Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രീയമുറപ്പിച്ച് വിജയ്? വിദ്യാര്‍ത്ഥികള്‍ക്ക് പിന്നാലെ കര്‍ഷകര്‍ക്കായും വമ്പന്‍ പദ്ധതി

ചെന്നൈ: നടന്‍ വിജയിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാര്‍ത്തകളാണ് തമിഴകത്ത് കഴിഞ്ഞ കുറെ ദിവസങ്ങളായി വലിയ ചര്‍ച്ചാ വിഷയം. കഴിഞ്ഞ ദിവസം അദ്ദേഹം തന്റെ താരസംഘടനാ നേതാക്കളുമായി സംവദിച്ചതിന് പിന്നാലെയാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഇടവേളക്ക് ശേഷം വീണ്ടും ഉയര്‍ന്നു വന്നത്. തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ആരാധകരുമായി അദ്ദേഹം വിശദാംശങ്ങള്‍ പങ്കുവെച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനുള്ള ആദ്യ പടിയെന്നോണം 234 നിയമസഭാ മണ്ഡലങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമാകുന്ന പദ്ധതികള്‍ക്ക് വിജയ് തുടക്കം കുറിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. നിര്‍ധനരായ കുട്ടികള്‍ക്കായി സായാഹ്ന ക്ലാസുകള്‍ ആരംഭിക്കാനുള്ള ശ്രമമാണ് വിജയിയുടെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്നത്. നേരത്തെ 10, 12 ക്ലാസുകളില്‍ ഉന്നതവിജയം നേടിയവരെ വിജയ് ആദരിച്ചിരുന്നു.

VIJAY

ഈ ചടങ്ങിലെ അദ്ദേഹത്തിന്റെ പ്രസംഗമാണ് രാഷ്ട്രീയ പ്രവേശന ചര്‍ച്ചകള്‍ക്ക് ആധാരമായത്. രാഷ്ട്രീയത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പൊതുപരിപാടികളില്‍ വിജയ് വ്യക്തമാക്കാറുണ്ട്. അതിന്റെ ആവര്‍ത്തനമാണ് ഈ ചടങ്ങിലും കണ്ടത്. ഇതിന് പിന്നാലെയാണ് നിയമസഭാ മണ്ഡലങ്ങളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ വിജയിയുടെ ആരാധക കൂട്ടായ്മ തയ്യാറാകുന്നത്.

ഇപ്പോഴിതാ വിദ്യാര്‍ത്ഥികള്‍ക്ക് പിന്നാലെ കര്‍ഷകരേയും ചേര്‍ത്തുപിടിക്കാന്‍ ഒരുങ്ങുകയാണ് വിജയ്. 234 നിയമസഭാ മണ്ഡലങ്ങളിലേയും കര്‍ഷകരെ ലക്ഷ്യമിട്ടാണ് വിജയ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം വഴി കര്‍ഷകര്‍ക്ക് ആടുകളെയും പശുക്കളെയും നല്‍കാനാണ് പദ്ധതി.

തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും പദ്ധതി നടപ്പാക്കാനാണ് തീരുമാനം എന്നാണ് വിവരം. വിജയ് മക്കള്‍ ഇയക്കം ഭാരവാഹികള്‍ ഓരോ മണ്ഡലത്തില്‍ നിന്നും അര്‍ഹരായ കര്‍ഷകരെ കണ്ടെത്തണമെന്നാണ് വിജയിയുടെ നിര്‍ദേശം. വിശദമായ കണക്കെടുപ്പിന് ശേഷമാകും കര്‍ഷകര്‍ക്ക് ആടുകളെയും പശുക്കളെയും നല്‍കുന്ന പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കുക എന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനകേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള പദ്ധതി ഉടന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. വിജയിയുടെ രാഷ്ട്രീയ പ്രവേശത്തിന് മുന്നോടിയായിട്ടുള്ള നടപടികളായിട്ടാണ് ഈ നീക്കങ്ങള്‍ എല്ലാം വിലയിരുത്തപ്പെടുന്നത്. കൂടാതെ തമിഴ്നാട് മുന്‍മുഖ്യമന്ത്രി കെ കാമരാജിന്റെ ജന്മദിനം സംസ്ഥാന വ്യാപകമായി ആഘോഷിക്കും എന്ന് വിജയ് മക്കള്‍ ഇയക്കം അറിയിച്ചിട്ടുണ്ട്.

ശനിയാഴ്ചയാണ് കെ കാമരാജിന്റെ ജന്മദിന വാര്‍ഷികം. ഇതിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് വിവിധയിടങ്ങളിലുള്ള കാമരാജ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുകയും വിദ്യാഭ്യാസ സഹായ വിതരണം നടത്തുകയും ചെയ്യുമെന്നാണ് വിജയ് മക്കള്‍ ഇയക്കം പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ വിജയ് തമിഴ്നാട്ടില്‍ സംസ്ഥാന വ്യാപക പദയാത്ര നടത്തും എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+