്ടിച്ചിരിക്കുകയാണ് വിജയശാന്തി. തെലങ്കാനയില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ളില്‍ അധികാരം പിടിക്കാനുള്ള ബിജെപി നീക്കമാണ് ഇതിന് പിന്നില്‍. ബിജെപി ദേശീയ സെക്രട്ടറി മുരളീധര്‍ റാവുവും വിജയശാന്തിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സീനിയര്‍ ആര്‍എസ്എസ് നേതാക്കളും 15 ദിവസം മുമ്പ് വിജയശാന്തിയെ കണ്ടിരുന്നു. ഇവര്‍ വിജയശാന്തിയോട് ബിജെപിയിലേക്ക് തിരിച്ചുവരാന്‍ ആവശ്യപ്പെടുകയായിരുന്നു.

ലക്ഷ്യം ദേശീയ തലം

ലക്ഷ്യം ദേശീയ തലം

തെലങ്കാനയില്‍ നിന്നുള്ള രാജ്യസഭാംഗമായി വിജയശാന്തിയെയാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിലൂടെ സംസ്ഥാനത്ത് വലിയ വേരോട്ടം പാര്‍ട്ടിക്കുണ്ടാവുമെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. വിജയശാന്തിക്ക് മികച്ച പ്രചാരണവും പ്രസംഗവും നടത്താനുള്ള കഴിവുണ്ടെന്ന് സംസ്ഥാനത്ത് നിന്നുള്ള നേതാക്കള്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. വിജയശാന്തി വരുന്നതോടെ സംസ്ഥാനത്ത് നിന്നുള്ള നിരവധി നേതാക്കള്‍ ബിജെപിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ബിജെപിയുടെ പ്രതികരണം

ബിജെപിയുടെ പ്രതികരണം

വിജയശാന്തി ബിജെപിയിലേക്ക് വരാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്ന് ബിജെപി വക്താവ് കൃഷ്ണ സാഗര്‍ റാവു പറഞ്ഞു. അതേസമയം സമയവും തീയ്യതിയും പിന്നാലെ അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപി നേതൃത്വുമായി ചര്‍ച്ചയിലാണെന്ന് റാവു പറഞ്ഞു. ഇവര്‍ ബിജെപിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇവരുടെ പേര് വെളിപ്പെടുത്തില്ലെന്നും, പക്ഷേ വിചാരിച്ചതിലും കൂടുതലാണെന്ന് കൃഷ്ണ സാഗര്‍ റാവു പറഞ്ഞു.

വരുന്നത് മുന്‍ ഉപമുഖ്യമന്ത്രി

വരുന്നത് മുന്‍ ഉപമുഖ്യമന്ത്രി

കോണ്‍ഗ്രസിന്റെ മുന്‍ ഉപമുഖ്യമന്ത്രി ദാമോദര്‍ രാജനരസിംഹയാണ് ബിജെപിയിലേക്ക് ചാടാന്‍ ഒരുങ്ങുന്നത്. മുന്‍ മന്ത്രി സാര്‍വേ സത്യനാരായണയും കോണ്‍ഗ്രസ് വിടാന്‍ തയ്യാറെടുക്കുന്നുണ്ട്. ഇവര്‍ കോണ്‍ഗ്രസില്‍ ഒതുക്കി നിര്‍ത്തപ്പെട്ടെന്ന് നേതാക്കള്‍ തന്നെ പറയുന്നു. മുനുഗോഡെ കോണ്‍ഗ്രസ് എംഎല്‍എ കോമതി രാജഗോപാല്‍ റെഡ്ഡിയും പാര്‍ട്ടി വിടുമെന്ന് തുറന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം ദേശീയ നേതൃത്വം ഇതില്‍ ഇടപെടാന്‍ വിസമ്മതിച്ചിരിക്കുകയാണ്.

വിജയശാന്തിയുടെ മാറ്റത്തിന് കാരണം

വിജയശാന്തിയുടെ മാറ്റത്തിന് കാരണം

ദേശീയ നേതൃത്വത്തിലെ പ്രതിസന്ധിയാണ് വിജയശാന്തിയുടെ കൂറുമാറ്റത്തിന് കാരണം. രാഹുല്‍ ഗാന്ധി രാജിവെച്ചതോടെ പാര്‍ട്ടിയില്‍ വിജയശാന്തിക്കുള്ള ശക്തി നഷ്ടപ്പെട്ടിരുന്നു. സോണിയാ ഗാന്ധിയുമായി വലിയ അടുപ്പം വിജയശാന്തിക്കില്ല. അതേസമയം തെലങ്കാന കോണ്‍ഗ്രസ് പ്രചാരണ കമ്മിറ്റിയുടെ അധ്യക്ഷയായിരുന്നു വിജയശാന്തി. സംസ്ഥാനത്തെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ അവര്‍ക്ക് തീരെ താല്‍പര്യമില്ലായിരുന്നു. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇതിന് പിന്നാലെയാണ് പാര്‍ട്ടി വിടാനുള്ള ഒരുക്കങ്ങള്‍ വിജയശാന്തി ശക്തമാക്കിയത്.

രാഹുല്‍ ഗാന്ധിയുടെ പുതിയ തീരുമാനം; പുറത്ത് ഇടപെടും; അകത്ത് മുതിര്‍ന്നവര്‍... നേതാക്കള്‍ പറയുന്നു

English summary
actor vijayashanthi likely to quit congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X