പ്രശസ്ത മോഡൽ സോണികയുടെ മരണം: നടന് വിക്രം കുടുങ്ങും...!!! നരഹത്യയ്ക്ക് കേസെടുത്തു...!!!
കൊല്‍ക്കത്ത: പ്രമുഖ മോഡലും ടെലിവിഷന്‍ അവതാരകയുമായ സോണിക ചൗഹാന്റെ മരണത്തില്‍ ബംഗാളി നടന് വിക്രം ചാറ്റര്‍ജി കുടുങ്ങും. സോണികയുടെ മരണവുമായി ബന്ധപ്പെട്ട് നടനെതിരെ പോലീസ് നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. സോണികയും വിക്രമും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടാണ് മരണം സംഭവിച്ചത്.

ഇക്കഴിഞ്ഞ ഏപ്രില്‍ 29ന് പുലര്‍ച്ചെയാണ് വിക്രം ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. റോഡരികിലെ തൂണില്‍ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന സോണിക സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇരുവരും ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങി വരികയായിരുന്നു.

അപകടസമയത്ത് കാറോടിച്ചിരുന്ന വിക്രം മദ്യപിച്ചതായി സംശയിക്കപ്പെടുന്നുണ്ട്. അതേസമയം അപകടസമയത്ത് താന്‍ മദ്യപിച്ചിരുന്നില്ലെന്നും കാര്‍ അമിതവേഗതയില്‍ അല്ലായിരുന്നുവെന്നുമാണ് വിക്രം പത്രസമ്മേളനം വിളിച്ച് ചേര്‍ത്ത് മാധ്യമങ്ങളോട് പറഞ്ഞത്. പോലീസിന് നല്കിയ മൊഴിയും ഇത്തരത്തിലായിരുന്നു.

ഇരുവരും പങ്കെടുത്ത പാര്‍ട്ടിയിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു.പാര്‍ട്ടിക്കിടെ വിക്രം ചാറ്റര്‍ജി ഒരു ഗ്ലാസ്സുമായി നില്ക്കുന്ന ചിത്രം സോണികയും സുഹൃത്തുക്കള്‍ ഫേസ്ബുക്കില്‍ പങ്കുെവച്ചിരുന്നു. എന്നാല്‍ വിക്രം കഴിച്ചത് മദ്യമായിരുന്നോ അതോ മറ്റ് സോഫ്റ്റ് ഡ്രിങ്കുകള്‍ ആയിരുന്നോ എന്ന വിവരം വ്യക്തമല്ലായിരുന്നു.

മാത്രമല്ല സംഭവ ദിവസം സോണികയ്ക്ക് ഒപ്പം പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന സുഹൃത്തുക്കളേയും പോലീസ് ചോദ്യം ചെയ്തു. ശേഷമാണ് വിക്രമിനെതിരെ നരഹത്യയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തത്. 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അശ്രദ്ധമായി വാഹനമോടിച്ചതിനും കേസെടുത്തിട്ടുണ്ട്.

അപകടത്തില്‍ വിക്രമിനും ഗുരുതര പരുക്കേറ്റിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. എതിര്‍ദിശയില്‍ വന്ന കാറിനെ വെട്ടിച്ചപ്പോഴാണ് വിക്രമിന്റെ കാര്‍ ഡിവൈഡറില്‍ ഇടിച്ച് തലകീഴായി മറിഞ്ഞത്. പ്രദേശവാസികളായിരുന്നു വിക്രമിനെ ആശുപത്രിയിലെത്തിച്ചത്. മെയ് നാലിന് വിക്രം ആശുപത്രി വിട്ടു

സോണികയുടെ മരണം ബംഗാള്‍ സിനമാ ലോകത്തെ രണ്ട് തട്ടിലാക്കിയിരുന്നു. ഒരു വിഭാഗം വിക്രമിനെ പിന്തുണച്ചും മറ്റൊരു വിഭാഗം സോണികയ്ക്ക് വേണ്ടിയും ശബ്ദമുയര്‍ത്തുന്നു.ജസ്റ്റിസ് ഫോര്‍ സോണിക എന്ന പേരിലും വോയിസ് ഫോര്‍ വിക്രം എന്ന പേരിലും സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നു.

ബംഗാലി സീരിയലുകളിലൂടെ പ്രശസ്തനായ നടനാണ് വിക്രം ചാറ്റര്‍ജി. പിന്നീട് സിനിമകളിലൂടെയും പ്രശസ്തി നേടി. മുംബൈയിലെ അറിയപ്പെടുന്ന മോഡലായ സോണി 2013ല്‍ മിസ് ഡിവ മത്സരത്തില്‍ പങ്കെടുക്കുകയും മിസ് പോപ്പുലര്‍ പട്ടം സ്്വന്തമാക്കുകയും ചെയ്തിരുന്നു.
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ












Click it and Unblock the Notifications